Thiruvananthapuram : AICC ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനെയും ഹൈക്കാമിന്റേയും വെല്ലുവിളിച്ച കോൺഗ്രസിന്റെ സ്ഥാനാർഥിയായിരുന്ന PS പ്രശാന്തിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. ഹൈക്കമാന്റിനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച KPCC സെക്രട്ടറി PS പ്രശാന്തിനെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കിയതായി KPCC അധ്യക്ഷൻ കെ. സുധാകരന്‍ MP അറിയിച്ചു.
അച്ചടക്കലംഘനത്തെ തുടർന്ന് പ്രശാന്തിനെ നേരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍, തെറ്റു തിരുത്താന്‍ തയാറാകാതെ വീണ്ടും അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച സാഹചര്യത്തിലാണ് പാർട്ടിയിൽ പുറത്താക്കിയത്. പാര്‍ട്ടിയെയും പാര്‍ട്ടി നേതാക്കളെയും അപകീര്‍ത്തിപ്പെടുത്താന്‍ ആരെയും അനുവദിക്കില്ലെന്നു സുധാകരന്‍ അറിയിച്ചു.
ALSO READ : DCC: പാർട്ടി അച്ചടക്ക ലംഘനം, ശിവദാസൻ നായർക്കും കെപി അനിൽകുമാറിനും നോട്ടീസ്
കഴിഞ്ഞ ദിവസം കേരളത്തിലെ DCC അധ്യക്ഷന്മാരുടെ പട്ടിക പുറത്ത് വിട്ടതിന് പുറത്ത് വിട്ടത്തിന് പിന്നാലെ വലിയതോതിൽ വിവാദം ഉടലെടുത്തത്. തിരുവനന്തപുരം ഡിസിസി അധ്യക്ഷൻ പാലോട് രവിക്കെതിരെ പ്രശാന്ത് രംഗത്തെത്തിയിരുന്നു. കെ സി വേണുഗോപാലിനെതിരെ പ്രശാന്ത് രാഹുൽ ഗാന്ധിക്കും ഹൈക്കമാൻഡിനും മെയിൽ അയച്ചിരുന്നു. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ നെടുമങ്ങാട് സ്ഥാനാർഥിയായിരുന്നു പ്രശാന്ത്.
ALSO READ : DCC President List : മുൻ MLA കെ.ശിവാദാസൻ നായരെയും KP അനിൽകുമാറിനെയും കോൺഗ്രസിൽ സസ്പെൻഡ് ചെയ്തു
DCC ലിസ്റ്റിനെ തുടർന്ന് പരസ്യമായി ആരോപണങ്ങൾ ഉന്നയിച്ച മുൻ എംഎൽഎ ശിവദാസൻ നായരെയും KPCC ജനറൽ സെക്രട്ടറി ആയിരുന്ന കെ പി അനിൽകമാറിനെയും കോൺഗ്രസ് പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു.
തുടർ നടപടികൾ സ്വീകരിക്കാതിരിക്കാൻ മതിയായ കാരണങ്ങൾ ഉണ്ടെങ്കിൽ വിശദീകരിക്കണമെന്നാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ഏഴ് ദിവസത്തിനകം കെ പി അനിൽകുമാറും കെ ശിവദാസൻ നായരും മറുപടി നൽകണമെന്ന് നോട്ടീസിൽ പറയുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...