Kannur Accident: ടാങ്കർ ലോറി മറിഞ്ഞ സംഭവം; മദ്യപിച്ച് വാഹനം ഓടിച്ച ഡ്രൈവർക്കെതിരെ കേസ്

Tanker Lorry Accident: മംഗലാപുരത്തുനിന്നും കോഴിക്കോടേക്ക് പോകുകയായിരുന്ന ടാങ്കർ ലോറിയാണ് ഏഴിലോട് ഭാ​ഗത്ത് വെച്ച് അപകടത്തിൽപെട്ടത്. 

Written by - Zee Malayalam News Desk | Last Updated : Dec 14, 2022, 11:33 AM IST
  • ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി പരിശോധന തുടങ്ങിയിരുന്നു.
  • മംഗലാപുരത്തുനിന്നും കോഴിക്കോടേക്ക് എൽപിജിയുമായി പോവുകയായിരുന്ന ലോറിയാണ് ഏഴിലോട് വെച്ച് അപകടത്തിൽപ്പെട്ടത്.
  • ടാങ്കർ ഇതുവരെ സ്ഥലത്ത് നിന്ന് മാറ്റാൻ സാധിച്ചിട്ടില്ല.
Kannur Accident: ടാങ്കർ ലോറി മറിഞ്ഞ സംഭവം; മദ്യപിച്ച് വാഹനം ഓടിച്ച ഡ്രൈവർക്കെതിരെ കേസ്

കണ്ണൂർ: കണ്ണൂർ ഏഴിലോട് ടാങ്കർ ലോറി മറിഞ്ഞുണ്ടായ അപകടത്തിൽ ലോറി ഡ്രൈവറെ അറസ്റ്റ് ചെയ്തു. മദ്യപിച്ച് വാഹനമോടിച്ചതിനാണ് ഡ്രൈവർ മാനുവലിനെ പോലീസ് അറസ്റ്റ് ചെയ്തത്. ലോറിയിൽ ഡ്രൈവറിനൊപ്പം സഹായി ഉണ്ടായിരുന്നില്ല. അതേസമയം വാതക ചോർച്ച ഇല്ലാത്തതിനാൽ വൻ അപകടം ഒഴിവായി. ഏഴിലോട് ദേശീയ പാതവികസന പ്രവൃത്തി നടക്കുന്നിടത്താണ് ഇന്നലെ രാത്രി അപകടമുണ്ടായത്. 

ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി പരിശോധന തുടങ്ങിയിരുന്നു. മംഗലാപുരത്തുനിന്നും കോഴിക്കോടേക്ക് എൽപിജിയുമായി പോവുകയായിരുന്ന ലോറിയാണ് ഏഴിലോട് വെച്ച് അപകടത്തിൽപ്പെട്ടത്. ടാങ്കർ ഇതുവരെ സ്ഥലത്ത് നിന്ന് മാറ്റാൻ സാധിച്ചിട്ടില്ല. ഗ്യാസ് റീഫിൽ ചെയ്ത് ടാങ്കർ മാറ്റി നിയന്ത്രണം ഒഴിവാക്കാൻ ഉച്ചവരെ സമയം വേണ്ടിവരുമെന്ന് ജില്ലാ കളക്ടർ വ്യക്തമാക്കി.

ജോലി വാ​ഗ്ദാനം ചെയ്ത് പണംതട്ടിയെടുത്തു; കൊല്ലത്ത് യുവാവ് ആത്മഹത്യ ചെയ്തത് മനോവിഷമം മൂലമെന്ന് കുടുംബം

കൊല്ലം: ശാസ്താംകോട്ടയിൽ യുവാവ് ആത്മഹത്യ ചെയ്തത് ജോലി തട്ടിപ്പിന് ഇരയായതിലുള്ള മനോവിഷമം മൂലമെന്ന് കുടുംബം. കണ്ണൂർ സ്വദേശി ജോലി വാ​ഗ്ദാനം ചെയ്ത് രണ്ടര ലക്ഷത്തോളം രൂപ തട്ടിയെടുത്തെന്നാണ് കുടുംബത്തിന്റെ ആരോപണം. കൃഷ്ണനുണ്ണിയെന്ന യുവാവാണ് ആത്മഹത്യ ചെയ്തത്. എയർപ്പോർട്ട് ഉദ്യോ​ഗസ്ഥനാകുന്നതിനായാണ് ഇയാൾ കണ്ണൂർ സ്വദേശിയായ ഏജന്റിന് സമീപിക്കുന്നത്. കുടുംബ സുഹൃത്തുവഴിയാണ് ഇയാളെ പരിചയപ്പെടുന്നത്. 

സിംഗപ്പൂർ എയര്‍പ്പോർട്ടിൽ ജോലി നൽകാമെന്നാണ് ഏജന്റ് കൃഷ്ണനുണ്ണിക്ക് വാ​ഗ്ദാനം നൽകിയത്. ഇതിനായി ഏവിയേഷൻ യോ​ഗ്യതയില്ലാത്ത കൃഷ്ണനുണ്ണിക്ക് ഒരു വർഷത്തെ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് ഏജന്‍റ് തന്നെ വ്യാജമായി നിർമ്മിച്ച് കൊടുത്തു. പല തവണകളായി രണ്ട് ലക്ഷത്തിൽ കൂടുതൽ പണമാണ് ഏജന്റിന് നൽകിയത്. ഏജന്റ് നിർദേശിച്ച പ്രകാരം കൃഷ്ണനുണ്ണി തിരുവനന്തപുരത്തും ബെംഗളൂരുവിലും അഭിമുഖങ്ങൾക്ക് പോയി. എന്നാൽ ജോലി ലഭിച്ചില്ല. ഇതോടെ യുവാവ് മാനസികമായി തകര്‍ന്നിരുന്നുവെന്ന് കുടുംബം പറയുന്നു. ശനിയാഴ്ച്ച ഉച്ചയ്ക്ക് കൃഷ്ണനുണ്ണി വീടിനുള്ളിൽ തൂങ്ങി മരിക്കുകയായിരുന്നു.

Also Read: Mullaperiyar Dam: ജലനിരപ്പ് 142 അടിയിലേക്ക് എത്തുന്നു, മുല്ലപ്പെരിയാറിൽ തമിഴ്നാടിൻറെ രണ്ടാം മുന്നറിയിപ്പ്

എന്നാൽ കുടുംബത്തിന്‍റെ ആരോപണം നിഷേധിച്ച് ഏജന്റ് രം​ഗത്തെത്തി. കുംബത്തിന്റെ ആരോപണം ശരിയല്ല. ജനുവരിക്കുള്ളിൽ ജോലി നൽകാമെന്ന് ഉറപ്പ് നൽകിയിരുന്നുവെന്നും വഞ്ചിച്ചിട്ടില്ലെന്നും ഏജന്‍റ് പറഞ്ഞു. കൃഷ്ണനുണ്ണിക്ക് ജോലി കിട്ടിയില്ലായിരുന്നുവെങ്കിൽ പണം മുഴുവൻ തിരികെ നൽകുമായിരുന്നുവെന്നും ഏജന്‍റ് വ്യക്തമാക്കി. അതേസമയം വ്യാജ സർട്ടിഫിക്കറ്റ് നൽകിയതിനെപ്പറ്റി ഏജന്‍റ് വ്യക്തമായ മറുപടിയും നൽകുന്നില്ല.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News