KEAM 2021 Results: എന്‍ജിനീയറിങ്, ഫാര്‍മസി എന്‍ട്രന്‍സ് പരീക്ഷാഫലം പ്രഖ്യാപിച്ചു, യോ​ഗ്യത നേടിയത് 51,031പേർ

Keam Entrance Exam 2021 Results: എന്‍ജിനീയറിങ്ങിൽ ഒന്നാം റാങ്ക് നേടിയത് വടക്കാഞ്ചേരി സ്വദേശി ഫെയിസ് ഹാഷിമിനാണ്‌. രണ്ടാം റാങ്ക് കോട്ടയം സ്വദേശി ഹരിശങ്കറിനാണ്. 

Written by - Zee Malayalam News Desk | Last Updated : Oct 7, 2021, 09:56 AM IST
  • എഞ്ചിനിയറിങ് റാങ്ക് പട്ടികയിൽ ആദ്യ നൂറ് റാങ്കില്‍ 22 പെൺകുട്ടികളും 78 ആണ്‍കുട്ടികളാണ്.
  • ഇതിൽ 64 പേർ ആദ്യമായി പരീക്ഷയെഴുതിയതാണ്.
  • ഫാര്‍മസിയില്‍ ഒന്നാം റാങ്ക് ഫാരിസ് അബ്ദുള്‍ നാസര്‍ കല്ലയിലിനാണ്.
  • തേജസ്വിനി വിനോദ് രണ്ടാം റാങ്കും അക്ഷര ആനന്ദ് മൂന്നാം റാങ്കും കരസ്ഥമാക്കി.
KEAM 2021 Results: എന്‍ജിനീയറിങ്, ഫാര്‍മസി എന്‍ട്രന്‍സ് പരീക്ഷാഫലം പ്രഖ്യാപിച്ചു, യോ​ഗ്യത നേടിയത് 51,031പേർ

തിരുവനന്തപുരം: കേരള എന്‍ജിനീയറിങ്, ഫാര്‍മസി, ആര്‍ക്കിടെക്ട് എന്‍ട്രന്‍സ് പരീക്ഷാ ഫലം (KEAM 2021 Results) പ്രഖ്യാപിച്ചു. പരീക്ഷ എഴുതിയ 73,977 പേരിൽ 51,031 വിദ്യാര്‍ഥികൾ യോഗ്യത നേടി. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടത് 47629 പേര്‍. ഉന്നത വിദ്യാഭ്യാസ മന്ത്രി (Higher Education Minister) ആര്‍. ബിന്ദുവാണ് (R Bindu) ഫലം പ്രഖ്യാപനം നടത്തിയത്. റാങ്ക് പട്ടിക cee.kerala.gov.in എന്ന വെബ്‌സൈറ്റില്‍ (Website) ലഭ്യമാണ്.

എന്‍ജിനീയറിങ്ങിൽ (Engineering) ഒന്നാം റാങ്ക് നേടിയത് വടക്കാഞ്ചേരി സ്വദേശി ഫെയിസ് ഹാഷിമിനാണ്‌. രണ്ടാം റാങ്ക് കോട്ടയം സ്വദേശി ഹരിശങ്കറിനാണ്. കൊല്ലം സ്വദേശിയായ നയൻ കിഷോർ മൂന്നാം റാങ്കും മലപ്പുറം സ്വദേശി കെ. സഹൽ നാലാം റാങ്കും നേടി. റാങ്ക് പട്ടികയിൽ ഇടംപിടിച്ച ആദ്യ അഞ്ച് പേരും ആൺകുട്ടികളാണ്. 

Also Read: Kodakara Hawala Money, കേസ് ഇഡി അന്വേഷിക്കണമെന്ന ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും

എസ് സി വിഭാഗത്തിൽ ഒന്നാം റാങ്ക് സ്വവന്തമാക്കിയത് തൃശൂർ സ്വദേശി അമ്മു ആണ്. മലപ്പുറത്തു നിന്നുള്ള അക്ഷയ് നാരായണൻ രണ്ടാം റാങ്കും കരസ്ഥമാക്കി. എസ്.ടി വിഭാഗത്തിൽ ജോനാഥൻ ഡാനിയേൽ ഒന്നാം റാങ്കും ശബരിനാഥ് എറണാകുളം രണ്ടാം റാങ്കും നേടി. 

Also Read: Bonus for Railway employees: റെയിൽവേ ജീവനക്കാർക്ക് മോദി സർക്കാരിന്‍റെ ദീപാവലി സമ്മാനം, 78 ദിവസത്തെ ശമ്പളത്തിന് തുല്യം ബോണസ് ലഭിക്കും ...!! 

ഫാര്‍മസിയില്‍ ഒന്നാം റാങ്ക് ഫാരിസ് അബ്ദുള്‍ നാസര്‍ കല്ലയിലിനാണ്. തേജസ്വിനി വിനോദ് രണ്ടാം റാങ്കും അക്ഷര ആനന്ദ് മൂന്നാം റാങ്കും കരസ്ഥമാക്കി. ആര്‍കിടെക്ടില്‍ തേജസ് ജോസഫ് ഒന്നാം റാങ്ക് നേടി. അമ്പിളി രണ്ടാം റാങ്കും ആദിനാഥ് ചന്ദ്ര മൂന്നാം റാങ്കും സ്വന്തമാക്കി.

Also Read: Lakhimpur Kheri Violence : യുപിയിൽ പ്രിയങ്ക ഗാന്ധിയെ തടഞ്ഞ സംഭവത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് നാളെ രാജ്ഭവൻ ധർണ്ണ നടത്തും

എഞ്ചിനിയറിങ് റാങ്ക് പട്ടികയിൽ ആദ്യ നൂറ് റാങ്കില്‍ 22 പെൺകുട്ടികളും 78 ആണ്‍കുട്ടികളാണ്. ഇതിൽ 64 പേർ ആദ്യമായി പരീക്ഷയെഴുതിയതാണ്. എറണാകുളം 21, തിരുവനന്തപുരം17, കോഴിക്കോട് 11 എന്നിങ്ങനെയാണ് ആദ്യ നൂറിൽ പേരിൽ ഇടംപിടിച്ചത്. 

Also Read: 7th Pay Commission: കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഒരു Good News കൂടി, ശമ്പളം 95,000 രൂപ വർദ്ധിക്കും ..!! 

എന്‍ജിനീയറിങ്ങില്‍ (Engineering) ആദ്യ 5000 റാങ്കില്‍ 2112 കുട്ടികള്‍ കേരള ഹയര്‍സെക്കന്‍ഡറിയില്‍ (Kerala Higher Secondary) പാസായി യോഗ്യത നേടിയവരാണ്. ഒന്നാം റാങ്ക് (First Rank) നേടിയ ഫെയിസ് ഹാഷിമിനെ മന്ത്രി ആര്‍. ബിന്ദു (R Bindu) ഫോണില്‍ വിളിച്ച് അഭിനന്ദിച്ചു. ആദ്യ അലോട്ട്‌മെന്റ് (Allotment)നടക്കുക ഒക്ടോബര്‍ 11നാണ്. ഈ മാസം 25-നകം പ്രവേശന നടപടികൾ പൂര്‍ത്തിയാക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News