ക്ഷേത്രോത്സവത്തിനിടെ കതിന പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ ചികിത്സയിലിരുന്നയാൾ മരിച്ചു

Katina Accident: അപകടം സംഭവിച്ചത് വെള്ളിയാഴ്ച രാവിലെ ഏഴര മണിയോടെയാണ്. പറയെടുപ്പിനായി രണ്ടു കതിന കുറ്റികൾ നിറക്കുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. 

Written by - Zee Malayalam News Desk | Last Updated : Feb 14, 2023, 01:47 PM IST
  • കതിന പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ ചികിത്സയിലിരുന്നയാൾ മരിച്ചു
  • അർത്തുങ്കൽ ചെത്തി കിഴക്കേവെളി വീട്ടിൽ അശോകനാണ് മരിച്ചത്
  • അപകടം സംഭവിച്ചത് വെള്ളിയാഴ്ച രാവിലെ ഏഴര മണിയോടെയാണ്
ക്ഷേത്രോത്സവത്തിനിടെ കതിന പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ ചികിത്സയിലിരുന്നയാൾ മരിച്ചു

ചേർത്തല: അർത്തുങ്കൽ അറവുകാട് ക്ഷേത്രോത്സവത്തിൽ കതിന നിറച്ചപ്പോൾ ഉണ്ടായ പൊട്ടിത്തെറിയിൽ പരിക്കേറ്റ് ചികിത്സയിലിരുന്നയാൾ മരിച്ചു. അർത്തുങ്കൽ ചെത്തി കിഴക്കേവെളി വീട്ടിൽ അശോകനാണ് മരിച്ചത്.  54 വയസായിരുന്നു.

Also Read: Kottayam Fire: കോട്ടയം മെഡിക്കല്‍ കോളേജിലെ തീപിടിത്തം; റിപ്പോര്‍ട്ട് തേടി ആരോ​ഗ്യമന്ത്രി

അപകടം സംഭവിച്ചത് വെള്ളിയാഴ്ച രാവിലെ ഏഴര മണിയോടെയാണ്. പറയെടുപ്പിനായി രണ്ടു കതിന കുറ്റികൾ നിറക്കുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. അശോകനോടൊപ്പമുണ്ടായിരുന്ന പുളിക്കൽചിറ പ്രകാശനും പൊള്ളലേറ്റു. 80 ശതമാനത്തിലേറെ പൊള്ളലേറ്റ അശോകനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും   ചികിത്സയിലിരിക്കെ ഇന്നലെ ഉച്ചയോടെ മരണമടയുകയായിരുന്നു. മരിച്ച അശോകൻ മത്സ്യത്തൊഴിലാളിയാണ്.  സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് വീട്ടുവളപ്പിൽ നടക്കും. 

Also Read: മീനം രാശിയിൽ ശുക്ര സംക്രമണം; ഈ രാശിക്കാർക്ക് ലഭിക്കും ധനസമൃദ്ധിയും പ്രശസ്തിയും! 

'നീ കൂടുതൽ ജാഡയൊന്നും എടുക്കേണ്ട'; മുഖ്യമന്ത്രിക്കായി വൻ നിയന്ത്രണം; മരുന്ന് വാങ്ങാൻ എത്തിയ കുഞ്ഞിന്റെ കുടുംബത്തിന് പോലീസ് ഭീഷണി

ബജറ്റിലെ നികുതി വർധനയെ തുടർന്ന് സർക്കാരിനെതിരെ സംസ്ഥാന വ്യാപകമായി പ്രതിഷേധിക്കുകയാണ് പ്രതിപക്ഷ പാർട്ടികൾ. മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധം ഉൾപ്പെടെ ഉയർന്നതോടെ പോലീസ് വൻ നിയന്ത്രണമാണ് പിണറായി വിജയന്റെ വാഹനവ്യൂഹം കടന്നുപോകുന്ന ഇടങ്ങളിൽ ഏർപ്പെടുത്തുന്നത്. എന്നാൽ ഈ നിയന്ത്രണങ്ങൾ സാധാരണക്കാരെ ബാധിക്കുന്ന തലത്തിലേക്ക് ഉയർന്നിരിക്കുകയാണ്. കുഞ്ഞിന് മരുന്ന് വാങ്ങാൻ എത്തിയവരെ പോലും പോലീസ് തടയുന്നതും ഭീഷണിപ്പെടുത്തുന്നതുമായ കാഴ്ചയാണ് പുറത്ത് വരുന്നത്. 

Also Read: നീറ്റ് പിജി 2023: പരീക്ഷ മാറ്റിവയ്ക്കുമോ? അറിയാം പുത്തൻ അപ്ഡേറ്റ്! 

കാലടി മറ്റൂരിലാണ് കുഞ്ഞിന് മരുന്ന് വാങ്ങാൻ എത്തിയ കുടുംബത്തെ പോലീസ് തടഞ്ഞതും ഭീഷണിപ്പെടുത്തിയതും. കാലടി വഴി മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം പോകുന്നതിനാൽ മരുന്ന് വാങ്ങാനായി എത്തിയവരോട് കാർ പാർക്ക് ചെയ്യാൻ പോലീസ് വിസമ്മതിച്ചു. തുടർന്ന് കാര്യം തിരക്കിയപ്പോൾ കുഞ്ഞിന്റെ കുടംബത്തോടെ പോലീസ് ഭീഷണി ഉയർത്തുകയായിരുന്നു. പോലീസിന്റെ നടപടി ചോദ്യം ചെയ്തുകൊണ്ട് മെഡിക്കൽ ഷോപ്പ് ഉടമയെത്തിയപ്പോൾ കട അടപ്പിക്കുമെന്ന് പറഞ്ഞുകൊണ്ട് പോലീസ് കടയുടമയെയും ഭീഷണിപ്പെടുത്തി.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News