കേരളത്തിലെ വ്യാപാരികളും കൊക്കക്കോള, പെപ്‌സി ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കുന്നു

കൊക്കക്കോള, പെപ്‌സി ഉല്‍പ്പന്നങ്ങള്‍ കേരളത്തിലെ വ്യാപാരികള്‍ ബഹിഷ്‌കരിക്കുന്നു. കോള കമ്പനികളുടെ ജലചൂഷണത്തില്‍ പ്രതിഷേധിച്ചാണ് തീരുമാനം. അടുത്ത ചൊവ്വാഴ്ച മുതലാണ് കോള ഉല്‍പന്നങ്ങളുടെ വ്യാപാരം നിര്‍ത്തിവെക്കുക. 

Last Updated : Mar 8, 2017, 03:30 PM IST
കേരളത്തിലെ വ്യാപാരികളും കൊക്കക്കോള, പെപ്‌സി ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കുന്നു

തിരുവനന്തപുരം: കൊക്കക്കോള, പെപ്‌സി ഉല്‍പ്പന്നങ്ങള്‍ കേരളത്തിലെ വ്യാപാരികള്‍ ബഹിഷ്‌കരിക്കുന്നു. കോള കമ്പനികളുടെ ജലചൂഷണത്തില്‍ പ്രതിഷേധിച്ചാണ് തീരുമാനം. അടുത്ത ചൊവ്വാഴ്ച മുതലാണ് കോള ഉല്‍പന്നങ്ങളുടെ വ്യാപാരം നിര്‍ത്തിവെക്കുക. 

കോള കമ്പനികളുമായി ചര്‍ച്ചക്കില്ല. കേരളത്തിലെ പാനീയങ്ങള്‍ വില്‍ക്കാന്‍ തയ്യാറാണ്. സംസ്ഥാന സര്‍ക്കാരുമായി ഈ വിഷയത്തില്‍ ചര്‍ച്ച നടത്തും. സര്‍ക്കാരിന്റെ ഭാഗത്തു നിന്നും പിന്തുണ ലഭിക്കുമെന്നാണ് കരുതുന്നതെന്നും വ്യാപാരി വ്യവസായി സമിതി പ്രതിനിധികള്‍ പറഞ്ഞു. നേരത്തെ തമിഴ്നാട്ടിലും വ്യാപാരി വ്യവസായികള്‍ കോള ഉത്പന്നങ്ങളെ ബഹിഷ്ക്കരിച്ചിരുന്നു. 

Trending News