Kerala Police: വേഷം മാറിയാലും പിടിവീഴും; കുറ്റവാളികളെ പൂട്ടാൻ AI ഉപയോ​ഗിച്ച് പോലീസ്

Police use AI to lock up criminals: കുറ്റവാളികളെ തിരിച്ചറിയാനുള്ള എഎഫ്ആ‍ർഎസ് (Face Recognition System) സംവിധാനമാണ് പോലീസ് ഇതിനായി ഉപയോഗിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Jul 25, 2023, 07:35 PM IST
  • മോഷണക്കേസ് പ്രതിയുമായി ബന്ധപ്പെട്ട ഞെട്ടിക്കുന്ന വിവരങ്ങൾ ലഭിച്ചു.
  • വടക്കാഞ്ചേരി സ്റ്റേഷൻ പരിധിയിലെ തന്നെ ഒരു അഞ്ജാത മൃതശരീരത്തെ തിരിച്ചറിഞ്ഞു.
  • കാണാതാകുന്നവരെ സംബന്ധിച്ച വിവരങ്ങളും ഫോട്ടോയും പരിശോധിക്കാൻ സാധിക്കും.
Kerala Police: വേഷം മാറിയാലും പിടിവീഴും; കുറ്റവാളികളെ പൂട്ടാൻ AI ഉപയോ​ഗിച്ച് പോലീസ്

തിരുവനന്തപുരം: കേരള പോലീസ് വികസിപ്പിച്ചെടുത്ത പോലീസ് ആപ്ലിക്കേഷനായ iCops ൽ ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് സാങ്കേതികവിദ്യയുടെ സഹായത്തോടെ കുറ്റവാളികളെ തിരിച്ചറിയാനുള്ള എഎഫ്ആ‍ർഎസ് (Face Recognition System) സംവിധാനം ആരംഭിച്ചു. iCops ക്രിമിനൽ ഗാലറിയിൽ സൂക്ഷിച്ചിട്ടുള്ള ഒന്നര ലക്ഷത്തോളമുള്ള കുറ്റവാളികളുടെ ചിത്രങ്ങളുമായി എഐ ഇമേജ് സേർച്ച് സംവിധാനം ഉപയോഗിച്ച് സംശയിക്കുന്ന അല്ലെങ്കിൽ പിടിക്കപ്പെടുന്ന പ്രതികളുടെ ചിത്രം താരതമ്യം ചെയ്താണ് പ്രതികളെ തിരിച്ചറിയുന്നത്. 

മൊബൈൽ ഫോൺ ഉപയോഗിച്ച് പോലും ഫോട്ടോ എടുത്ത് നിമിഷ നേരം കൊണ്ട്  ഗാലറിയിലെ ചിത്രങ്ങളുമായി ഒത്തുനോക്കാനും ആൾമാറാട്ടം നടത്തി മുങ്ങി നടക്കുന്നവരെ തിരിച്ചറിയാനും എഎഫ്ആ‍ർഎസ് സംവിധാനത്തിന്റെ സഹായത്തോടെ സാധിക്കും. ഈ സോഫ്റ്റ്‌വെയർ പൂർണമായും തയ്യാറാക്കിയിരിക്കുന്നത് സിസിടിഎൻഎസ് ഡിവിഷനിലെ സാങ്കേതിക വിദഗ്ദരായ പോലീസ് ഉദ്യോഗസ്ഥരാണ്. 

ALSO READ: സൂപ്പ‍‍ർ മാർക്കറ്റിൽ പരിശോധന; നെസ്‌ലെ കമ്പനിക്ക് 50,000 രൂപ പിഴയിട്ട് ലീഗൽ മെട്രോളജി വകുപ്പ്

തൃശൂർ വടക്കാഞ്ചേരി പോലീസ് സ്റ്റേഷൻ പരിധിയിലെ മുള്ളൂർക്കര സെന്റ് ആന്റണീസ് പള്ളിയുടെ ഭണ്ഡാര മോഷണശ്രമത്തിനിടെ ഒരാളെ നാട്ടുകാരുടെ സഹായത്തോടെ വടക്കാഞ്ചേരി പോലീസ് പിടികൂടിയിരുന്നു. പിടികൂടിയ ആൾ പൊലീസിന് മുന്നിൽ വളരെ സാധുവായാണ് പെരുമാറിയത്. സംശയം തോന്നിയ പോലീസ് എഎഫ്ആ‍ർഎസിലെ  ക്രിമിനൽ ഗാലറി ഉപയോഗിച്ച് ഇയാളുടെ ഫോട്ടോ സെർച്ച് ചെയ്തപ്പോൾ കിട്ടിയത് അമ്പരപ്പിക്കുന്ന വിവരങ്ങളായിരുന്നു. 

നിരവധി കേസുകളിലെ പ്രതിയായ കാദർ ബാഷ ഷാനവാസാണ് പിടിയിലായിരിക്കുന്നതെന്ന് വടക്കാഞ്ചേരി പോലീസിന് മനസ്സിലായി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മലപ്പുറം, കോഴിക്കോട്, പാലക്കാട്  ജില്ലകളിലെ പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത നിരവധി മോഷണ കേസുകളിൽ ഇയാൾ പ്രതിയാണെന്നും, പല കോടതികളിൽ പിടികിട്ടാപുള്ളിയായി എൽപി വാറണ്ടുകൾ ഇയാൾക്കെതിരെ നിലവിലുള്ളതായും അറിയാൻ കഴിഞ്ഞു. ഇതേ സംവിധാനം ഉപയോഗിച്ച്  വടക്കാഞ്ചേരി സ്റ്റേഷൻ പരിധിയിലെ തന്നെ ഒരു അഞ്ജാത മൃതശരീരത്തെയും തിരിച്ചറിയാൻ കഴിഞ്ഞിട്ടുണ്ട്. കൂടാതെ കാണാതാകുന്നവരെ സംബന്ധിച്ച വിവരങ്ങളും ഫോട്ടോയും  എഫ്ആർഎസ് ഉപയോഗിച്ച് പരിശോധിക്കാൻ സാധിക്കും.

ലഹരി വിൽപ്പന തടയാൻ ഡ്രോൺ പരിശോധനയുമായി കേരള പോലീസ് 

ലഹരി വില്പനയും ഉപയോഗവും തടയാൻ ലക്ഷ്യമിട്ട് കേരള പോലീസിൻ്റെ ഡ്രോൺ പരിശോധന തുടങ്ങി. 250 ഗ്രാം തൂക്കമുള്ള നാനോ മോഡൽ ഡ്രോൺ ഉപയോഗിച്ചാണ് പരിശോധന. ഓരോ സ്റ്റേഷനിലും ലഹരിയുമായി ബന്ധപ്പെട്ട എൻ.ഡി.പി.എസ്. കേസുകളിലാണ് ആദ്യമായി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. 

കണ്ണൂർ സിറ്റി പോലീസ് പരിധിയിലെ 23 സ്റ്റേഷനുകളിൽ ഏഴെണ്ണത്തിൽ ഡ്രോൺ പരിശോധന നടത്തി. റൂറൽ പോലീസ്  പരിധിയിലെ 19 സ്റ്റേഷനുകളിൽ മൂന്ന് സ്റ്റേഷനുകളിൽ പരിശോധന പൂർത്തിയായി. സ്ഥിരമായി ലഹരി ഉപയോഗിക്കുന്ന കേന്ദ്രങ്ങളിലാണ് പട്രോളിംഗ്  നടത്തുന്നത്. ബസ്സ് സ്റ്റാൻഡ് പരിസരങ്ങൾ, പാർക്കിംഗ് കേന്ദ്രങ്ങൾ എന്നിവ നിരീക്ഷിക്കും. ഇതിൻ്റെ  ലൊക്കേഷൻ വീഡിയോയും ഫോട്ടോയും അതാത് പോലീസ് സ്റ്റേഷനുകളിലേക്ക് കൈമാറും. 

ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ്റെ ( ഡി.ജി.സി.എ ) കീഴിൽ പരിശീലനം ലഭിച്ച  45 പോലീസ് അംഗങ്ങളാണ് സംസ്ഥാനത്ത്  പോലീസിന്റെ ഡ്രോൺ  കൈകാര്യം ചെയ്യുന്നത്. സൈബർ ഡോമിൻ്റെ ചുമതലയുള്ള  ഐ.ജി. പി. പ്രകാശാണ് സംസ്ഥാനതല മേൽനോട്ടം വഹിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News