തിരുവനന്തപുരം: സംസ്ഥാന സർക്കാരും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും തമ്മിലുള്ള ശീതയുദ്ധം രൂക്ഷമായി തുടരുന്നു. ചാൻസലർ പദവിയിലേക്ക് താനില്ലെന്ന് ചൂണ്ടിക്കാണിച്ച ഗവർണർ യൂണിവേഴ്സിറ്റി നടപടിയിൽ രാഷ്ട്രീയ ഇടപെടൽ പാടില്ലെന്ന് ആവർത്തിച്ചു.
എട്ടാം തീയ്യതിയാണ് ഇത് സംബന്ധിച്ച് ഗവർണർ തൻറെ നിലപാട് വ്യക്തമാക്കിയത്. ഇതോടെ സംസ്ഥാനത്തെ ഒരു യൂണിവേഴ്സിറ്റിയിൽ നിന്നുമുള്ള ഫയലുകൾ രാജ്ഭവൻ സ്വീകരിക്കരുതെന്ന് നിർദ്ദേശമുണ്ട്. വൈസ് ചാൻസലറ നിയോഗിക്കാനുള്ള പാനലിൽ ഗവർണർ നോമിനിയെന്ന പേരിൽ സർക്കാർ നോമിനിയെ വെയ്ക്കണമെന്ന ഉന്നത വിദ്യഭ്യാസ മന്ത്രിയുടെ നിലപാട് ഇത് വിവാദത്തിലേക്ക് എത്തിച്ചത്.
സംസ്ഥാനത്തെ എല്ലാ യൂണിവേഴ്സിറ്റികൾക്കും നേരിട്ട് നിയമിക്കുന്ന വൈസ്.ചാൻസലർ പദവിക്ക് പുറമെ ചാൻസലർ എന്ന ഭരണഘടനാ പദവി വഹിക്കുന്നത് സംസ്ഥാന ഗവർണറാണ്. അതായത് യൂണിവേഴ്സിറ്റികളുടെ എല്ലാ നടപടികളുടെയും അവസാന വാക്ക് യഥാർത്ഥത്തിൽ ഗവർണർക്ക് തന്നെ.
സി.പി.ഐ മുഖ പത്രത്തിൽ വിമർശനം
പ്രശ്നം കൊടുമ്പിരി കൊള്ളവെ സി.പി.ഐ മുഖ പത്രത്തിൽ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷമായ വിമർശനമാണുള്ളത്. പദവിയുടെ മഹത്വം മനസ്സിലാക്കാതെയാണ് ഗവർണർ പ്രവർത്തിക്കുന്നതെന്നും ലേഖനത്തിൽ പറയുന്നു. ഗവർണറുടെ ഉദ്ദേശം തന്നെ സംശയകരമാണെന്നും തുടങ്ങി രൂക്ഷമായ വിമർശനമാണ് പത്രം ഉന്നയിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക