തിരുവനന്തപുരം: സംസ്ഥാനത്ത് പത്ത് ജില്ലകളിൽ ഒറ്റപ്പെട്ട മഴയ്‌ക്ക് സാധ്യത. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം ശക്തിപ്രാപിച്ച് അതിതീവ്ര ന്യൂനമർദ്ദമായി മാറിയതാണ് മഴയ്‌ക്ക് കാരണമായത്.
Also Read: Heavy rain in kerala: ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ്ദം; സംസ്ഥാനത്ത് ശക്തമായ മഴ തുടരും
അതിന്റെ അടിസ്ഥാനത്തിൽ ഇന്നും നാളെയും ശക്തമായ മഴയുണ്ടാകുമെന്നാണ് (Kerala Rain Alert) റിപ്പോർട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കാസർകോട് ജില്ലകളിലാണ് മഴയ്‌ക്ക് കൂടുതൽ സാധ്യതയെന്നാണ് റിപ്പോർട്ട്.
Also Read: Heavy rain in Kerala: ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം; സംസ്ഥാനത്ത് മഴ ശക്തം, ജാഗ്രത നിർദേശം
കോട്ടയം നഗരത്തിൽ ഇന്ന് പുലർച്ചെ മുതലും എറണാകുളത്ത് രാവിലെ മുതലും ശക്തമായ മഴ തുടരുകയാണെന്നാണ് റിപ്പോർട്ട്. കനത്ത മഴയുണ്ടെങ്കിലും നഗരങ്ങളിൽ ആളപായമോ നാശനഷ്ടങ്ങളോ ഒന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...