Kerala Assembly Session: നിയമസഭാ സമ്മേളനം ഇന്ന് വീണ്ടും ചേരും; സ്വർണ്ണക്കടത്ത് മുതൽ പിസിയുടെ അറസ്റ്റുവരെ ഇന്ന് ചർച്ചയാകും

Kerala Assembly Session: മൂന്നു ദിവസത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് നിയമസഭാ സമ്മേളനം ഇന്ന് വീണ്ടും ചേരും. സോളാര്‍ കേസ് പ്രതി ഉന്നയിച്ച പീഡന പരാതിയില്‍ പിസി ജോര്‍ജിനെ അറസ്റ്റ് ചെയ്തതും തുടര്‍ന്നുണ്ടായ ആരോപണങ്ങളും ഇന്ന് സഭയിൽ ചര്‍ച്ചയായേക്കും. 

Written by - Zee Malayalam News Desk | Last Updated : Jul 4, 2022, 08:46 AM IST
  • മൂന്നു ദിവസത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് നിയമസഭാ സമ്മേളനം ഇന്ന് ചേരും
  • സ്വര്‍ണക്കടത്തില്‍ സ്വപ്‌ന സുരേഷും പിസി ജോര്‍ജും ഉന്നയിച്ച പുതിയ ആരോപണങ്ങൾ ഇന്ന് സഭയെ പ്രക്ഷുബ്ദമാക്കിയേക്കാം
  • വീണാ വിജയനെതിരെ മാത്യു കുഴല്‍നാടന്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി നൽകാത്തതും പ്രതിപക്ഷം ആയുധമാക്കും
Kerala Assembly Session: നിയമസഭാ സമ്മേളനം ഇന്ന് വീണ്ടും ചേരും; സ്വർണ്ണക്കടത്ത് മുതൽ പിസിയുടെ അറസ്റ്റുവരെ ഇന്ന് ചർച്ചയാകും

തിരുവനന്തപുരം: Kerala Assembly Session: മൂന്നു ദിവസത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് നിയമസഭാ സമ്മേളനം ഇന്ന് വീണ്ടും ചേരും. സോളാര്‍ കേസ് പ്രതി ഉന്നയിച്ച പീഡന പരാതിയില്‍ പിസി ജോര്‍ജിനെ അറസ്റ്റ് ചെയ്തതും തുടര്‍ന്നുണ്ടായ ആരോപണങ്ങളും ഇന്ന് സഭയിൽ ചര്‍ച്ചയായേക്കും. മാത്രമല്ല പിസി ജോര്‍ജിനെ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ പിന്തുണച്ച പശ്ചാത്തലത്തില്‍ വിഷയം ഇന്ന് പ്രതിപക്ഷം സര്‍ക്കാരിനെതിരെയുള്ള ആയുധമാക്കുമെന്ന കാര്യത്തിൽ സ സംശയം വേണ്ട.

Also Read: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ; 6 ജില്ലകളിൽ ഓറഞ്ച് അലർട്ട്, 6 ജില്ലകളിൽ യെല്ലോ അലർട്ട് 

സ്വര്‍ണക്കടത്തില്‍ സ്വപ്‌ന സുരേഷും പിസി ജോര്‍ജും ഉന്നയിച്ച പുതിയ ആരോപണങ്ങൾ മിക്കവാറും ഇന്ന് സഭയെ പ്രക്ഷുബ്ദമാക്കിയേക്കാം. നേരത്തെ മകള്‍ വീണാ വിജയനെതിരെ മാത്യു കുഴല്‍നാടന്‍ എംഎല്‍എ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മുഖ്യമന്ത്രി ഇതുവരെ മറുപടി നൽകാത്തതും പ്രതിപക്ഷം ആയുധമാക്കിയേക്കും.  

ഈ വിഷയത്തിൽ പ്രതിപക്ഷ നേതാവ് അടക്കം മുഖ്യമന്ത്രിയുടെ മറുപടി തേടിയിരുന്നു.  അതുകൊണ്ടുതന്നെ ഇതുള്‍പ്പെടെയുള്ള വിഷയം ഉന്നയിച്ച് സര്‍ക്കാരിനെതിരെ പോര് നടത്താനായിരിക്കും പ്രതിപക്ഷത്തിന്റെ ശ്രമം.  എങ്കിലും പീഡന പരാതിയിലെ ജോർജ്ജിന്‍റെ അറസ്റ്റ് സ്വാഭാവിക നിയമനടപടി എന്ന രീതിയിലെ ഭരണപക്ഷം വാദിക്കുകയുള്ളു.  

Also Read: Bigg Boss Malayalam 4 Winner: ദില്‍ഷ കപ്പടിച്ചിട്ടും റോബിന്‍ ചിരിച്ചില്ലേ? 

 

ഇതിനെല്ലാത്തിനും പുറമെ എകെജി സെന്‍റര്‍ ആക്രമണം നടത്തിയിട്ട് ഇത്രയും ദിവസമായിട്ടും പ്രതിയെക്കുറിച്ച് യാതൊരു സൂചനയില്ലാത്തതും സഭയിൽ ചർച്ചയാകും.  ആദ്യം ഇതിന് പിന്നിൽ കോൺഗ്രസാണെന്ന് പാർട്ടി ആരോപിച്ചതും ഇന്ന് ചർച്ചയായേക്കും. എന്തായാലും മൂന്നു ദിവസത്തിനു ശേഷം പുനരാരംഭിക്കുന്നു സഭ സമ്മേളനത്തിൽ ഇന്ന് എന്ത് നടക്കുമെന്ന് കാത്തിരുന്ന് കാണേണ്ടിയിരിക്കുന്നു.  

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ; 6 ജില്ലകളിൽ ഓറഞ്ച് അലർട്ട്, 6 ജില്ലകളിൽ യെല്ലോ അലർട്ട് 

സംസ്ഥാനത്ത് ഇന്നും അതിശക്ത മഴക്ക് സാധ്യതയെന്ന് റിപ്പോർട്ട്. ഇതിന്റെ അടിസ്ഥാനത്തിൽ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച്, യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.  ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന 6 ജില്ലകൾ ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നിവയാണ്‌. 

അതുപോലെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, പാലക്കാട്, വയനാട് എന്നീ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. അറബികടലില്‍ പടിഞ്ഞാറന്‍ കാറ്റ് ശക്തമാകുന്നതിന്റെ സ്വാധീന ഫലമായിട്ടാണ് ഈ കനത്ത മഴ എന്നാണ് റിപ്പോർട്ട്.  അതേസമയം കേരള തീരത്ത്  അതായത് വിഴിഞ്ഞം മുതൽ കാസർഗോഡ് വരെ രാത്രി ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചിട്ടുണ്ട്.  ഇതിന്റെ അടിസ്ഥാനത്തിൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത തുടരണമെന്നും കേരള-ലക്ഷദ്വീപ്-കർണാടക തീരങ്ങളിൽ ജൂൺ 7 വരെ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ലെന്നും അറിയിപ്പുണ്ട്.

Also Read: മണ്ഡപത്തിൽ വരനെ കണ്ടതും കണ്ണുനിറഞ്ഞ് വധു, ശേഷം സംഭവിച്ചത്..! വീഡിയോ വൈറൽ 

ജൂലൈ 2 ന് തന്നെ കാലവര്‍ഷം രാജ്യം മുഴുവന്‍ വ്യാപിച്ചതായി അറിയിച്ച കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇത്തവണ സാധാരണ എത്തിച്ചേരേണ്ടതിനും ആറ് ദിവസം മുന്നെയാണ് കാലവര്‍ഷമെത്തിയതെന്നും സൂചിപ്പിച്ചിട്ടുണ്ട്. ബംഗ്ലാദേശിനും സമീപ പ്രദേശങ്ങള്‍ക്കും മുകളിലായി ചക്രവാതചുഴി നിലനില്‍ക്കുന്നുവെന്നും ഇത് വടക്കന്‍ ഒഡിഷക്ക് മുകളില്‍ ന്യുന മര്‍ദ്ദമായി ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ടെന്നും റിപ്പോർട്ടുണ്ട്. കനത്ത മഴയുണ്ടാകുമെന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ പ്രഖ്യാപിച്ചിട്ടുള്ള അലർട്ടുകൾ അറിയാം.

നാളെ ആലപ്പുഴ, കോട്ടയം,  എറണാകുളം, ഇടുക്കി, തൃശ്ശൂർ,  മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നിവിടങ്ങളിൽ ഓറഞ്ച് അലർട്ടും പത്തനംതിട്ട, പാലക്കാട്, വയനാട് എന്നീ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.  അതുപോലെ ജൂൺ 6 ന് ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ ഓറഞ്ച് അലർട്ടും ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, വയനാട് എന്നീ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ ജൂൺ 7 ന് ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News