Kerala DHSE VHSE Plus Two Result 2021: പ്ലസ് ടു ഫലം അറിയാം, വെറും മൂന്ന് ക്ലിക്ക് മാത്രം മതി, ചെയ്യേണ്ടത് ഇത്ര മാത്രം

Kerala DHSE VHSE Plus Two Result 2021 ഹയർ സെക്കൻഡറി (Higher Secondary) VHSE പരീക്ഷ ഫലം പ്രഖ്യാപിക്കുന്നത്. ഏകദേശം നാലരലക്ഷത്തോളം വിദ്യാർഥികളാണ് HSE VHSE വിഭാഗങ്ങളിലായി ഫലപ്രഖ്യാപനത്തിനായി കാത്തിരിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Jul 28, 2021, 12:57 PM IST
  • ഇന്ന് വൈകിട്ട് മൂന്ന് മണിയോടെയാണ് ഫലങ്ങൾ പ്രഖ്യാപിക്കുന്നത്.
  • ഫലം അറിയുന്നത് കൂടുതൽ എളുപ്പമാക്കാൻ മൊബൈൽ ആപ്പുകൾ വഴിയും ഫലം പുറത്ത് വിടും.
  • Saphalam 2021, iExaMS - Kerala എന്നീ ആപ്പുകൾ വഴിയാണ് ഫലങ്ങൾ പുറത്ത് വിടുന്നത്.
  • ഈ ആപ്പുകൾ പ്ലേ സ്റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്യാൻ സാധിക്കും.
Kerala DHSE VHSE Plus Two Result 2021: പ്ലസ് ടു ഫലം അറിയാം, വെറും മൂന്ന് ക്ലിക്ക് മാത്രം മതി, ചെയ്യേണ്ടത് ഇത്ര മാത്രം

Thiruvananthapuram : ഇന്ന് വൈകിട്ട് മണിക്കാണ് മന്ത്രി വി ശിവൻകുട്ടി (Education Minister V Sivankutty) സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ (Kerala Education Department) ഹയർ സെക്കൻഡറി (Higher Secondary) VHSE പരീക്ഷ ഫലം പ്രഖ്യാപിക്കുന്നത്. ഏകദേശം നാലരലക്ഷത്തോളം വിദ്യാർഥികളാണ് DHSE VHSE വിഭാഗങ്ങളിലായി ഫലപ്രഖ്യാപനത്തിനായി കാത്തിരിക്കുന്നത്. മൂന്ന് മണിക്ക് ഫലം പ്രഖ്യാപിച്ചതിന് ശേഷം വൈകിട്ട് നാല് മണിയോടെയാണ് എല്ലാവർക്കും അവരവരുടെ ഫലം അറിയാൻ സാധിക്കു

ഈ നിശ്ചിത സമയത്ത് ഒരോ സമയം ലക്ഷത്തിലധികം പേർ ഒരു വെബ്സൈറ്റിലേക്ക് പ്രവേശിക്കുമ്പോൾ നിങ്ങൾ നിങ്ങളുടെ ഫലം ലഭിക്കുന്നത് വൈകിയേക്കും. അതുകൊണ്ടാണ് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് ഒന്നിലധികം വെബ്സൈറ്റിലൂടെ ഫലം പ്രഖ്യാപിക്കുന്നത്. 

ALSO READ : Kerala Plus Two VHSE Result 2021 : ഹയർ സെക്കൻഡറി, VHSE പരീക്ഷ ഫലം ഇന്ന് പ്രഖ്യാപിക്കും, ഫലം കാത്തിരിക്കുന്നത് നാലരലക്ഷം വിദ്യാർഥികൾ

എന്നാൽ കഴിഞ്ഞ് ആഴ്ചയിൽ പ്രഖ്യാപിച്ച എസ്എസ്എൽസി ഫലം പുറത്ത് വിട്ടത് ഏഴ് വെബ്സൈറ്റുകളിലൂടെയായിരുന്നു. എന്നിട്ടും വിദ്യാർഥികൾക്ക് ഫലം ലഭിക്കാൻ വൈകിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു. പ്ലസ് ടു ഫലത്തിനായി വിദ്യാഭ്യാസ വകുപ്പ് സജ്ജമാക്കിയിരിക്കുന്നത് അഞ്ച് വെബ്സൈറ്റുകൾ മാത്രമാണ്. 

www.keralaresults.nic.in 

www.dhsekerala.gov.in

www.prd.kerala.gov.in

www.results.kite.kerala.gov.in

www.kerala.gov.in

ഈ വെബ്സൈറ്റിന് പുറമെ രണ്ട് ആപ്ലിക്കേഷനിലൂടെ നിങ്ങൾ നിങ്ങളുടെ പ്ലസ് ടു ഫലവും മാർക്ക് ഷീറ്റും ലഭിക്കുന്നതാണ്. 

Saphalam 2021

iExaMS - Kerala

ALSO READ : Kerala DHSE VHSE Plus Two Result 2021 Live : പ്ലസ് ടു VHSE ഫലം കാത്ത് നാലരലക്ഷത്തോളം വിദ്യാർഥികൾ, ഫലപ്രഖ്യാപനം ഇന്ന് വൈകിട്ട് മൂന്ന് മണിക്ക്

എങ്ങനെ വേഗത്തിൽ ഫലം ലഭിക്കാം?

മുകളിൽ നൽകിയിരിക്കുന്ന ലിങ്കുകളിൽ പ്രവേശിച്ചാൽ DHSE Plus Two Second Year Results 2021, VHSE Result 2021 എന്നീ രണ്ട് വിഭാഗങ്ങൾ കാണാൻ സാധിക്കും. നിങ്ങൾ ഏത് വിഭാഗത്തിലെ വിദ്യാർഥിയോണോ അത് തിരഞ്ഞെടുക്കുക. തുടർന്ന് ഇക്കര്യങ്ങൾ ശ്രദ്ധിക്കുക. നിങ്ങൾ ഫലം അറിയുന്നതിനായി വെബ്സൈറ്റ് തിരഞ്ഞെടുക്കുമ്പോൾ പരമാവധി അവസാനത്തെ ലിങ്കുകൾ ഉപയോഗിക്കുക. കാരണം ആദ്യത്തെ ലിങ്കുകളിൽ ആയിരിക്കും കൂടുതൽ പേർ ഫലം അറിയാൻ പ്രവേശിക്കുക. അപ്പോൾ ആ ലിങ്കിൽ തന്നെ നിങ്ങളും കയറിയാൽ നിങ്ങൾക്ക് റിസൾട്ട് ലഭിക്കുന്നത് വൈകിയേക്കും.

1. ഫല പ്രഖ്യാപന ലങ്കിൽ പ്രവേശിച്ച് നിങ്ങളുടെ വിഭാഗം തിരഞ്ഞെടുക്കുമ്പോൾ തന്നെ പുതിയ ഒരു വിൻഡോ തുറന്ന് വരുന്നതാണ്. 

2. ആ വിൻഡോയിൽ നിങ്ങളുടെ അഡ്മിറ്റ് കാർഡിൽ റോൾ നമ്പറും ജനന തിയതിയും നിർദേശിച്ചിരിക്കുന്ന സ്ഥലത്ത് രേഖപ്പെടുത്തുക. നൽകിയ വിവരങ്ങളിൽ ഏതെങ്കിലും തരത്തിൽ തെറ്റുണ്ടെങ്കിൽ RESET ക്ലിക്ക് ചെയ്ത് കൃത്യമായ വിവരം ഒന്നു കൂടി നൽകാവുന്നതാണ്.   

3. ശേഷം സബ്മിറ്റ് ബട്ടിൽ ക്ലിക്ക് ചെയ്യുക. നിങ്ങൾക്ക് അപ്പോൾ തന്നെ ഫലം ലഭിക്കുന്നതാണ്.

നാല് മണിക്കാണ് നിങ്ങൾക്ക് ഫലം ലഭിക്കുക. അതിന് മുമ്പായി ഇക്കാര്യങ്ങൾ കൂടി ചെയ്താൽ നിങ്ങൾക്ക് ലഭിക്കുന്ന ഫലം ഒന്നും കൂടി വേഗത്തിലാകും. ഫലം സേർച്ച് ചെയ്യുന്നതിന് മുമ്പ് നിങ്ങളുടെ സേർച്ച് ആപ്പുകളായ ഗൂഗിൾ ക്രോം, ഓപ്പേറ മിനി, മൊസ്സില്ല ഫയർഫോക്സ്, സഫാരി, മൈക്രോസോഫ്റ്റ് എഡ്ജ്  എന്നിവയുടെ ക്യാഷെ ക്ലിയർ ചെയ്യുന്നത് റിസൾട്ട് വേഗം ലഭ്യമാക്കുന്നതിന് നിങ്ങളെ സഹായിക്കുന്നതാണ്.

ALSO READ: Kerala Plus Two VHSE Result 2021 : ഇനി കേരള പ്ലസ് ടു വിഎച്ച്എസ്ഇ ഫലങ്ങൾ മൊബൈൽ ആപ്പിലൂടെയും അറിയാം

നാലരലക്ഷത്തോളം വിദ്യാർഥികളാണ് ഇന്ന് ഫലം കാത്തിരിക്കുന്നത്. 4,47,461 കുട്ടികളാണ് ഇത്തവണത്തെ ഹയർ സെക്കന്ററി VHSE പരീക്ഷ എഴുതിയത്. അതിൽ 2,15,660 പെൺക്കുട്ടികളും ആൺകുട്ടികൾ 2,06,566മാണ് ഫലത്തിനായി കാത്തിരിക്കുന്നത്. 

അസാധരണമായ ഒരു അധ്യേന വർഷമാണ് ഇത്തവണ സംസ്ഥാനത്തെ പ്ലസ് ടു വിദ്യാർഥികൾ നേരിട്ടത്. മുഴുവൻ അധ്യേന വർഷം ഓൺലൈനിലൂടെയാണ് ഈ നാലരലക്ഷത്തോളം വിദ്യാർഥികൾ പൂർത്തീകരിച്ചത്. അതിനിടയിൽ ബോർഡ് പരീക്ഷ തിരഞ്ഞെടുപ്പ മൂലം മാറ്റിവെച്ചത് വിദ്യാർഥികളെ കൂടുതൽ സമ്മർദ്ദത്തിലാക്കി.

കഴിഞ്ഞ വർഷം ഹയർ സെക്കൻഡറിക്ക് 85.1 ശതമാനവും വിഎച്ച്എസ്ഇക്ക് 81.8 ശതമാനവുമായിരുന്നു കഴിഞ്ഞ വർഷത്തെ വിജയശതമാനം. ഈ വർഷത്തെ SSLC പരീക്ഷ പോലെ വിജയ ശതമാനം വർധിക്കാനാണ് സാധ്യത. എസ്എസ്എൽസിക്ക് 99.47 ശതമാനം വിജയമായിരുന്നു രേഖപ്പെടുത്തിയത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News