സിപിഎം അക്രമണങ്ങളില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് ഇന്ന് കരിദിനം ആചരിക്കും

സിപിഎം-ഡിവൈഎഫ്ഐ ഗുണ്ടകള്‍ കെപിസിസി ആസ്ഥാനം ആക്രമിച്ചതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് സംസ്ഥാന വ്യാപകമായി ഇന്ന് കരിദിനം ആചരിക്കുമെന്ന് കെപിസിസി പ്രസിഡന്‍റ്  കെ.സുധാകരന്‍ എംപി.

Written by - Zee Malayalam News Desk | Last Updated : Jun 14, 2022, 06:59 AM IST
  • കോണ്‍ഗ്രസ് സംസ്ഥാന വ്യാപകമായി ഇന്ന് കരിദിനം ആചരിക്കുമെന്ന് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ എംപി
  • ജനാധിപത്യ രീതിയിലാണ് മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ചത്
സിപിഎം അക്രമണങ്ങളില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് ഇന്ന് കരിദിനം ആചരിക്കും

തിരുവനന്തപുരം: സിപിഎം-ഡിവൈഎഫ്ഐ ഗുണ്ടകള്‍ കെപിസിസി ആസ്ഥാനം ആക്രമിച്ചതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് സംസ്ഥാന വ്യാപകമായി ഇന്ന് കരിദിനം ആചരിക്കുമെന്ന് കെപിസിസി പ്രസിഡന്‍റ്  കെ.സുധാകരന്‍ എംപി.

കോണ്‍ഗ്രസ് ഒരിക്കലും  അക്രമത്തിന് മുതിര്‍ന്നില്ല. ജനാധിപത്യ രീതിയിലാണ് മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ചത്.കറന്‍സി കടത്തലുമായി ബന്ധപ്പെട്ട് ഗുരുതര ആരോപണവിധേയനായ മുഖ്യമന്ത്രിക്കെതിരെ സമാധാനപരമായി പ്രതിഷേധിക്കുന്നത് തെറ്റാണോയെന്ന് സിപിഎം വ്യക്തമാക്കണം. വിമാനത്തില്‍  ആദ്യം ആക്രമണവും കയ്യാങ്കളിയും നടത്തിയത് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജനാണ്. 

Also Read: കണ്ണൂരിൽ ബോംബേറുണ്ടാകുമെന്ന രഹസ്യ വിവരത്തെ തുടർന്ന് കനത്ത ജാഗ്രത

രണ്ടു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മ‍ൃഗീയമായാണ് വിമാനത്തിനുള്ളില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍ ആക്രമിച്ചത്. ഇരുവര്‍ക്കും ഗുരുതരമായ പരിക്കുണ്ട്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മദ്യപാനികളായി ചിത്രീകരിക്കാന്‍ ശ്രമിച്ചു. എന്നിട്ടും കോണ്‍ഗ്രസ് സംയമനം പാലിച്ചു. അക്രമത്തിന്‍റെ പാത തിരഞ്ഞെടുത്തില്ല. ആത്മരക്ഷാര്‍ത്ഥം പ്രതിരോധിക്കേണ്ട അവസ്ഥയാണ് കോണ്‍ഗ്രസിന്.  അതില്‍ കോണ്‍ഗ്രസ് ലുബ്ധത കാട്ടില്ല. സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള അവകാശവും സ്വാതന്ത്ര്യവും സിപിഎം നിഷേധിക്കുകയാണ്. 

കെപിസിസി ആസ്ഥാനമെന്നത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വികാരമാണ്. അതിന് നേരെയാണ് സിപിഎം അക്രമം അഴിച്ച് വിട്ടത്. കലാപത്തിലേക്ക് നാടിനെ തള്ളവിടുകയാണ് സിപിഎം. മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധം  എന്തിനാണെന്ന് മനസിലാകുന്നില്ലെങ്കില്‍ എല്‍ഡിഎഫ് കണ്‍വീനറിന്‍റെ മനോനിലക്ക് സാരമായ പ്രശ്നമുണ്ടെന്നും സുധാകരന്‍ പറഞ്ഞു.

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News