തിരുവനന്തപുരം: ഇപ്പോൾ യാത്ര ചെയ്യുന്ന ബെൻസ് കാറിന് പകരം പുതിയ ബെൻസ് വേണമെന്ന് ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ. വിഷയത്തിൽ രാജ്ഭവൻ രേഖാമൂലം ആവശ്യം സംസ്ഥാന സർക്കാരിനെ അറിയിച്ചു കഴിഞ്ഞു.
ഒരു ലക്ഷം കിലോമീറ്ററാണ് പുതിയ ബെൻസ് ഒാടിയത്. വിവിഐപികളുടെ പ്രോട്ടോകോൾ പ്രകാരം ഇത്രയും ദൂരം കഴിഞ്ഞാൽ വാഹനം ഒഴിവാക്കണം. 85 ലക്ഷം രൂപയാണ് കാറിന് ഗവർണർ ചോദിക്കുന്നത്. ഗവർണർക്ക് നിലവിലുള്ളതും ബെൻസ് തന്നെയാണ്.
അതേസമയം സംസ്ഥാന ധന വകുപ്പ് അംഗീകരിച്ച ഫയൽ മുഖ്യമന്ത്രിയുടെ പരിഗണനയിലാണ്. രാജ്യത്ത് വളരെ കുറച്ച് വിവിഐപികൾക്ക് മാത്രമാണ് ബുള്ളറ്റ് പ്രൂഫ് സംരക്ഷണത്തിലുള്ള ബെൻസുകൾ ഉള്ളത്. അതിനിടയിൽ ഗവർണറെ പുറത്താക്കാൻ സംസ്ഥാനങ്ങൾക്ക് അധികാരം നൽകണമെന്ന് പുഞ്ചി കമ്മീഷൻ റിപ്പോർട്ട് പശ്ചാത്തലത്തിൽ സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...