നിയമസഭാ തിരഞ്ഞെടുപ്പ്: കരട് വോട്ടര്‍പട്ടിക നവംബര്‍ 16ന് പ്രസിദ്ധീകരിക്കും

സംസ്ഥാനത്ത്  അടുത്ത വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് (Kerala Assembly Election)  നടക്കാനിരിക്കേ,  കരട് വോട്ടര്‍പട്ടിക നവംബര്‍ 16ന് പ്രസിദ്ധീകരിക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീന അറിയിച്ചു. 

Last Updated : Nov 12, 2020, 12:25 AM IST
  • സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കരട് വോട്ടര്‍പട്ടിക നവംബര്‍ 16ന് പ്രസിദ്ധീകരിക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീന അറിയിച്ചു.
  • 2021 ജനുവരി ഒന്നോ അതിന് മുന്‍പോ 18 വയസ് പൂര്‍ത്തിയാക്കുന്ന എല്ലാവരും വോട്ട് രേഖപ്പെടുത്താന്‍ അര്‍ഹരായിരിക്കും.
നിയമസഭാ തിരഞ്ഞെടുപ്പ്:  കരട് വോട്ടര്‍പട്ടിക നവംബര്‍ 16ന് പ്രസിദ്ധീകരിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത്  അടുത്ത വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് (Kerala Assembly Election)  നടക്കാനിരിക്കേ,  കരട് വോട്ടര്‍പട്ടിക നവംബര്‍ 16ന് പ്രസിദ്ധീകരിക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീന അറിയിച്ചു. 

2021 ജനുവരി ഒന്നോ അതിന് മുന്‍പോ 18 വയസ് പൂര്‍ത്തിയാക്കുന്ന എല്ലാവരും വോട്ട് രേഖപ്പെടുത്താന്‍  അര്‍ഹരായിരിക്കും. 

കരട് വോട്ടര്‍പട്ടികയിലെ തെറ്റുതിരുത്തുന്നതിനും പരാതികള്‍ അറിയിക്കാനും ഡിസംബര്‍ 15വരെയാണ് സമയം അനുവദിച്ചിരിയ്ക്കുന്നത്.  വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികളുമായി തിങ്കളാഴ്ച നടന്ന ചര്‍ച്ചയിലാണ് തീരുമാനമെടുത്തത്.  പ്രാഥമിക തിരഞ്ഞെടുപ്പ് നടപടിയായ  വോട്ടര്‍പട്ടികയുടെ പൂര്‍ത്തീകരണത്തിനായി  മുഴുവന്‍ രാഷ്ട്രീയകക്ഷികളുടെയും ഉദ്യോഗസ്ഥരുടെയും ജനങ്ങളുടെയും സഹകരണം മുഖ്യതിരഞ്ഞെടുപ്പ് ഓഫിസര്‍ അഭ്യര്‍ഥിച്ചു. 

Also read: ത​ദ്ദേ​ശ തിര​ഞ്ഞെ​ടു​പ്പ് മൂ​ന്ന് ഘ​ട്ടമായി, വോ​ട്ടെ​ണ്ണ​ല്‍ ഡി​സം​ബ​ര്‍ 16ന്

വോട്ടര്‍പട്ടിക പുതുക്കുന്നതുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ ജില്ലാ കലക്ടര്‍മാര്‍ക്കും മറ്റു ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും തിരഞ്ഞെടുപ്പ് കമ്മീഷന്‍ നേരത്തെ നല്‍കിയിരുന്നു. കരട് വോട്ടര്‍ പട്ടിക www.nvsp.in എന്ന വെബ്സൈറ്റില്‍ പരിശോധിക്കാം.

Trending News