Kerala Rain Updates: അതിതീവ്രമഴ: ഈ ജില്ലയിലെ വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് നാളെ അവധി

Heavy rain, holiday for educational institutes in Kannur district tomorrow: അവധി മൂലം നഷ്ടപ്പെടുന്ന ക്ലാസ്സുകൾ ക്രമീകരിക്കാൻ വിദ്യാഭ്യാസ സ്ഥാപന മേധാവികള്‍ നടപടികള്‍ സ്വീകരിക്കണം. 

Written by - Zee Malayalam News Desk | Last Updated : Jul 5, 2023, 06:01 PM IST
  • അങ്കണവാടി, ഐ.സി.എസ്.ഇ./ സി.ബി.എസ്.ഇ. സ്‌കൂളുകള്‍, മദ്രസകള്‍ എന്നിവയടക്കമുള്ള വിദ്യാഭ്യസ സ്ഥാപനങ്ങള്‍ക്കാണ് അവധി.
  • വ്യാഴാഴ്ച നടത്താനിരുന്ന സര്‍വകലാശാ, പി.എസ്.സി. പരീക്ഷകള്‍ക്ക് മാറ്റമില്ലെന്നും കളക്ടര്‍ അറിയിച്ചു.
Kerala Rain Updates: അതിതീവ്രമഴ: ഈ ജില്ലയിലെ വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് നാളെ അവധി

കണ്ണൂര്‍: സംസ്ഥാനത്ത് കാലവര്‍ഷം അതിതീവ്രമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കണ്ണൂർ ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചതായി ജില്ല കളക്ടർ അറിയിച്ചു. അങ്കണവാടി, ഐ.സി.എസ്.ഇ./ സി.ബി.എസ്.ഇ. സ്‌കൂളുകള്‍, മദ്രസകള്‍ എന്നിവയടക്കമുള്ള വിദ്യാഭ്യസ സ്ഥാപനങ്ങള്‍ക്കാണ് അവധി. അതേസമയം വ്യാഴാഴ്ച നടത്താനിരുന്ന സര്‍വകലാശാ, പി.എസ്.സി. പരീക്ഷകള്‍ക്ക് മാറ്റമില്ലെന്നും കളക്ടര്‍ അറിയിച്ചു.

അവധി മൂലം നഷ്ടപ്പെട്ടന്ന പഠന സമയം ക്രമീകരിക്കുന്നതിന് ബന്ധപ്പെട്ട വിദ്യാഭ്യാസ സ്ഥാപന മേധാവികള്‍ നടപടികള്‍ സ്വീകരിക്കേണ്ടതാണെന്ന് കളക്ടര്‍ അറിയിച്ചു. വിദ്യാര്‍ഥികളെ മഴക്കെടുതിയില്‍ നിന്ന് അകറ്റി നിര്‍ത്താൻ ശ്രദ്ധിക്കണമെന്ന് കളക്ടർ പത്രക്കുറിപ്പിൽ പറഞ്ഞു. 

ALSO READ: കുതിരാനിൽ വിള്ളൽ കണ്ടെത്തിയ ഭാഗം ഇടിഞ്ഞു താഴ്ന്നു; സർവീസ് റോഡിലൂടെയുള്ള ഗതാഗതം നിരോധിച്ചു

അതേസമയം കാലവര്‍ഷം ശക്തിയാര്‍ജ്ജിച്ചതോടെ തോട്ടംമേഖലയിലും മലയോരമേഖലയിലുമൊക്കെ ആശങ്കയുടെ കാര്‍മേഘവും ഉരുണ്ടുകൂടി. തോര മഴ നല്‍കിയ പോയകാല ദുരന്തങ്ങളുടെ കണ്ണീര്‍ച്ചാല്‍ വറ്റാത്ത ഓര്‍മ്മകളാണ് ആശങ്കക്കടിസ്ഥാനം.പെട്ടിമുടി ദുരന്തം പോലുള്ള നീറുന്ന ഓര്‍മ്മകളാണ് മുന്‍കാലങ്ങളില്‍ കലിയടങ്ങാത്ത കാലവര്‍ഷം ഹൈറേഞ്ചിന് സമ്മാനിച്ചിട്ടുള്ളത്. കാലവര്‍ഷം കരുത്താര്‍ജ്ജിച്ചതോടെ ഹൈറേഞ്ചില്‍ മഴ കനത്തു. ജൂണില്‍ പെയ്യാന്‍ മടിച്ച് നിന്ന മഴ പെരുമഴയായി മാറുമോയെന്ന ആശങ്ക കാര്‍ഷികമേഖലക്കുണ്ട്.

ഓരോ കാലവര്‍ഷവും ഉണങ്ങാത്ത കണ്ണീര്‍ച്ചാല്‍ ഹൈറേഞ്ചിന് സമ്മാനിച്ചാണ് കടന്നു പോയിട്ടുള്ളത്. നഷ്ടങ്ങളുടെ കണക്ക് ഓരോ വര്‍ഷവും കുത്തികുറിക്കപ്പെടും. പെട്ടിമുടി ദുരന്തമാണ് സമീപകാലത്ത് തോര മഴ നാടിനെ നനച്ച ഏറ്റവും വലിയ കണ്ണീരോര്‍മ്മ. വര്‍ഷങ്ങള്‍ പലത് പിന്നിട്ടു. മാനമിരുണ്ട് കാര്‍മേഘം മൂടിയാല്‍ മലയോര ജനതയുടെ മനസ്സില്‍ ഓര്‍മ്മകള്‍ ഒന്നൊന്നായി വന്നലയടിക്കും. 2018ലെ പ്രളയകാലം തീര്‍ത്ത സമാനതകളില്ലാത്ത ദുരിതം മനസ്സുകളില്‍ നിന്ന് മാഞ്ഞട്ടില്ല.പിന്നെയും പെരുമഴ പല തവണ പെയ്തു. സ്വരൂകൂട്ടിയതെല്ലാം ഒരു നിമിഷം കൊണ്ട് ഉരുള്‍ കവര്‍ന്ന പലരും അതിജീവനത്തിനു വേണ്ടി ഇന്നുമീ മണ്ണില്‍ പൊരുതുന്നുണ്ട്. നഷ്ടമായ ഉറ്റവര്‍ തിരികെ വരില്ലെന്നറിഞ്ഞിട്ടും പിന്‍വിളിക്ക് കാതോര്‍ക്കുന്നവരുണ്ട്. കാര്‍ഷിക മേഖലക്കും പോയ മഴക്കാലങ്ങള്‍ നല്ലകാലമല്ല സമ്മാനിച്ചത്. മണ്ണിടിഞ്ഞും മലയിടിഞ്ഞും ഏക്കറുകണക്കിനിടത്തെ  കൃഷിയില്ലാതായി. തോരാ മഴയില്‍ കാര്‍ഷികോത്പന്നങ്ങള്‍ ചീഞ്ഞഴുകി. ഏലം കര്‍ഷകര്‍ക്കായിരുന്നു കൂടുതല്‍ നഷ്ടം സംഭവിച്ചത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News