KEAM 2021 : എഞ്ചിനിയറിങ് മെഡിക്കൽ ഫാർമസി കോഴ്സുകളുടെ പ്രവേശന പരീക്ഷകൾ മാറ്റിവെച്ചു

ജൂലൈ 20 മുതൽ 25 വരെ തിയതികളിലും ജൂലൈ 27 മുതൽ ഓഗസ്റ്റ് 2 വരെയുള്ള തിയതികളിലുമാണ് JEE Main പരീക്ഷ നടത്താൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം തീരുമാനമെടുത്തിരിക്കുന്നത്. ഇതെ സാഹചര്യത്തിലാണ് കീം പരീക്ഷ ഓഗസ്റ്റ് രണ്ടാമത്തെ ആഴ്ചയിലേക്ക് മാറ്റാനും സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ വരുന്നുണ്ട്.

Written by - Zee Malayalam News Desk | Last Updated : Jul 7, 2021, 07:55 PM IST
  • ഈ മാസം 24ന് നടത്താനിരുന്ന എഞ്ചിനീയറിംഗ്, ഫാർമസി പ്രവേശന പരീക്ഷ KEAM 2021 മാറ്റിവെച്ചു.
  • ഇതേ ദിവസങ്ങളിൽ ദേശീയ മത്സര പരീക്ഷകൾ വരുന്ന സാഹചര്യത്തിൽ ആണ് മാറ്റം.
  • JEE Main പരീക്ഷ നടത്തുന്ന സാഹചര്യത്തിലാണ് കീമിന്റെ പരീക്ഷ നീട്ടിവെച്ചിരിക്കുന്നത്.
  • പുതുക്കിയ തിയതി പിന്നീട് അറിയിക്കുന്നതാണ്,
KEAM 2021 : എഞ്ചിനിയറിങ് മെഡിക്കൽ ഫാർമസി കോഴ്സുകളുടെ പ്രവേശന പരീക്ഷകൾ മാറ്റിവെച്ചു

Thiruvananthapuram :  ഈ മാസം 24ന് നടത്താനിരുന്ന എഞ്ചിനീയറിംഗ്, ഫാർമസി പ്രവേശന പരീക്ഷ KEAM 2021 മാറ്റിവെച്ചു. ഇതേ ദിവസങ്ങളിൽ ദേശീയ മത്സര പരീക്ഷകൾ വരുന്ന സാഹചര്യത്തിൽ ആണ് മാറ്റം. JEE Main  പരീക്ഷ നടത്തുന്ന സാഹചര്യത്തിലാണ് കീമിന്റെ പരീക്ഷ നീട്ടിവെച്ചിരിക്കുന്നത്. പുതുക്കിയ തിയതി പിന്നീട് അറിയിക്കുന്നതാണ്,

ജൂലൈ 20 മുതൽ 25 വരെ തിയതികളിലും ജൂലൈ 27 മുതൽ ഓഗസ്റ്റ് 2 വരെയുള്ള തിയതികളിലുമാണ് JEE Main പരീക്ഷ നടത്താൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം തീരുമാനമെടുത്തിരിക്കുന്നത്. ഇതെ സാഹചര്യത്തിലാണ് കീം പരീക്ഷ ഓഗസ്റ്റ് രണ്ടാമത്തെ ആഴ്ചയിലേക്ക് മാറ്റാനും സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ വരുന്നുണ്ട്.

ALSO READ : KEAM 2021 Exam Date Announced: പ്രവേശന പരീക്ഷാ തീയതി പ്രഖ്യാപിച്ചു

മെയ് 26നായിരുന്നു 2021ലെ കേരള എഞ്ചിനീയറിങ്, ആർക്കിടെക്ചർ, മെഡിക്കൽ (KEAM 2021) പ്രവേശന പരീക്ഷാ തീയതി പ്രഖ്യാപിച്ചത്. എൻട്രൻസ് എക്സാമിനേഷൻസ് കമ്മീഷണർ ആണ് തീയതി പ്രഖ്യാപിച്ചിരുന്നത്.  ജൂലൈ 24ന് രാവിലെ 10 മണി മുതൽ 12.30 വരെ പേപ്പർ ഒന്നും ഉച്ചയ്ക്ക് 2.30 മുതൽ അഞ്ച് വരെ പേപ്പർ രണ്ടും  പരീക്ഷ നടത്തുമെന്നായിരുന്നു പ്രഖ്യാപിച്ചിരുന്നത്. പേപ്പർ ഒന്നിൽ ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങളാണ് ഉള്ളത്. പേപ്പർ രണ്ടിൽ മാത്തമാറ്റിക്സാണ്.

ജൂൺ ഒന്നിന് ആരംഭിച്ച രജിസ്ട്രേഷൻ ജൂൺ 26 ഓടെ അവസാനിച്ചിരുന്നു. ജൂലൈ 14 ഓടെ കീമിന്റെ അഡിമിറ്റ് കാർഡുകൾ പ്രസിദ്ധീകരിക്കുന്നമെന്ന് അറിയിച്ചിട്ടുണ്ട്. 

ALSO READ : JEE Main 2021 Results: JEE Main പരീക്ഷയുടെ Result പ്രഖ്യാപിച്ചു, ആറ് പേർ 100% മാർക്ക് സ്വന്തമാക്കി, Result വേ​ഗത്തിൽ ലഭിക്കാൻ ചെയ്യേണ്ടത് ഇത്രമാത്രം

കൂടുതൽ വിവരങ്ങൾക്ക് www.cee.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. എഞ്ചിനീയറിങ്, ആർക്കിടെക്ചർ, മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷകൾ ഉടൻ സ്വീകരിക്കുമെന്നും എൻട്രൻസ് എക്സാമിനേഷൻസ് കമ്മീഷണർ അറിയിച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News