തിരുവനന്തപുരം: ബജറ്റിൽ പ്രഖ്യാപിച്ച ഇന്ധന സെസിൽ മാറ്റമില്ലെന്ന് പ്രഖ്യാപിച്ച് ധനമന്ത്രി കെഎൻ ബാലഗോപാൽ. പ്രഖ്യാപിച്ച മറ്റ് നികുതികൾക്കും മാറ്റമില്ല. പ്രതിപക്ഷ വിമർശനങ്ങളിൽ രാഷ്ട്രീയ അതിപ്രസരമെന്ന് പറഞ്ഞ ധനമന്ത്രി പ്രതിപക്ഷ സമരങ്ങളെയും പരിഹസിച്ചു. പത്രക്കാരുടെ വാക്കും കേട്ട് പ്രതിപക്ഷം സമരത്തിനിറങ്ങിയെന്നായിരുന്നു വിമർശനം.ബജറ്റിൽ ഇന്ധന സെസ് വന്നതോടെ 2 രൂപ സെസ് 1 രൂപയാക്കി കുറക്കണമെന്നായിരുന്നു എൽഡിഎഫിൽ ഉയർന്ന ചർച്ച. അതേസമയം സെസ് കുറയ്ക്കാൻ പാടില്ലെന്നായിരുന്നു ധനവകുപ്പിൽ നിന്ന് വന്ന നിർദ്ദേശം.
2 രൂപയാണ് പെട്രോളിനും ഡീസലിനും അടക്കം ഏർപ്പെടുത്തിയിരിക്കുന്ന സെസ്. അതായത് നിലവിൽ ഒരു ലിറ്റർ ഇന്ധനം നിറയ്ക്കുമ്പോൾ അധികമായി 2 രൂപ കൂടി കൊടുക്കേണ്ടി വരും. ഇന്ധനത്തിന് പുറമെ മദ്യത്തിനും സർക്കാർ സെസ് ഏർപ്പെടുത്തിയിട്ടുണ്ട്. അതേസമയം ബജറ്റ് ചർച്ചയിൽ കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് ധനമന്ത്രി കെ.എൻ ബാലഗോപാൽ. കേന്ദ്രം സബ്സിഡി വെട്ടിക്കുറച്ചത് തിരിച്ചടിയായി. രാജ്യത്താകെ സാമ്പത്തിക പ്രതിസന്ധിയാണെന്നും ധനമന്ത്രി പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...