Covid update: വീണ്ടും ആറായിരം കടന്ന് വൈറസ് ബാധ, ഒരാള്‍ക്ക് ജനിതമാറ്റം വന്ന വൈറസ് സ്ഥിരീകരിച്ചു

രാജ്യത്തെ ഏറ്റവും ഉയര്‍ന്ന കോവിഡ് വ്യാപന നിരക്കില്‍ കേരളം, സംസ്ഥാനത്ത് വൈറസ്   വ്യാപനം  അതിരൂക്ഷം. ഒരാള്‍ക്ക്  സൂപ്പര്‍ സ്‌പ്രെഡ് വൈറസും സ്ഥിരീകരിച്ചു.

Written by - Zee Malayalam News Desk | Last Updated : Jan 22, 2021, 06:37 PM IST
  • രാജ്യത്തെ ഏറ്റവും ഉയര്‍ന്ന കോവിഡ് വ്യാപന നിരക്കില്‍ കേരളം, സംസ്ഥാനത്ത് വൈറസ് വ്യാപനം അതിരൂക്ഷം. ഒരാള്‍ക്ക് സൂപ്പര്‍ സ്‌പ്രെഡ് വൈറസും സ്ഥിരീകരിച്ചു.
  • കഴിഞ്ഞ 24 മണിക്കൂറില്‍ കേരളത്തില്‍ 6,753 പേര്‍ക്കാണ് കോവിഡ്-19 (COVID-19) സ്ഥിരീകരിച്ചത്.
  • കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 19 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 3,564 ആയി.
Covid update: വീണ്ടും ആറായിരം കടന്ന് വൈറസ് ബാധ, ഒരാള്‍ക്ക് ജനിതമാറ്റം വന്ന വൈറസ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: രാജ്യത്തെ ഏറ്റവും ഉയര്‍ന്ന കോവിഡ് വ്യാപന നിരക്കില്‍ കേരളം, സംസ്ഥാനത്ത് വൈറസ്   വ്യാപനം  അതിരൂക്ഷം. ഒരാള്‍ക്ക്  സൂപ്പര്‍ സ്‌പ്രെഡ് വൈറസും സ്ഥിരീകരിച്ചു.

 ഇതര സംസ്ഥാനങ്ങളില്‍  കോവിഡ്‌  വ്യാപനം കുറയുമ്പോള്‍  കേരളത്തില്‍ വൈറസ്   വ്യാപനം അതി തീവ്രമായി തുടരുന്നു.   ഇത് തുടര്‍ച്ചയായ നാലാം  ദിവസമാണ് വൈറസ് ബാധിതരുടെ എണ്ണം  ആറായിരം കടക്കുന്നത്‌. 

കഴിഞ്ഞ 24 മണിക്കൂറില്‍ കേരളത്തില്‍  6,753   പേര്‍ക്കാണ്  കോവിഡ്-19 (COVID-19) സ്ഥിരീകരിച്ചത്. 

എറണാകുളം 1018, കോഴിക്കോട് 740, പത്തനംതിട്ട 624, മലപ്പുറം 582, കോട്ടയം 581, കൊല്ലം 573, തൃശൂര്‍ 547, തിരുവനന്തപുരം 515, ആലപ്പുഴ 409, കണ്ണൂര്‍ 312, പാലക്കാട് 284, വയനാട് 255, ഇടുക്കി 246, കാസര്‍ഗോഡ് 67  എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള രോഗ വ്യാപന കണക്ക്.

ബ്രിട്ടനില്‍ നിന്നും വന്ന ഒരാള്‍ക്ക് ജനിതക വകഭേദം  (Corona Variant) വന്ന വൈറസ് സ്ഥീരികരിച്ചു. കണ്ണൂര്‍ സ്വദേശിയ്ക്കാണ് (34) ജനിതക വകഭേദം വന്ന വൈറസ് സ്ഥീരികരിച്ചത്. ഡല്‍ഹിയിലെ സി.എസ്.ഐ.ആര്‍. ഐ.ജി.ഐ.ബി.യില്‍ അയച്ച സാമ്പിളിലാണ് വൈറസിനെ കണ്ടെത്തിയത്. ഇതോടെ ആകെ 10 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.

യു.കെ.യില്‍ നിന്നും വന്ന 2 പേര്‍ക്ക് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 68 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരില്‍ 41 പേരുടെ പരിശോധനാഫലം നെഗറ്റീവായി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 72 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 6,109 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 510 പേരുടെ സമ്പര്‍ക്ക  ഉറവിടം വ്യക്തമല്ല. എറണാകുളം 952, കോഴിക്കോട് 704, പത്തനംതിട്ട 564, മലപ്പുറം 568, കോട്ടയം 542, കൊല്ലം 566, തൃശൂര്‍ 535, തിരുവനന്തപുരം 359, ആലപ്പുഴ 398, കണ്ണൂര്‍ 228, പാലക്കാട് 160, വയനാട് 236, ഇടുക്കി 233, കാസര്‍ഗോഡ് 64 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

62 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 12, എറണാകുളം, കോഴിക്കോട് 10, പത്തനംതിട്ട 8, വയനാട് 7, കൊല്ലം 5, തൃശൂര്‍ 4, തിരുവനന്തപുരം 2, ആലപ്പുഴ, ഇടുക്കി, പാലക്കാട്, കാസര്‍ഗോഡ് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 19 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം  3,564  ആയി.

കഴിഞ്ഞ 24 മണിക്കൂറിനിടെ   58,057   സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്  11.63 ആണ്. റുട്ടീന്‍ സാമ്പിള്‍ , സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ  91,48,957   സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

Also read: Pfizer Corona Vaccine സുരക്ഷിതമെന്ന് WHO

രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 6,108 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 272, കൊല്ലം 290, പത്തനംതിട്ട 595, ആലപ്പുഴ 387, കോട്ടയം 900, ഇടുക്കി 452, എറണാകുളം 1005, തൃശൂര്‍ 463, പാലക്കാട് 141, മലപ്പുറം 602, കോഴിക്കോട് 611, വയനാട് 163, കണ്ണൂര്‍ 166, കാസര്‍കോട് 61 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്.

Also read: VK Sasikalaയ്ക്ക് കോവിഡ്; ICUവില്‍ നിരീക്ഷണത്തില്‍

 ഇതോടെ 70,395 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 8,03,094 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. 

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,11,277 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,99,404  ര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 11,462 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1544 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 

ഇന്ന് 4  പുതിയ ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.  3 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. ഇതോടെ നിലവില്‍ ആകെ 407ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

പതിവ്  കോവിഡ്‌ അവലോകന യോഗത്തിന് ശേഷം  ആരോഗ്യമന്ത്രി (Health Minister) കെ  കെ ശൈലജ  (K K Shailaja) മാധ്യമങ്ങളെ അറിയിച്ചതാണ് ഈ വിവരങ്ങള്‍.

 

Trending News