KURTC Bus : കെയുആർടിസി ബസുകൾ ഒഴിവാക്കുന്നു; ആക്രി വിലയ്ക്ക് വിൽക്കും

ഘട്ടം ഘട്ടമായി ബസുകൾ ഒഴിവാക്കാനാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നതെന്ന് ഗതാഗത മന്ത്രി എകെ ശശീന്ദ്രൻ അറിയിച്ചു.

Written by - Zee Malayalam News Desk | Last Updated : Dec 11, 2021, 05:38 PM IST
  • നിലവിൽ ഇത്തരം ബസുകൾ കനത്ത സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്ന സാഹചര്യത്തിലാണ് ഈ ബസുകൾ ഒഴിവാക്കുന്നത്.
  • ഘട്ടം ഘട്ടമായി ബസുകൾ ഒഴിവാക്കാനാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നതെന്ന് ഗതാഗത മന്ത്രി എകെ ശശീന്ദ്രൻ അറിയിച്ചു.
  • ബസുകൾക്ക് ഗുണനിലവാരമില്ലെന്ന് ഗതാഗതമന്ത്രി പറഞ്ഞു. മാത്രമല്ല ഇതിന് മുമ്പും ബസുകളുടെ ദുരവസ്ഥ ചർച്ചയായിരുന്നു.
  • നിലവിൽ ഒരു ലിറ്റർ ഡീസലിന് ബസുകൾക്ക് 2 കിലോമീറ്റെർ ദൂരം മാത്രമാണ് ലഭിക്കുന്നതെന്നും അറിയിച്ചു.
KURTC Bus : കെയുആർടിസി ബസുകൾ ഒഴിവാക്കുന്നു; ആക്രി വിലയ്ക്ക് വിൽക്കും

Kochi : കെഎസ്ആർടിസി (KSRTC) കെയുആർടിസി വിഭാഗങ്ങളിലെ ബസുകൾ ഒഴിവാക്കാൻ ഒരുങ്ങുന്നു. നിലവിൽ ഇത്തരം ബസുകൾ കനത്ത സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്ന സാഹചര്യത്തിലാണ് ഈ ബസുകൾ ഒഴിവാക്കുന്നത്. ഘട്ടം ഘട്ടമായി ബസുകൾ ഒഴിവാക്കാനാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നതെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു.

ബസുകൾക്ക് ഗുണനിലവാരമില്ലെന്ന് ഗതാഗതമന്ത്രി പറഞ്ഞു. മാത്രമല്ല ഇതിന് മുമ്പും ബസുകളുടെ ദുരവസ്ഥ ചർച്ചയായിരുന്നു. നിലവിൽ ഒരു ലിറ്റർ ഡീസലിന് ബസുകൾക്ക് 2 കിലോമീറ്റെർ ദൂരം മാത്രമാണ് ലഭിക്കുന്നതെന്നും അറിയിച്ചു. മാത്രമല്ല ബസുകളുടെ പരിപാലന ചിലവും നിലവിൽ വളരെ കൂടുതലാണ്.

ALSO READ : Supplyco Home Delivery : സപ്ലൈകോ ഇനി മുതൽ ഉത്പന്നങ്ങള്‍ വീട്ടിലെത്തിക്കും; കൂടാതെ 30 ശതമാനം വിലകുറവും

മാത്രമല്ല കോവിഡ് ഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ എസി ബസുകളിൽ കയറാൻ ആളുകൾ തയാറാക്കാത്തതും ഈ ബസുകൾക്ക് ഭീഷണിയായിട്ടുണ്ട്. ഘട്ടം ഘട്ടമായി ഒഴിവാക്കുന്ന ബസുകൾ ആക്രി വിലയ്ക്ക് വിറ്റൊഴിവാക്കാനാണ് സർക്കാർ നിലവിൽ തീരുമാനിച്ചിരിക്കുന്നത്.

ALSO READ : Sabarimala : ശബരിമലയിൽ കൂടുതൽ ഇളവുകൾ അനുവദിച്ചു​; പമ്പാ സ്നാനം ആരംഭിച്ചു, നാളെ മുതല്‍ നീലിമല തുറക്കും

 

നഗര വികസനത്തിന്റെ ഭാഗമായി ജൻറം പദ്ധതി വഴി സൗജന്യമായി ആണ് ബസുകൾ ലഭിച്ചത്.  ഗരത്തിനുളളിൽ സർക്കുലർ സർവീസ്  നടത്താനാണ് ബസുകൾ നൽകിയത് . കേരളം ദീർഘ ദൂര സർവ്വീസുകളും നടത്തിയിരുന്നു. ഇത് പലപ്പോഴും ചോദ്യം ചെയ്യപ്പെട്ടിരുന്നു.

ALSO READ: Waqf Board : മുസ്ലിംങ്ങളുടെ അട്ടിപ്പേർ അവകാശം മുസ്ലിം ലീഗ് ഏറ്റെടുക്കേണ്ട; വഖഫ് ബോർഡ് വിവാദത്തിൽ മുസ്ലിം ലീഗിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി

അതേസമയം കളമശ്ശേരി മണ്ഡലത്തിലെ യാത്രാ സൗകര്യങ്ങൾ വിപുലപ്പെടുത്തുന്നതിനും കെ.എസ്.ആർ.ടി.സിയുടെ കൂടുതൽ സർവ്വീസുകൾ ആരംഭിക്കുന്നതിനുമായി സ്ഥലം എംഎൽഎ കൂടിയായ വ്യവസായ ബഹു. വകുപ്പ് മന്ത്രി പി. രാജീവിന്റെ സാന്നിധ്യത്തിൽ പത്തടിപ്പാലം റസ്റ്റ് ഹൗസിൽ യോഗം ചേർന്നു. കോവിഡിൻ്റെ പശ്ചാത്തലത്തിൽ കളമശ്ശേരി മേഖലയിൽ സർവ്വീസ് നിർത്തിയിരുന്ന 40 ട്രിപ്പുകൾ പുനരാരംഭിക്കാൻ യോഗത്തിൽ തീരുമാനമായി. ജനുവരി 20 ന് ബസുകൾ സർവീസ് തുടങ്ങും. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News