അധികൃതർ തിരിഞ്ഞുനോക്കുന്നില്ല; ആദിശങ്കരന്‍റെ സന്യാസ ജീവിതത്തിന് കാരണമായ മുതലക്കടവ് ചെളിയടിഞ്ഞ് നശിക്കുന്നു

കടവിന്റെ ചുമതലക്കാർ കാലടി ഗ്രാമപ്പഞ്ചായത്താണ്. എന്നാൽ, ആര് ഭരിച്ചാലും മുതലക്കടവിനോട് അവഗണന മാത്രമാണ് ഉണ്ടായിട്ടുള്ളത്. ആദിശങ്കര കുലദേവതാ ക്ഷേത്രമായ കാലടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന്റെയും ആദിശങ്കര ജൻമഭൂമി ക്ഷേത്രത്തിന്റെയും നേതൃത്വത്തിൽ വിശേഷങ്ങൾക്ക് കടവ് ശുദ്ധീകരിക്കുന്നതൊഴിച്ചാൽ ആരും കടവ് സംരക്ഷിക്കാനുള്ള യാതൊരു പ്രവർത്തനവും നടത്താറില്ല.

Edited by - Zee Malayalam News Desk | Last Updated : Oct 29, 2022, 01:20 PM IST
  • ഇനിയും പൗരാണിക പ്രധാന്യമുള്ള കടവ് സംരക്ഷിച്ചില്ലെങ്കിൽ ഇത് സാമൂഹ്യ വിരുദ്ധരുടെ താവളമാകുമോ എന്ന ആശങ്കയും പ്രദേശ വാസികൾക്കുണ്ട്.
  • തൊഴിലുറപ്പ് തൊഴിലാളികളെയോ കുടുംബശ്രീ പ്രവർത്തകരേയോ ചുമതലപ്പെടുത്തി കടവ് വൃത്തിയായി സൂക്ഷിക്കാൻ പഞ്ചായത്തിന് പ്രയാസമുള്ളകാര്യമല്ല.
  • 2003-ൽ കോടിക്കണക്കിന് രൂപയുടെ വികസനം കടവിനു അനുബന്ധമായി നടത്തിയിരുന്നു. നേരത്തേ, സ്ത്രീകൾക്കും പുരുഷൻമാർക്കും വെവ്വേറെ കുളിക്കടവുകൾ ഉണ്ടായിരുന്നു.
അധികൃതർ തിരിഞ്ഞുനോക്കുന്നില്ല; ആദിശങ്കരന്‍റെ സന്യാസ ജീവിതത്തിന് കാരണമായ മുതലക്കടവ് ചെളിയടിഞ്ഞ് നശിക്കുന്നു

എറണാകുളം: കാലടിയിലെ മുതലക്കടവ് ചെളിയടിഞ്ഞ് വൃത്തിഹീനമായ അവസ്ഥയില്‍. ഭക്തർക്ക് പൂർണാനദീ സ്നാനത്തിനോ നദീപൂജയ്‌ക്കോ സാധിക്കാത്ത അവസ്ഥയിലാണ് കടവ്. ബാലനായ ശങ്കരനെ സന്ന്യാസജീവിതത്തിലേക്ക് നയിച്ച 'മുതലപിടിച്ച സംഭവം' ഈ കടവിൽ നടന്നുവെന്നാണ് ഐതിഹ്യം. 

കടവിന്റെ ചുമതലക്കാർ കാലടി ഗ്രാമപ്പഞ്ചായത്താണ്. എന്നാൽ, ആര് ഭരിച്ചാലും മുതലക്കടവിനോട് അവഗണന മാത്രമാണ് ഉണ്ടായിട്ടുള്ളത്. ആദിശങ്കര കുലദേവതാ ക്ഷേത്രമായ കാലടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന്റെയും ആദിശങ്കര ജൻമഭൂമി ക്ഷേത്രത്തിന്റെയും നേതൃത്വത്തിൽ വിശേഷങ്ങൾക്ക് കടവ് ശുദ്ധീകരിക്കുന്നതൊഴിച്ചാൽ ആരും കടവ് സംരക്ഷിക്കാനുള്ള യാതൊരു പ്രവർത്തനവും നടത്താറില്ല.

Read Also: Suzuki S-Cross: എസ് ക്രോസ്സിൻറെ ഹൈബ്രിഡ് മോഡൽ, ഗംഭീര ഫീച്ചേഴ്സ്

തൊഴിലുറപ്പ് തൊഴിലാളികളെയോ കുടുംബശ്രീ പ്രവർത്തകരേയോ ചുമതലപ്പെടുത്തി കടവ് വൃത്തിയായി സൂക്ഷിക്കാൻ പഞ്ചായത്തിന് പ്രയാസമുള്ളകാര്യമല്ല. പുഴയിൽ വെള്ളം ഉയരുമ്പോഴെല്ലാം കടവിൽ ചെളി നിറയും. കേവലംകടവ് ശുചീകരിച്ച് പോകുന്നതിനപ്പുറം ബൃഹത്തായ ഒരു വികസന പദ്ധതിയാണ് ഇവിടെ രൂപം നൽകേണ്ടതെന്ന് അഭിപ്രായമുയരുന്നുണ്ട്.

2003-ൽ കോടിക്കണക്കിന് രൂപയുടെ വികസനം കടവിനു അനുബന്ധമായി നടത്തിയിരുന്നു. നേരത്തേ, സ്ത്രീകൾക്കും പുരുഷൻമാർക്കും വെവ്വേറെ കുളിക്കടവുകൾ ഉണ്ടായിരുന്നു. വികസന പ്രവൃത്തികൾ നടന്നപ്പോൾ കുളിക്കടവ് ചെറുതായി. അപ്പോൾ സ്ത്രീകൾക്ക് പ്രത്യേക കുളിയിടം നഷ്ടമായി.

Read Also: Shani Gochar 2023: ശനി ദേവൻ മകരം രാശിയിലേക്ക് നീങ്ങുന്നു, ചില രാശിക്കാർക്ക് പ്രത്യേക നേട്ടങ്ങൾ

പഴയതുപോലെ കടവിന് വീതികൂട്ടുകയും പുഴയിലേക്കിറക്കി പടികൾ കെട്ടുകയും വേണമെന്ന് നാട്ടുകാർ പറയുന്നു. ഇത്രയും ചെയ്താൽ പരിസരം കാടുപിടിക്കുന്നതുൾപ്പെടെയുള്ള ബുദ്ധിമുട്ടുകൾ പരിഹരിക്കാനാകും. ഇനിയും പൗരാണിക പ്രധാന്യമുള്ള കടവ് സംരക്ഷിച്ചില്ലെങ്കിൽ ഇത് സാമൂഹ്യ വിരുദ്ധരുടെ താവളമാകുമോ എന്ന ആശങ്കയും പ്രദേശ വാസികൾക്കുണ്ട്. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News