Thiruvananthapuram : കേരള എസ്എസ്എൽസി പരീക്ഷ ഫലം പ്രഖ്യാപിച്ചിട്ട് മണിക്കൂറകൾ കഴഞ്ഞിട്ടും വിദ്യാർഥികൾക്ക് ഇതവരെ ഫലം ലഭിച്ചിട്ടില്ല. മൂന്ന് മണി മുതലാണ് ഫലം ലഭിക്കുക എന്ന് വിദ്യാഭ്യാസ മന്ത്രി ഇന്ന് നടത്തിയ വാർത്ത സമ്മേളനത്തിൽ പറഞ്ഞിരുന്നു. എന്നാൽ വിദ്യാഭ്യാസ വുകപ്പ് നൽകിയ ആറിൽ അഞ്ച് സൈറ്റുകളും നിശ്ചിലമാണ്. www.results.kite.kerala.gov.in എന്ന സൈറ്റിൽ കൂടി മാത്രമാണ് നിലവിൽ റിസൾട്ട് ലഭിക്കുന്നത്.
ഉച്ചയ്ക്ക് രണ്ട് മണിക്കാണ് മന്ത്രി വി ശിവൻക്കുട്ടി എസ്എസ്എൽസി ഫലം 2021 പ്രഖ്യാപിച്ചത്. 99.47 ആണ് വിജയശതമാനം. കഴിഞ്ഞവര്‍ഷം 98.82 ശതമാനമായിരുന്നു വിജയശതമാനം. ഇത്തവണ കൊവിഡ് സാഹചര്യത്തിലായിരുന്നു പരീക്ഷയും മൂല്യനിര്‍ണയവും നടന്നത്. ഗ്രെയ്സ് മാര്‍ക്ക് ഇല്ല എന്നതാണ് ഇത്തവണത്തെ പ്രത്യേകത. എന്നാല്‍ മൂല്യനിര്‍ണയം ഉദാരമായിരുന്നു.
1,21,318 വിദ്യാർത്ഥികൾ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടി. മുൻ വർഷം 41906 പേർക്കാണ് ഫുൾ എ പ്ലസ് കിട്ടിയത്. എറ്റവും കൂടുതൽ വിജയശതമാനം കണ്ണൂർ ജില്ലയിലാണ് 99.85 ശതമാനം. വയനാടാണ് കുറവ് 98.13 ശതമാനം. നൂറ് മേനി വിജയം നേടിയത് 2,214 സ്കൂളുകൾ. പുനർമൂല്യനിർണയത്തിന് 17 മുതൽ അപേക്ഷിക്കാം. സേ പരീക്ഷാ തീയ്യതി പിന്നീട് പ്രഖ്യാപിക്കും.
എസ്എസ്എൽസിക്കൊപ്പം THSLC, THSLC (ഹിയറിംഗ് ഇംപേര്‍ഡ്), SSLC (ഹിയറിംഗ് ഇംപേര്‍ഡ്), AHSLC എന്നീ ടെക്നിക്കൽ പരീക്ഷകളുടെ ഫലവും പ്രഖ്യാപിച്ചു. പരീക്ഷ ഫലം ലഭിക്കുന്ന വെബ്സൈറ്റുകൾ ഇവയാണ്.
1. http://keralapareekshabhavan.in
2. https://sslcexam.kerala.gov.in
3. www.results.kite.kerala.gov.in
4. http://results.kerala.nic.in
കൂടാതെ ടെക്നിക്കൽ എസ്എസ്എൽസി പരീക്ഷകളുടെ ഫലം അതാത് വെബ്സൈറ്റിലൂടെ ലഭിക്കുന്നത്. അവ ചുവടെ നൽകുന്നു.
SSLC (HI)- http://sslchiexam.kerala.gov.in
THSLC (HI)- http:/thslchiexam.kerala.gov.in
THSLC - http://thslcexam.kerala.gov.in
AHSLC - http://ahslcexam.kerala.gov.in
ചരിത്രത്തിൽ ആദ്യമായി ഇത്തവണയാണ് SSLC യുടെ അധ്യേന വർഷം മുഴുവൻ ഓൺലൈനായി പൂർത്തീകരിച്ചാത്. പ്ലസ് വൺ പ്രവേശനം നടന്നാലും ക്ലാസുകൾ ഓൺലൈനായി തന്നെ തുടരാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...