തിരുവനന്തപുരം: കോവിഡ് രണ്ടാം തരംഗ വ്യാപനത്തെ തുടർന്ന് ആഴ്ചയിൽ മൂന്ന് ദിവസമായി ചുരുക്കിയ സംസ്ഥാന ഭാഗ്യക്കുറി നറുക്കെടുപ്പ് സെപ്റ്റംബർ 1 മുതൽ ആഴ്ചയിൽ ആറു ദിവസമായി വർധിപ്പിച്ചു. സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പബ്ലിസിറ്റി ഓഫീസറാണ് ഇക്കാര്യം അറിയിച്ചത്.
തിങ്കൾ - വിൻ വിൻ (ഒന്നാം സമ്മാനം 75 ലക്ഷം രൂപ), ചൊവ്വ - സ്ത്രീ ശക്തി (ഒന്നാം സമ്മാനം 75 ലക്ഷം രൂപ), ബുധൻ - അക്ഷയ (ഒന്നാം സമ്മാനം 70 ലക്ഷം രൂപ), വ്യാഴം- കാരുണ്യ പ്ലസ് (ഒന്നാം സമ്മാനം 80 ലക്ഷം രൂപ), വെള്ളി- നിർമൽ (ഒന്നാം സമ്മാനം 70 ലക്ഷം രൂപ, ശനി- കാരുണ്യ (ഒന്നാം സമ്മാനം 80 ലക്ഷം രൂപ) എന്നിവയാണ് സെപ്റ്റംബർ ഒന്നാം തിയതി മുതല്‍ ബുധനാഴ്ച മുതൽ നറുക്കെടുക്കുക.
കോവിഡ് (Covid-19) രണ്ടാം തരംഗ നിയന്ത്രണങ്ങളിൽ ഇളവു വന്നതിനെ തുടർന്ന് വിൻ വിൻ, അക്ഷയ, നിർമൽ ഭാഗ്യക്കുറികൾ മാത്രമാണ് വിപണിയിൽ ഉണ്ടായിരുന്നത് കൂടാതെ,
ഈ മാസം 19ന് നറുക്കെടുക്കുന്ന തിരുവോണം ബമ്പര്‍ 2021 ഭാഗ്യക്കുറിയും വിപണിയിലുണ്ട്. ബമ്പര്‍ ടിക്കറ്റിന് 12 കോടി രൂപയാണ് ഒന്നാം സമ്മാനം. ടിക്കറ്റ് വില 300 രൂപയാണ്.
Also Read: Thiruvonam Bumper 2021: ഭാഗ്യം തുണച്ചാല്‍ 12 കോടി..!! തിരുവോണം ബമ്പർ ടിക്കറ്റ് പ്രകാശനം ചെയ്തു
ആഴ്ചയിൽ ആറ് നറുക്കെടുപ്പുകൾ ആകുന്നതോടെ പൂർണമായി കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ടിക്കറ്റുകൾ വിൽക്കണമെന്നാണ് വകുപ്പ് നൽകിയിട്ടുള്ള നിർദേശം. തുടർന്ന് സ്ഥിതിഗതികൾ വിലയിരുത്തി ആവശ്യമായ ഘട്ടങ്ങളിൽ വേണ്ട നിർദേശങ്ങളഉം മാറ്റങ്ങളും വരുത്തുമെന്നും ഭാഗ്യക്കുറി വകുപ്പ് അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...