സ്കൂളുകള്‍ തുറക്കുന്നു... മാര്‍ഗനിര്‍ദേശ൦ പുറത്തിറക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം

ഒന്‍പതാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കാണ് സ്കൂളുകള്‍ തുറക്കുന്നത്.

Last Updated : Sep 9, 2020, 12:31 PM IST
  • കൊറോണ വൈറസ് വ്യാപനം രൂക്ഷമായതിന് പിന്നാലെയാണ് സ്കൂളുകള്‍ ഉള്‍പ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചത്.
  • രാജ്യത്ത് അണ്‍ലോക്ക് പ്രക്രിയ നാലാം ഘട്ടത്തിലേക്ക് കടന്നതോടെയാണ് സ്കൂളുകള്‍ വീണ്ടും തുറക്കാന്‍ തീരുമാനമായത്.
സ്കൂളുകള്‍ തുറക്കുന്നു... മാര്‍ഗനിര്‍ദേശ൦ പുറത്തിറക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം

കൊറോണ വൈറസ് വ്യാപനം മൂലം അടച്ചിട്ട സ്കൂളുകള്‍ സെപ്റ്റംബര്‍  21 മുതല്‍ വീണ്ടും തുറക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. എന്നാല്‍, കണ്ടെയ്ന്‍മെന്‍റ് സോണിലുള്ള സ്കൂളുകള്‍ തുറക്കില്ല. സ്കൂളുകള്‍ തുറക്കുന്നതിനും ക്ലാസുകള്‍ സംഘടിപ്പിക്കുന്നതിനുമുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ മന്ത്രാലയം പുറത്തിറക്കിയിട്ടുണ്ട്. 

COVID വാക്‌സിനായുള്ള കാത്തിരുപ്പ് നീളും, പരീക്ഷണ൦ നിര്‍ത്തിവെച്ച് ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴിസിറ്റി..!!

ഒന്‍പതാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കാണ് സ്കൂളുകള്‍ തുറക്കുന്നത്. ഫേസ് മാസ്ക്, സാമൂഹിക അകലം തുടങ്ങിയ കര്‍ശന നിര്‍ദേശങ്ങള്‍ പാലിച്ചായിരിക്കും ക്ലാസുകള്‍ നടക്കുക. കുട്ടികള്‍ തമ്മില്‍ ആറ് മീറ്റര്‍ അകലം ഉണ്ടായിരിക്കണമെന്നും മാര്‍ഗ നിര്‍ദേശത്തില്‍ പറയുന്നു.

കോവിഡ് ബാധയില്‍ വന്‍ വര്‍ദ്ധനവ്, 3,026 പുതിയ രോഗികള്‍

ഇതിനൊപ്പം, ആരോഗ്യ സേതു ആപ്പ് നിര്‍ബന്ധമാക്കുമെന്നും ട്വിറ്ററിലൂടെ പങ്കുവച്ച മാര്‍ഗനിര്‍ദേശങ്ങളില്‍ മന്ത്രാലയം വ്യക്തമാക്കുന്നു. കൊറോണ വൈറസ് വ്യാപനം രൂക്ഷമായതിന് പിന്നാലെയാണ് സ്കൂളുകള്‍ ഉള്‍പ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചത്. നിലവില്‍ ഓണ്‍ലൈനായാണ്‌ ക്ലാസുകള്‍ നടക്കുന്നത്. രാജ്യത്ത് അണ്‍ലോക്ക് പ്രക്രിയ നാലാം ഘട്ടത്തിലേക്ക് കടന്നതോടെയാണ് സ്കൂളുകള്‍ വീണ്ടും തുറക്കാന്‍ തീരുമാനമായത്.

Trending News