Kannur University Syllabus Controversy : RSS സൈദ്ധാന്തികരുടെ പുസ്തകങ്ങൾ PG സിലബസിൽ ഉൾപ്പെടുത്തിയതിന് പിന്തുണച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

Kannur University PG പബ്ലിക് അഡ്മിനിസ്ട്രേഷനിലെ (MA Public Administrations) സിലബസിൽ RSS സൈദ്ധാന്തികരായ ഗോൾവാർക്കർ, സവർക്കർ എന്നിവരുടെ പുസ്തകങ്ങൾ ഉൾപ്പെടുത്തിയതിനെ പിന്തുണച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ (Arif Mohammad Khan).

Written by - Zee Malayalam News Desk | Last Updated : Sep 11, 2021, 05:40 PM IST
  • യൂണിവേഴ്സിറ്റിയിൽ ഏത് തരത്തിലുള്ള ആശങ്ങളും പഠിപ്പിക്കണമെന്നാണ് ഗവർണർ മുന്നോട്ട് വെക്കുന്ന നിലപാട്.
  • അതിനാൽ വിചാരധാര പഠിപ്പിക്കുന്നതിൽ താൻ തെറ്റൊന്നും കാണിന്നില്ലയെന്ന് ഗവർണർ വ്യക്തമാക്കി.
  • വിദ്യാർഥികൾ പഠിച്ച ശേഷം സംവാദങ്ങളിൽ ഏർപ്പെടണമെന്നും ഗവർണർ നിർദ്ദേശിച്ചു.
  • വിവാദങ്ങൾ ചൂട് പിടിക്കുന്നതിനിടെ സിലബസ് പിൻവലിക്കില്ലയെന്ന് വൈസ് ചാൻസിലറും നിലാപടെടുത്തിരുന്നു.
Kannur University Syllabus Controversy : RSS സൈദ്ധാന്തികരുടെ പുസ്തകങ്ങൾ PG സിലബസിൽ ഉൾപ്പെടുത്തിയതിന് പിന്തുണച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

Thiruvananthapuram : കണ്ണൂർ യൂണിവേഴ്സിറ്റിയിലെ (Kannur University) PG പബ്ലിക് അഡ്മിനിസ്ട്രേഷനിലെ (MA Public Administrations) സിലബസിൽ RSS സൈദ്ധാന്തികരായ ഗോൾവാർക്കർ, സവർക്കർ എന്നിവരുടെ പുസ്തകങ്ങൾ ഉൾപ്പെടുത്തിയതിനെ പിന്തുണച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ (Arif Mohammad Khan). സിലബസിൽ RSS സൈദ്ധാന്തികരുടെ പേര് ഉൾപ്പെടുത്തിയതിന് പിന്നാലെ ഉടലെടുത്ത വിവാദങ്ങൾക്ക് തിരിച്ചടിയായിട്ടാണ് യൂണിവേഴ്സിറ്റി ചാൻസലർ കൂടിയായ ഗവർണറുടെ നിലപാട്.

"വൈവിദ്ധ്യങ്ങളാണ് ഇന്ത്യയുടെ കരുത്തെന്നും സർവകലാശാലകളിൽ എല്ലാ ആശയങ്ങളും പഠിപ്പിക്കണം" ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.

ALSO READ : Kannur University Syllabus|കണ്ണൂർ സർവ്വകലാശാല സിലബസ് വിവാദം, സിലബസ് പിൻവില്ലിക്കില്ലെന്ന് വൈസ് ചാൻസലർ,സിലബസ് പരിശോധിക്കുമെന്ന് വിസി

യൂണിവേഴ്സിറ്റിയിൽ ഏത് തരത്തിലുള്ള ആശങ്ങളും പഠിപ്പിക്കണമെന്നാണ് ഗവർണർ മുന്നോട്ട് വെക്കുന്ന നിലപാട്. അതിനാൽ വിചാരധാര പഠിപ്പിക്കുന്നതിൽ താൻ തെറ്റൊന്നും കാണിന്നില്ലയെന്ന് ഗവർണർ വ്യക്തമാക്കി. വിദ്യാർഥികൾ പഠിച്ച ശേഷം സംവാദങ്ങളിൽ ഏർപ്പെടണമെന്നും ഗവർണർ നിർദ്ദേശിച്ചു.

വിവാദങ്ങൾ ചൂട് പിടിക്കുന്നതിനിടെ സിലബസ് പിൻവലിക്കില്ലയെന്ന് വൈസ് ചാൻസിലറും നിലാപടെടുത്തിരുന്നു.

ALSO READ : RSS Gang പൊലീസിൽ അല്ല സിപിഎമ്മിലാണെന്ന് കെ സുധാകരൻ

"ഗോൾവാർക്കർ, സവർക്കർ എന്നിവരുടെ രാഷ്ട്രീയം വിദ്യാർഥികൾ മനസിലാക്കേണ്ടതുണ്ട്" കണ്ണൂർ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഗോപിനാഥ് രവീന്ദ്രൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. 

എന്നാൽ വിവാദ ഉടലെടുത്ത സാഹചര്യത്തിൽ വിവാദമായ സാഹചര്യത്തിൽ വിഷയം പരിശോധിക്കാൻ  അഞ്ചംഗ സമിതിയെ നിയോഗിച്ചു. ഇവരുടെ റിപ്പോർട്ടിൻറെ അടിസ്ഥാനത്തിലായിരിക്കും നടപടിയെന്ന് VC വ്യക്തമാക്കിയിട്ടുണ്ടായിരുന്നു.

ALSO READ : Kannur University Public Administration കോഴ്സിൽ RSS സൈദ്ധാന്തികരായ സവർക്കറുടെയും ഗോൾവാൾക്കറുടെയും പുസ്തകങ്ങൾ ഉൾപ്പെടത്തി, പ്രതിഷേധവും വിദ്യാർഥി സംഘടനകൾ

കണ്ണൂർ യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള തലശ്ശേരി ബ്രണ്ണൻ കോളേജിൽ മാത്രമാണ് പബ്ലിക്ക് അഡ്മിനിസ്ട്രേഷന്റെ ബിരുദാന്തര ബിരുദ കോഴ്സുള്ളത്. ബ്രണ്ണൻ കോളേജിൽ അടിത്തിടെ പുതിയതായി അനുവദിച്ച കോഴ്സാണ് പബ്ലിക്ക് അഡ്മിനിസ്ട്രേഷൻ. അതിനാൽ ബ്രണ്ണനിലെ അധ്യാപകർ തന്നെയാണ് സിലബസ് തയ്യാറാക്കി നൽകിയതെന്നും അത് യൂണിവേഴ്സിറ്റി വൈസ് ചാൻസലർ അംഗീകരിക്കുകയുമാണെന്ന് ചില സ്ഥിരീകരിക്കാത്ത റിപ്പോർട്ടകൾ നൽകുന്ന വിവരം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News