വാമനനെ ചതിയനെന്ന് വിളിച്ച തോമസ് ഐസക് മാപ്പ് പറയണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ. വാമനമൂർത്തിയെ ചതിയനെന്ന് വിളിക്കാൻ ഐസക്കിന് കഴിയുന്നതെന്തുകൊണ്ടാണെന്നും മറ്റു മതസ്ഥരോട് ഈ നിലപാട് എടുക്കാൻ ഐസക്കിന് കഴിയുമോയെന്നും സുരേന്ദ്രൻ ഫെയ്സ്ബുക്കിലൂടെ ചോദിച്ചു.
തോമസ് ഐസക് തന്റെ ട്വിറ്ററിലൂടെ നടത്തിയ ഓണാശംസകൾ നേർന്നുകൊണ്ടുള്ള ട്വീറ്റാണ് വിവാദങ്ങൾക്ക് തുടക്കം കുറിച്ചിരിക്കുന്നത്. സുരേന്ദ്രന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ചുവടെചേർക്കുന്നു: