Lok Sabha Election Result 2024: ഇത് മാറ്റത്തിന്റെ തെളിവ്; സുരേഷ് ഗോപിയുടെ കേന്ദ്ര മന്ത്രിസ്ഥാനം തീരുമാനിക്കേണ്ടത് പ്രധാനമന്ത്രിയെന്നും കെ സുരേന്ദ്രൻ

തൃശൂരിലെ വിജയം സംസ്ഥാന രാഷ്ട്രീയത്തില്‍ വലിയ മാറ്റങ്ങള്‍ക്ക് കാരണമാകുമെന്നും ഗെയിം ചേഞ്ചര്‍ ആകുമെന്നും കെ സുരേന്ദ്രൻ പറഞ്ഞു. 

Written by - Zee Malayalam News Desk | Last Updated : Jun 4, 2024, 04:46 PM IST
  • 19 മണ്ഡലങ്ങളിലും എൻഡിഎയ്ക്കും ബിജെപിക്കും വലിയ മുന്നേറ്റമാണ് ഉണ്ടായിരിക്കുന്നത്.
  • മണ്ഡലങ്ങളിൽ എല്ലാം എന്‍ഡിഎ സ്ഥാനാര്‍ത്ഥികളുടെ വോട്ടുകൾ വര്‍ധിച്ചിട്ടുണ്ട്.
Lok Sabha Election Result 2024: ഇത് മാറ്റത്തിന്റെ തെളിവ്; സുരേഷ് ഗോപിയുടെ കേന്ദ്ര മന്ത്രിസ്ഥാനം തീരുമാനിക്കേണ്ടത് പ്രധാനമന്ത്രിയെന്നും കെ സുരേന്ദ്രൻ

തിരുവനന്തപുരം: കേരളത്തില്‍ ബിജെപി ജയിക്കില്ലെന്ന പ്രചാരണത്തിനേറ്റ കനത്ത തിരിച്ചടിയാണ് ലോക്സഭ തിരഞ്ഞെടുപ്പ് ഫലമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഫല പ്രഖ്യാപനം ഇതുവരെ പൂർത്തിയായില്ലെങ്കിലും കേരളത്തിലെ പൊതുചിത്രം ഇതിനോടകം വ്യക്തമായിട്ടുണ്ട്. ബിജെപി ആദ്യമായി കേരളത്തില്‍ ഉജ്ജ്വല വിജയം നേടിയിരിക്കുകയാണ്. കേരള ചരിത്രത്തിലാദ്യമായി താമര ചിഹ്നത്തിൽ വലിയ ഭൂരിപക്ഷത്തോടെ ഒരു സ്ഥാനാർത്ഥി വിജയിച്ചിരിക്കുകയാണ്. ഇത് മാറ്റത്തിന്റെ തെളിവാണെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. സുരേഷ് ഗോപിയുടെ കേന്ദ്ര മന്ത്രിസ്ഥാനം തീരുമാനിക്കേണ്ടത് പ്രധാനമന്ത്രിയാണെന്നും തൃശൂരില്‍ മുരളീധരന്‍റെ അഹങ്കാരത്തിന് കിട്ടിയ തിരിച്ചടിയാണിതെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

കേരളത്തിൽ വലിയ മാറ്റമുണ്ടാകുമെന്ന് നേരത്തെ പറഞ്ഞിരുന്നു. അതാണ് ഇപ്പോൾ സംഭവിച്ചിരിക്കുന്നത്. ഈ വിജയം സംസ്ഥാന രാഷ്ട്രീയത്തില്‍ വലിയ മാറ്റങ്ങള്‍ക്ക് കാരണമാകുമെന്നും ഗെയിം ചേഞ്ചര്‍ ആകുമെന്നും കെ സുരേന്ദ്രൻ പറഞ്ഞു. നരേന്ദ്ര മോദിയുടെ അഭ്യര്‍ത്ഥന കേരളം സ്വീകരിച്ചുവെന്നും തൃശൂരിൽ എന്‍ഡിഎ ഉജ്ജ്വല വിജയമാണ് നേടിയതെന്നും സുരേന്ദ്രൻ പറഞ്ഞു. 

ബാക്കിയുള്ള 19 മണ്ഡലങ്ങളിലും എൻഡിഎയ്ക്കും ബിജെപിക്കും വലിയ മുന്നേറ്റമാണ് ഉണ്ടായിരിക്കുന്നത്. മണ്ഡലങ്ങളിൽ എല്ലാം എന്‍ഡിഎ സ്ഥാനാര്‍ത്ഥികളുടെ വോട്ടുകൾ വര്‍ധിച്ചിട്ടുണ്ട്. എല്ലാ കള്ളപ്രചരണങ്ങളെയും അതിജീവിച്ചാണ് ബിജെപി വിജയിച്ചത്. തിരുവനന്തപുരം, ആറ്റിങ്ങല്‍, പത്തനംതിട്ട, പാലക്കാട്, ആലപ്പുഴ എന്നിവിടങ്ങളിലെല്ലാം സ്ഥാനാര്‍ത്ഥികള്‍ക്ക് ഉജ്ജ്വല മുന്നേറ്റമാണ് ഉണ്ടായിരിക്കുന്നത്.

തിരുവനന്തപുരത്ത് എല്‍ഡിഎഫില്‍ നിന്ന് തരൂരിന് സഹായം ലഭിച്ചു. ബിജെപിയുടെ ഉജ്ജ്വല വിജയത്തിന് പ്രധാനമന്ത്രിക്ക് നന്ദിയെന്നും സുരേന്ദ്രൻ പറഞ്ഞു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News