Kerala Police| അപേക്ഷിക്കാൻ പോലീസ് സ്റ്റേഷനിൽ പോവേണ്ട 'തുണ' സിറ്റിസൺ പോർട്ടൽ ജനങ്ങൾക്കായി

പൊതുജനങ്ങള്‍ക്ക് സുഗമമായി ഉപയോഗിക്കാന്‍ കഴിയുന്ന തരത്തില്‍ മാറ്റം വരുത്തിയാണ്  പുതിയ പോര്‍ട്ടല്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്

Written by - Zee Malayalam News Desk | Last Updated : Nov 30, 2021, 03:17 PM IST
  • സേവനങ്ങള്‍ക്കുളള പണം അടയ്ക്കാന്‍ ഓണ്‍ലൈന്‍ പെയ്മെന്‍റ് രീതികളും പുതിയ പോര്‍ട്ടലില്‍ ലഭ്യമാക്കിയിട്ടുണ്ട്
  • തുടങ്ങിയ സേവനങ്ങള്‍ക്കായി പുതിയ പോര്‍ട്ടല്‍ വഴി അപേക്ഷിക്കാം
  • ഈ സംവിധാനത്തിലൂടെ അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ട രേഖകള്‍ ഓണ്‍ലൈനായി അപ്ലോഡ് ചെയ്യാനും കഴിയും
Kerala Police| അപേക്ഷിക്കാൻ  പോലീസ് സ്റ്റേഷനിൽ പോവേണ്ട  'തുണ' സിറ്റിസൺ പോർട്ടൽ ജനങ്ങൾക്കായി

Trivandrum: എഫ്.ഐ.ആർ കോപ്പിക്കോ, ക്ലിയറൻസ് സർട്ടിഫിക്കറ്റിനെ അങ്ങിനെ പോലീസ് സംബന്ധമായി യാതോരുവിധ അനുമതികൾക്കും ഇനി സ്റ്റേഷനിൽ നേരിട്ട് എത്തേണ്ട. ഇതിനായാണ് പോലീസിൻറെ നവീകരിച്ച സിറ്റിസണ്‍ സര്‍വ്വീസ് പോര്‍ട്ടല്‍ തുണ 
പ്രവർത്തിക്കുക.

എന്തൊക്കെ സേവനങ്ങൾ?

പൊതുജനങ്ങള്‍ക്ക് സുഗമമായി ഉപയോഗിക്കാന്‍ കഴിയുന്ന തരത്തില്‍ മാറ്റം വരുത്തിയാണ്  പുതിയ പോര്‍ട്ടല്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. പോലീസ് സ്റ്റേഷനുകളില്‍ പരാതി നല്‍കല്‍, എഫ്.ഐ.ആര്‍ പകര്‍പ്പ് ലഭ്യമാക്കല്‍, അപകടകേസുകളില്‍ ഇന്‍ഷുറന്‍സ് ക്ലെയിമിന് സമര്‍പ്പിക്കേണ്ട രേഖകള്‍, പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്, ഉച്ചഭാഷിണി ഉപയോഗിക്കുന്നതിനുളള അനുമതി തുടങ്ങിയ സേവനങ്ങള്‍ക്കായി പുതിയ പോര്‍ട്ടല്‍ വഴി അപേക്ഷിക്കാം.

ALSO READ: Norovirus | തൃശൂരിൽ 52 വിദ്യാർഥികൾക്ക് നോറോ വൈറസ് സ്ഥിരീകരിച്ചു

 
 

. പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്, ഉച്ചഭാഷിണി ഉപയോഗിക്കുന്നതിനുളള അനുമതി തുടങ്ങിയ സേവനങ്ങള്‍ക്കുളള പണം അടയ്ക്കാന്‍ ഓണ്‍ലൈന്‍ പെയ്മെന്‍റ് രീതികളും പുതിയ പോര്‍ട്ടലില്‍ ലഭ്യമാക്കിയിട്ടുണ്ട്. ഈ സംവിധാനത്തിലൂടെ അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ട രേഖകള്‍ ഓണ്‍ലൈനായി അപ്ലോഡ് ചെയ്യാനും കഴിയും. 

എസ്.എം.എസ് വഴി ഉറപ്പാക്കാം

ഓരോ സേവനത്തിനുമുളള അപേക്ഷകളുടെ തല്‍സ്ഥിതി എസ്.എം.എസ് അല്ലെങ്കില്‍ പോര്‍ട്ടല്‍ വഴി അപേക്ഷകന് ലഭ്യമാകും. രജിസ്റ്റര്‍ ചെയ്ത പരാതികള്‍ക്ക് രസീതും ലഭിക്കും. പോലീസ് നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ ആധികാരികത തെളിയിക്കുന്നതിനുളള സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. 

Also ReadOmicron | ഒമിക്രോൺ വ്യാപനം; ആഫ്രിക്കയ്ക്ക് സഹായവുമായി ഇന്ത്യ

 
 

കൂടാതെ നാഷണല്‍ ക്രൈം റിക്കാര്‍ഡ്സ് ബ്യൂറോയുടെ വെബ്സൈറ്റ് മുഖാന്തിരം രാജ്യത്താകമാനമുളള വാഹനങ്ങളുടെ വിവരങ്ങള്‍  പരിശോധിച്ച് നോണ്‍ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ ലഭ്യമാക്കാനുളള സൗകര്യവുമുണ്ട്. കേരളാ പോലീസിന്‍റെ മൊബൈല്‍ ആപ്പ് ആയ പോല്‍-ആപ്പ് മുഖേന മൊബൈല്‍ ഫോണുകളിലും ഈ സേവനം ലഭ്യമാകും

പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News