Secretariat fire incident: BJP നിലപാട് ശരിവയ്ക്കുന്നതാണ് ഫോറൻസിക് റിപ്പോർട്ടെന്ന് കെ. സുരേന്ദ്രൻ

ഇനിയെങ്കിലും തീകത്തുന്ന സമയത്ത്തന്നെ അത് ഇന്ന ഫയലുകളാണെന്ന് അഡീഷണൽ സെക്രട്ടറിക്ക് പറയാൻ സാധിക്കുന്നതെന്ന് മുഖ്യമന്ത്രി പറയണമെന്ന് സുരേന്ദ്രൻ പറഞ്ഞു.    

Last Updated : Oct 6, 2020, 04:58 PM IST
  • കോടതിയിൽ സമർപ്പിച്ച ഫോറൻസിക് റിപ്പോർട്ടിന് മുഖ്യമന്ത്രി മറുപടി പറയണമെന്ന് സുരേന്ദ്രൻ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
  • ഇനിയെങ്കിലും തീകത്തുന്ന സമയത്ത്തന്നെ അത് ഇന്ന ഫയലുകളാണെന്ന് അഡീഷണൽ സെക്രട്ടറിക്ക് പറയാൻ സാധിക്കുന്നതെന്ന് ഇനിയെങ്കിലും മുഖ്യമന്ത്രി പറയണമെന്ന് സുരേന്ദ്രൻ പറഞ്ഞു.
  • ഇതൊക്കെ സ്വർണ്ണക്കടത്ത് കേസും ലൈഫ് മിഷന്റെ രഹസ്യങ്ങളും പുറത്തുവരാതിരിക്കാൻ വേണ്ടി നടത്തിയതാണെന്നും ഇക്കാര്യങ്ങളെല്ലാം എൻഐഎ അന്വേഷിക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടിട്ടുണ്ട്.
Secretariat fire incident: BJP നിലപാട് ശരിവയ്ക്കുന്നതാണ് ഫോറൻസിക് റിപ്പോർട്ടെന്ന് കെ. സുരേന്ദ്രൻ

തിരുവനന്തപുരം: സെക്രട്ടറിയറ്റിലെ പ്രോട്ടോകോൾ വിഭാഗത്തിലെ തീപിടുത്തം സർക്കാരിന്റെ ആസൂത്രിത നീക്കമാണെന്ന ബിജെപി (BJP) വാദം തെളിയുന്നുവെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ (K. Surendran).  ഫോറൻസിക് റിപ്പോർട്ടിൽ തീപിടുത്തത്തിന് കാരണം ഷോർട്ട് സർക്യൂട്ട് (Short circuit) അല്ലയെന്ന കാരണം പുറത്തായത്തോടെയാണ് കെ. സുരേന്ദ്രൻ ഇപ്രകാരം പറഞ്ഞത്. 

മാത്രമല്ല കോടതിയിൽ സമർപ്പിച്ച ഫോറൻസിക്  റിപ്പോർട്ടിന് മുഖ്യമന്ത്രി (Pinarayi Vijayan) മറുപടി പറയണമെന്ന് സുരേന്ദ്രൻ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.  സ്വർണ്ണക്കടത്ത് കേസ് (Gold smuggling case) അട്ടിമറിക്കാനുള്ള സർക്കാരിന്റെ ആസൂത്രിത നീക്കമാണ് ഇതെന്ന് ബിജെപി നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു.    

Also read: Secretariat fire incident: കാരണം ഷോർട്ട് സർക്യൂട്ടല്ല; കത്തിയത് ഫയലുകൾ മാത്രം

തീവെപ്പിന് ഒരു മാസം മുൻപ് പൊതുഭരണ വകുപ്പ് പുറത്തിറക്കിയ സർക്കുലറിൽ സെക്രട്ടേറിയറ്റിൽ തീപിടുത്തം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. ഇത് സെക്രട്ടേറിയറ്റിലെ സിസിടിവി (CCTV) ദൃശ്യങ്ങൾ ഇടിമിന്നലിൽ തകർന്നെന്ന് മുഖ്യമന്ത്രി പറഞ്ഞപ്പോൾ അതിനെ സാധൂകരിക്കുന്ന കത്ത് ചീഫ് സെക്രട്ടറി പുറത്തുവിട്ടത് പോലെയാണെന്നും അഗ്നിബാധ നേരത്തെ അറിയാൻ കഴിയുന്ന ദിവ്യദൃഷ്ടിയുള്ള സർക്കാരാണോ പിണറായി വിജയന്റെതെന്ന് നേരത്തെ ബിജെപി (BJP) ചോദിച്ചിരുന്നു.   

Also read: മൂക്കിലെ മറുകിന്റെ സ്ഥാനം പറയും ആളിന്റെ ഗുണം..

ഇനിയെങ്കിലും തീകത്തുന്ന സമയത്ത്തന്നെ അത് ഇന്ന ഫയലുകളാണെന്ന് അഡീഷണൽ സെക്രട്ടറിക്ക് പറയാൻ സാധിക്കുന്നതെന്ന് മുഖ്യമന്ത്രി പറയണമെന്ന് സുരേന്ദ്രൻ പറഞ്ഞു.   ഇതൊക്കെ സ്വർണ്ണക്കടത്ത് കേസും ലൈഫ് മിഷന്റെ രഹസ്യങ്ങളും പുറത്തുവരാതിരിക്കാൻ വേണ്ടി നടത്തിയതാണെന്നും ഇക്കാര്യങ്ങളെല്ലാം എൻഐഎ (NIA) അന്വേഷിക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടിട്ടുണ്ട്.   

(Zee Hindustan App-ലൂടെ വാര്‍ത്തകളറിയാം, നിങ്ങള്‍ക്ക് അനുയോജ്യമായ ഭാഷയിലൂടെ. ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാക്കുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. Android ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://play.google.com/store/apps/details?id=com.zeenews.hindustan&hl=e... IOS ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://apps.apple.com/mm/app/zee-hindustan/id1527717234)

Trending News