Sadanam Balakrishnan: പത്മശ്രീ നിറവിൽ കഥകളി ആചാര്യന്‍ സദനം ബാലകൃഷ്ണന്‍

Padma Shri 2024: തന്റെ 67 വർഷത്തെ കലകളി ജീവിതത്തിനുള്ള അംഗീകാരമാണ് പത്മശ്രീ പുരസ്‌ക്കാരമെന്നാണ് സദനം ബാലകൃഷ്ണൻ പറഞ്ഞത്.  ഒപ്പം ഈ പുരസ്‌കാരം തന്റെ ഗുരുനാഥന്മാർക്ക് സമർപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു. 

Written by - Ajitha Kumari | Last Updated : Jan 26, 2024, 03:14 PM IST
  • പത്മശ്രീ നിറവിൽ കഥകളി ആചാര്യന്‍ സദനം ബാലകൃഷ്ണന്‍
  • സദനം ബാലകൃഷ്ണന്‍ ആദ്യം കഥകളി അഭ്യസിച്ചത് കൊണ്ടിവീട്ടിൽ നാരായണൻ നായരിൽ നിന്നായിരുന്നു
  • കഥകളിയിലെ കല്ലുവഴി ശൈലിയിൽ അദ്ദേഹം പ്രാവീണ്യം നേടിയിട്ടുണ്ട്
Sadanam Balakrishnan: പത്മശ്രീ നിറവിൽ കഥകളി ആചാര്യന്‍ സദനം ബാലകൃഷ്ണന്‍

Padma Shree 2024: 2024 ലെ പത്മശ്രീ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോൾ 34 പേരിൽ കേരളത്തില്‍ നിന്നുള്ള മൂന്നു പേരാണ് ഉള്‍പ്പെട്ടിരിക്കുന്നത്.  അതിൽ കഥകളി ആചാര്യന്‍ സദനം ബാലകൃഷ്ണൻ എന്നറിയപ്പെടുന്ന സദനം പുതിയ വീട്ടിൽ ബാലകൃഷ്ണനുമുണ്ട്.  

Also Read: Satyanarayana Beleri: അപൂർവ്വയിനം നെൽവിത്തുകളുടെ സംരക്ഷണം! പത്മശ്രീ തിളക്കത്തിൽ സത്യനാരായണ ബലേരി

ഇന്ത്യൻ ക്ലാസിക്കൽ നൃത്തത്തിന്റെ ഒരു രൂപമായ കഥകളിയുടെ വക്താവാണ് സദനം. 1944 ൽ എ വി കൃഷ്ണന്റെയും ഉമയമ്മയുടെയും മകനായി കണ്ണൂർ ജില്ലയിലെ തളിപ്പറമ്പിലായിരുന്നു ജനനം.  സദനം ബാലകൃഷ്ണന്‍ ആദ്യം കഥകളി അഭ്യസിച്ചത് കൊണ്ടിവീട്ടിൽ നാരായണൻ നായരിൽ നിന്നായിരുന്നു.  തുടർന്ന് ഗാന്ധി സേവാസദനം കഥകളി അക്കാഡമിയിൽ തേക്കിൻകാട്ടിൽ രാമുണ്ണി നായരുടേയും കീഴ്പാടം കുമാരൻ നായരുടേയും കീഴിൽ പത്തുവർഷം കേന്ദ്ര സർക്കാരിന്റെ സ്കോളർഷിപ്പോടെ പഠിച്ചു. കഥകളിയിലെ കല്ലുവഴി ശൈലിയിൽ അദ്ദേഹം പ്രാവീണ്യം നേടിയിട്ടുണ്ട്. 

Also Read: റിപ്പബ്ലിക് ദിന പരേഡിൽ വനിതകൾ ബൂട്ടണിയുമ്പോൾ മലയാളിക്കും അഭിമാനം

1974 ൽ ഡൽഹി ഇന്റർനാഷണൽ സെന്റർ ഫോർ കഥകളിയിൽ കഥകളി അദ്ധ്യാപകനായി ചേർന്ന അദ്ദേഹം 1980 ൽ പിൻസിപ്പലും മുഖ്യ കലാകാരനുമായി ചുമതലയേറ്റിരുന്നു.  തുടർന്ന് 2006 ൽ വിരമിച്ചു.  അഭിനയം, നൃത്തസംവിധാനം, സംവിധാനം, അദ്ധ്യാപനം തുടങ്ങി കഥകളിയുടെ എല്ലാ തലത്തിലും തന്റെ കഴിവ് തെളിയിക്കാൻ സദനത്തിന് കഴിഞ്ഞു. ഇത് കൂടാതെ നാല് പുസ്തകങ്ങളും അദ്ദേഹം എഴുതിയിട്ടുണ്ട്. 

തന്റെ 67 വർഷത്തെ കലകളി ജീവിതത്തിനുള്ള അംഗീകാരമാണ് പത്മശ്രീ പുരസ്‌ക്കാരമെന്നാണ് സദനം ബാലകൃഷ്ണൻ പറഞ്ഞത്.  ഒപ്പം ഈ പുരസ്‌കാരം തന്റെ ഗുരുനാഥന്മാർക്ക് സമർപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു. നിലവിൽ മകനോടൊപ്പം കൊച്ചിയിലാണ് അദ്ദേഹം താമസിക്കുന്നത്.  തന്റെ ഓരോ നേട്ടത്തിനും പിന്നിൽ ഭാര്യ ജാനകിയുടെ പിന്തുണയും പ്രോത്സാഹനവുമാണെന്നാണ് സദനം പറയുന്നത്. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News