Kerala Assembly Election 2021: ഉണ്ണി മുകുന്ദനും മല്ലികാ സുകുമാരനും ബിജെപിയിലേക്കോ?

ഇരുവരും ഉടനെ തന്നെ ബിജെപിയിൽ അംഗത്വം സ്വീകരിക്കുമെന്നാണ്.     

Written by - Zee Malayalam News Desk | Last Updated : Feb 19, 2021, 08:21 PM IST
  • എന്തായാലും ഇരുവരും ബിജെപിക്ക് വേണ്ടി മത്സരിച്ചാൽ വിജയം ഉറപ്പാണെന്നാണ് വിലയിരുത്തുന്നത്.
  • ഇവർ ബിജെപിയിൽ എത്തുന്നതിന് പിന്നാലെ മറ്റ് പല താരങ്ങളും പാർട്ടിയിൽ എത്തിയേക്കും.
  • യുവതാരം ഉണ്ണി മുകുന്ദനുമായി ബിജെപി നേതാവ് കെ സുരേന്ദ്രൻ കൂടിക്കാഴ്ച നടത്തി.
Kerala Assembly Election 2021: ഉണ്ണി മുകുന്ദനും മല്ലികാ സുകുമാരനും ബിജെപിയിലേക്കോ?

Kerala Assembly Election 2021: കേരളത്തിൽ വരാനിരിക്കുന്ന നിയസഭാ തിരഞ്ഞെടുപ്പിൽ (Kerala Assembly Election) മലയാളത്തിന്റെ യുവവതാരം ഉണ്ണി മുകുന്ദനും നടി മല്ലിക സുകുമാരനും ബിജെപിക്ക് വേണ്ടി മൽസരിച്ചേക്കുമെന്ന് റിപ്പോർട്ട്.  ലഭിക്കുന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ഇരുവരും ഉടനെ തന്നെ ബിജെപിയിൽ അംഗത്വം സ്വീകരിക്കുമെന്നാണ്.   

എന്തായാലും ഇരുവരും ബിജെപിക്ക് (BJP) വേണ്ടി മത്സരിച്ചാൽ വിജയം ഉറപ്പാണെന്നാണ് വിലയിരുത്തുന്നത്.  മാത്രമല്ല ഇവർ ബിജെപിയിൽ എത്തുന്നതിന് പിന്നാലെ മറ്റ് പല താരങ്ങളും പാർട്ടിയിൽ എത്തിയേക്കുമെന്നും സൂചനകളുണ്ട്.  ഇതിനിടയിൽ യുവതാരം ഉണ്ണി മുകുന്ദനുമായി (Unni Mukundan) ബിജെപി നേതാവ് കെ സുരേന്ദ്രൻ കൂടിക്കാഴ്ച നടത്തിയെന്നും വാർത്തയുണ്ട്.

Also Read: ധർമ്മജന് പിന്നാലെ പിഷാരടിയും; കോൺഗ്രസിന്റെ മൃദു സ്വഭാവം തനിക്കിഷ്ടമെന്ന് Ramesh Pisharody

കൂടിക്കാഴ്ചയിൽ വരുന്ന തിരഞ്ഞെടുപ്പിൽ മത്സരിക്കണമെന്നും അദ്ദേഹം ഉണ്ണിമുകുന്ദനോട് ആവശ്യപ്പെട്ടുവെന്നും സൂചനയുണ്ട്. എന്നാൽ കരാറിലേർപ്പെട്ട ചിത്രങ്ങൾ ഉണ്ടെന്നും ഭാവിയിൽ പാർട്ടി ആവശ്യപ്പെട്ടാൽ മത്സരരംഗത്തുണ്ടാകുമെന്നും അദ്ദേഹം സുരേന്ദ്രനോട് (K. Surendran) പറഞ്ഞു എന്നുമാണ് വാർത്ത.  എന്നാൽ നടി മല്ലികാ സുകുമാരനുമായുളള (Mallika Sukumaran) ചർച്ച അവസാനഘട്ടത്തിലാണെന്നാണ് ലഭിക്കുന്ന വിവരം.

എന്നാൽ രാഷ്ട്രീയത്തിൽ മത്സരത്തിനായി ഇറങ്ങില്ലെന്നും തിരഞ്ഞെടുപ്പിൽ ബിജെപിക്ക് (BJP) വേണ്ടി പ്രചാരണത്തിന് ഇറങ്ങാമെന്നുമാണ് ആദ്യഘട്ട ചർച്ചയിൽ മല്ലിക സുകുമാരൻ പറഞ്ഞത് എന്നാണ് സൂചന.  എന്നാൽ കാര്യങ്ങളിൽ കൂടുതൽ വ്യക്തത വന്നതിനുശേഷം തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നുമാണ് പാർട്ടി വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. 

Also Read: Metro Man ഇ ശ്രീധരൻ ബിജെപിയിലേക്ക്; Vijay Yathra ൽ പങ്കെടുക്കും: K. Surendran

ഇതിനിടയിൽ മെട്രോമാൻ ഇ ശ്രീധരൻ ബിജെപിയിലേക്ക് വരുന്നുണ്ടെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.   പിന്നാലെ സാമൂഹ്യസാംസ്‌ക്കാരിക രംഗത്ത് നിന്നും കൂടുതൽ പേർ ബിജെപിയിൽ എത്തുമെന്നും റിപ്പോർട്ടുണ്ട്. പയ്യോളി എക്സ്പ്രസ് (Payyoli Express) എന്നറിയപ്പെടുന്ന ഇന്ത്യയുടെ കായിക ഇതിഹാസ താരം പിടി ഉഷയേയും (PT Usha) ബിജെപി ലക്ഷ്യമിടുന്നുണ്ടെന്നാണ് വിവരം.  

എന്തായാലും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ (K. Surendran) നയിക്കുന്ന വിജയ് യാത്രയുടെ തുടക്കം ഈ മാസം 21 ന് അതായത് ഞായറാഴ്ച ആരംഭിക്കുമ്പോൾ ആരൊക്കെ ബിജെപിയിലേക്ക് എന്ന കാര്യത്തിൽ ഒരു തീരുമാനമാകുമെന്നാണ് വിവരം ലഭിക്കുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News