Nava Kerala Sadas Circular: നവകേരള ഘോഷയാത്രയിൽ സ്കൂൾകുട്ടികൾ വേണം, ചിതറ പഞ്ചായത്ത് പ്രസിഡൻറിൻറെ വിവാദ സർക്കുലർ

നവകേരള യാത്രയുമായി ബന്ധപ്പെട്ട് സ്കൂൾകുട്ടികളെ യാത്രയുടേ ഭാഗം ആക്കരുതെന്ന ഹൈക്കോടതിയുടെ ഉത്തരവ് വക വെക്കാതെയാണ് സർക്കുലർ

Written by - Zee Malayalam News Desk | Last Updated : Dec 16, 2023, 01:14 PM IST
  • സ്കൂൾകുട്ടികളെ യാത്രയുടെ ഭാഗം ആക്കരുതെന്ന ഹൈക്കോടതിയുടെ ഉത്തരവ് വക വെക്കാതെയാണ് നിർദ്ദേശം
  • സർക്കുലർ രക്ഷകർത്തകളുടെ ഫോണിലേക്ക് അയച്ചപ്പോഴാണ് സംഭവം ജനശ്രദ്ധയിൽ എത്തിയത്
  • എല്ലാ സർക്കാർ ജീവനക്കാരും കൃത്യമായി പങ്കെടുത്ത് വിജയിപ്പിക്കുന്നതിന് വേണ്ട പ്രവർത്തനം ഉണ്ടാകണമെന്നും നിർദ്ദേശം
Nava Kerala Sadas Circular: നവകേരള ഘോഷയാത്രയിൽ സ്കൂൾകുട്ടികൾ വേണം, ചിതറ പഞ്ചായത്ത് പ്രസിഡൻറിൻറെ വിവാദ സർക്കുലർ

കൊല്ലം: സ്കൂൾകുട്ടികളെ നവകേരള യാത്രയുമായി ബന്ധപ്പെട്ട  ഘോഷയാത്രയിൽ പങ്കെടുപ്പിക്കണമെന്ന ചിതറ പഞ്ചായത്ത് പ്രസിഡന്‍റ് എം എസ് മുരളിയുടെ സർക്കുലർ വിവാദത്തിൽ. സ്കൂളുകളിലെ എൻ സി സി, എൻ.എസ്.എസ്, ജെ.ആർ.സി, എസ്.പി.സി ഉൾപ്പെടെയുള്ള വോളൻ്റിയേഴ്‌സും ഘോഷയാത്രയിൽ പങ്കെടുപ്പിക്കണമെന്നാണ് സർക്കുലറിൽ. സ്കൂൾ അധികൃതർ സർക്കുലർ രക്ഷകർത്തകളുടെ ഫോണിലേക്ക് അയച്ചപ്പോഴാണ് സംഭവം ജനശ്രദ്ധയിൽ എത്തിയത്. 

നവകേരള യാത്രയുമായി ബന്ധപ്പെട്ട് സ്കൂൾകുട്ടികളെ യാത്രയുടേ ഭാഗം ആക്കരുതെന്ന ഹൈക്കോടതിയുടെ ഉത്തരവ് വക വെക്കാതെ കുട്ടികളെ വിളമ്പര ഘോഷയാത്രയിൽ പങ്കെടുപ്പിക്കണമെന്ന ചിതറ പഞ്ചായത്ത് പ്രസിഡന്റ് എം എസ് മുരളിയുടെ സർക്കുലറാണ് വിവാദത്തിലായിരിക്കുന്നത്. ചിതറ ഗ്രാമപഞ്ചായത്ത് തലത്തിൽ 2023 ഡിസംബർ 16-ാം തീയതി വൈകുന്നേരം 3 മണിക്ക് മുള്ളിക്കാട് ജംഗ്ഷനിൽ നിന്നും ചിതറ ജംഗ്ഷൻ വരെയാണ് നവകേരള സദസുമായി ബന്ധപ്പട്ട് വിളംബരഘോഷയാത്ര സംഘടിപ്പിക്കുന്നത്.

എല്ലാ സർക്കാർ ജീവനക്കാരും കൃത്യമായി പങ്കെടുത്ത് വിജയിപ്പിക്കുന്നതിന് വേണ്ട പ്രവർത്തനം ഉണ്ടാകണമെന്നും ഈ ഘോഷയാത്രയിൽ താങ്കളും താങ്കളുടെ സ്‌കൂളിലെ അധ്യാപകരും അനദ്ധ്യാപകരും എൻ സി സി, എൻ.എസ്.എസ്, ജെ.ആർ.സി, എസ്.പി.സി ഉൾപ്പെടെയുള്ള വോളൻ്റിയേഴ്‌സും പി.റ്റി.എ ഭാരവാഹികളും കൃത്യമായി പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നുവെന്നുമാണ് സർക്കുലറിൽ. എന്നാൽ സ്കൂളുകൾക്ക് നൽകിയ സർക്കുലർ സ്കൂൾ അധികൃതർ രക്ഷകർത്തകളുടെ ഫോണിലേക്ക് അയച്ചപ്പോഴാണ് സംഭവം ജനശ്രദ്ധയിൽ എത്തിയത്. ഇതാണ് ഇപ്പോൾ വിവാദത്തിനിടയായിരിക്കുന്നത്.  

 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News