വ്യവസായ മന്ത്രി ഇപി ജയരാജനും പത്നിയ്ക്കും COVID 19

കണ്ണൂരിലെ വസതിയില്‍ നിരീക്ഷണത്തിലിരിക്കവെയാണ് ഇപി ജയരാജന് കൊറോണ സ്ഥിരീകരിച്ചത്. 

Last Updated : Sep 11, 2020, 11:57 AM IST
  • മന്ത്രിയുടെ പത്നിയ്ക്കും കൊറോണ സ്ഥിരീകരിച്ചു. ഇരുവരെയും കണ്ണൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയതായും റിപ്പോര്‍ട്ടുണ്ട്.
  • മന്ത്രിസഭയില്‍ കൊറോണ സ്ഥിരീകരിക്കുന്ന രണ്ടാമത്തെ മന്ത്രിയാണ് ഇപി ജയരാജന്‍.
വ്യവസായ മന്ത്രി ഇപി ജയരാജനും പത്നിയ്ക്കും COVID 19

തിരുവനന്തപുരം: വ്യവസായ മന്ത്രി ഇപിജയരാജന് കൊറോണ വൈറസ് സ്ഥിരീകരിച്ചു. മന്ത്രിസഭയില്‍ കൊറോണ സ്ഥിരീകരിക്കുന്ന രണ്ടാമത്തെ മന്ത്രിയാണ് ഇപി ജയരാജന്‍. നേരത്തെ സംസ്ഥാന ധനമന്ത്രി തോമസ്‌ ഐസക്കിനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

മുഖ്യമന്ത്രിയുടെ കൊറോണ പരിശോധനാ ഫലം നെഗറ്റീവ്

കണ്ണൂരിലെ വസതിയില്‍ നിരീക്ഷണത്തിലിരിക്കവെയാണ് ഇപി ജയരാജന് കൊറോണ സ്ഥിരീകരിച്ചത്. ഇതോടെ മന്ത്രിയുടെ നാല് ഓഫീസ് ജീവനക്കാരെ പ്രവേശിപ്പിച്ചു. മന്ത്രിയുടെ നേതൃത്വത്തില്‍ നിശ്ചയിച്ചിരുന്ന പൊതുപരിപാടികളും മീറ്റിംഗുകളും മാറ്റിവച്ചിട്ടുണ്ട്.

ഇന്ത്യയിലെ COVID 19 വാക്സിന്‍ പരീക്ഷണങ്ങള്‍ നിര്‍ത്തിവച്ചു

കൂടാതെ, മന്ത്രിയുടെ പത്നിയ്ക്കും കൊറോണ സ്ഥിരീകരിച്ചു. ഇരുവരെയും കണ്ണൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയതായാണ് റിപ്പോര്‍ട്ട്. 

Trending News