Kochi: കോവിഡ് പ്രോട്ടോകോള്‍ (COVID protocol) പാലിച്ചുകൊണ്ട് തദ്ദേശ തിരഞ്ഞെടുപ്പ് നടത്തുന്നതിന് സംസ്ഥാനം സജ്ജമാണെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ (Election Commission) ഹൈക്കോടതിയില്‍...
ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലാണെന്നും എല്ലാ രാഷ്ട്രീയ പാര്‍ട്ടികളോടും ചര്‍ച്ച ചെയ്ത ശേഷമാണ് തിരഞ്ഞെടുപ്പ് നടത്തുന്നതുമായി മുന്നോട്ട് പോകുന്നതെന്നും കമ്മീഷന്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി. തിരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്ന പൂഞ്ഞാര്‍ MLA പി. സി. ജോര്‍ജിന്‍റെ ഹര്‍ജിക്ക് ഹൈക്കോടതി (High Court) യില്‍ മറുപടി നല്‍കുകയായിരുന്നു കമ്മീഷന്‍.
തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ മറുപടിയെ തുടര്‍ന്ന് ഹര്‍ജി വിധി പറയുന്നതിനായി മാറ്റിവച്ചു.
സംസ്ഥാനത്ത് കോവിഡ് (COVID-19) വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പ് മാറ്റി വയ്ക്കണമെന്ന ആവശ്യവുമായി പൂഞ്ഞാര്‍ MLA പി .സി ജോര്‍ജ് (P C George) ഹൈക്കോടതിയെ സമീപിച്ചത്.
സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായിരിക്കുന്ന ഈ സമയത്ത് തദ്ദേശ തിരഞ്ഞെടുപ്പ് നടത്തുന്നത് മറ്റൊരു ദുരന്തത്തിലേക്ക് തള്ളിവിടുമെന്നും തദ്ദേശ തിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം പുറപ്പെടുവിക്കുന്നത് സ്റ്റേ ചെയ്യണമെന്നും പി. സി ജോർജ് ആവശ്യപ്പെട്ടിരുന്നു.
അതിനിടെ, തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ തിരഞ്ഞെടുപ്പ് കമ്മീഷനും സംസ്ഥാന DGPയും തിരുവനന്തപുരത്ത് കൂടിക്കാഴ്ച നടത്തി. തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശപ്രകാരം പോലീസ് സേനയെ നല്‍കും. പോലീസ് വിന്യാസത്തിന്‍റെ കാര്യം ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് DGP ലോക്‌നാഥ് ബെഹ്‌റ (LoknathBehera) പറഞ്ഞു.
തിരഞ്ഞെടുപ്പ് പ്രഖ്യാപനം വ്യാഴാഴ്ച വരുമെന്നാണ് സൂചന. അതിന് മുന്‍പ് ബുധനാഴ്ച ചീഫ് സെക്രട്ടറിയുമായും തിരഞ്ഞെടുപ്പ് കമ്മീഷന്‍ കൂടിക്കഴ്ച നടത്തുന്നുണ്ട്.
Also read: തദ്ദേശ തിരഞ്ഞെടുപ്പ് മാറ്റിവെക്കണം, പൂഞ്ഞാര്‍ MLA പി. സി ജോര്‍ജ് ഹൈക്കോടതിയില്‍
വോട്ടെടുപ്പ് ദിവസത്തിന് അതിന് തൊട്ടുമുന്‍പ് കോവിഡ് പോസിറ്റീവ് ആകുന്നവര്‍ക്ക് തപാല്‍ വോട്ട് അനുവദിക്കാനുള്ള നടപടികളും കമ്മീഷന്‍ ആരംഭിച്ചിട്ടുണ്ട്. ആരോഗ്യ വകുപ്പുമായി ഇത് സംബന്ധിച്ച് ചര്‍ച്ച നടത്തും.
അതേസമയം, സംസ്ഥനത്തെ തദ്ദേശ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ തകൃതിയായി നടക്കുകയാണ്. ഡിസംബര്‍ ആദ്യ വാരത്തില്‍ തിരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഡിസംബര്‍ 31നകം പ്രക്രിയ പൂര്‍ത്തിയാകുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.