School reopening: മണിയടിച്ചുണരാനൊരുങ്ങി സ്‌കൂളുകള്‍; അക്ഷരമധുരം നുകരാന്‍ കുരുന്നുകൾ

Kerala schools reopening today: തിരുവനന്തപുരം മലയിൻകീഴ് ഗവൺമെൻറ് വി.എച്ച്.എസ്എസിൽ മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കും.  

Written by - Zee Malayalam News Desk | Last Updated : Jun 1, 2023, 08:22 AM IST
  • ഈ അധ്യയന വർഷത്തെ സ്‌കൂൾ പ്രവേശനോത്സവം ഇന്ന് രാവിലെ 10 മണിക്ക് എല്ലാ സ്‌കൂളുകളിലും നടക്കും.
  • സ്‌കൂൾതലം, ജില്ലാതലം, സംസ്ഥാനതലം എന്നിങ്ങനെ മൂന്ന് തലങ്ങളിലായി ഒരേ സമയമാണ് ഉദ്ഘാടനം നടക്കുക.
  • സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം മലയിൻകീഴ് ഗവൺമെൻറ് വി.എച്ച്.എസ്എസിൽ മുഖ്യമന്ത്രി നിർവഹിക്കും.
School reopening: മണിയടിച്ചുണരാനൊരുങ്ങി സ്‌കൂളുകള്‍; അക്ഷരമധുരം നുകരാന്‍ കുരുന്നുകൾ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂളുകൾ ഇന്ന് തുറക്കും. ഈ അധ്യയന വർഷത്തെ സ്‌കൂൾ പ്രവേശനോത്സവം ഇന്ന് രാവിലെ 10 മണിക്ക് എല്ലാ സ്‌കൂളുകളിലും നടക്കും. സ്‌കൂൾതലം, ജില്ലാതലം, സംസ്ഥാനതലം എന്നിങ്ങനെ മൂന്ന് തലങ്ങളിലായി ഒരേ സമയമാണ് ഉദ്ഘാടനം നടക്കുക. സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം മലയിൻകീഴ് ഗവൺമെൻറ് വി.എച്ച്.എസ്എസിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.  പൊതുവിദ്യാഭ്യാസ മന്ത്രി അധ്യക്ഷത വഹിക്കുന്ന പരിപാടിയിൽ മന്ത്രിമാരായ ആന്റണി രാജു, ജി. ആർ അനിൽ എന്നിവർ പങ്കെടുക്കും.  

കവി മുരുകൻ കാട്ടാക്കട രചിച്ച 'മിന്നാമിനുങ്ങിനെ പിടിക്കലല്ല ജീവിതം, സൂര്യനെ പിടിക്കണം...' എന്ന ഗാനത്തോടെയാണ്  പ്രവേശനോത്സവത്തിന് തുടക്കം കുറിക്കുക. വിജയ് കരുൺ സംഗീതം പകർന്ന ഗാനം ആലപിച്ചിരിക്കുന്നത് പ്രശസ്ത ഗായിക മഞ്ജരിയാണ്. സംസ്ഥാനതല സ്കൂൾ പ്രവേശനോത്സവ ഉദ്ഘാടന പരിപാടിയുടെ തത്സമയ സംപ്രേഷണം കൈറ്റ് വിക്ടേഴ്സ് ചാനലിൽ ഉണ്ടാകും. 

ALSO READ: ക്ലാസിലിരുന്ന് ഉറക്കം, സംശയം ചോദിച്ചാൽ തെറിവിളി; അധ്യാപകനെതിരെ ബാലാവകാശ കമ്മീഷനിൽ പരാതി നൽകി കുട്ടികൾ

മന്ത്രി കെ.എൻ.ബാലഗോപാൽ കൊല്ലം ശങ്കരമംഗലത്തും വീണാ ജോർജ് പത്തനംതിട്ട കടമ്മനിട്ടയിലും വി.എൻ. വാസവൻ കോട്ടയം തലയോലപ്പറമ്പിലും പ്രവേശനോത്സവത്തിന്റെ ജില്ലാതല ഉദ്ഘാടനങ്ങൾ നിർവഹിക്കും. റോഷി അഗസ്റ്റിൻ ഇടുക്കി വാഴത്തോപ്പിലും പി.പ്രസാദ് ആലപ്പുഴ പോളതൈയിലും പി.രാജീവ് എറണാകുളത്തും കെ.രാധാകൃഷ്ണൻ തൃശൂരിലും എം.ബി. രാജേഷ് പാലക്കാട് മലമ്പുഴയിലും പ്രവേശനോത്സവത്തിന്റെ ജില്ലാതല ഉദ്ഘാടനങ്ങൾ നിർവഹിക്കുമ്പോൾ വി.അബ്ദുറഹിമാൻ മലപ്പുറം കല്പകഞ്ചേരിയിലും പി.എ.മുഹമ്മദ് റിയാസ് കോഴിക്കോടും ഐ.സി.ബാലകൃഷ്ണൻ എംഎൽഎ വയനാട്ടിലും വി.ശിവദാസൻ എംപി കണ്ണൂരിലും മന്ത്രി അഹമ്മദ് ദേവർകോവിൽ കാസർകോടും പ്രവേശനോത്സവത്തിന്റെ ജില്ലാതല ഉദ്ഘാടനങ്ങൾ നിർവഹിക്കും. മന്ത്രിമാരായ ആർ.ബിന്ദു, കെ.രാജൻ എന്നിവർ തൃശൂരിൽ വിവിധ സ്കൂളുകളിൽ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യും.

3.25 ലക്ഷം കുരുന്നുകളാണ് ഇന്ന് അക്ഷരച്ചെപ്പ് തുറന്ന് ഒന്നാം ക്ലാസിലേയ്ക്ക് എത്തുന്നത്. വിവിധ വകുപ്പുകൾ ഏകോപിപ്പിച്ചു കൊണ്ടാണ് സർക്കാർ പ്രവേശനോത്സവം സംഘടിപ്പിക്കുന്നത്. സംസ്ഥാനത്താകെ 6849 എൽ പി സ്‌കൂളുകളും 3009 യു പി സ്‌കൂളുകളുമാണുള്ളത്. ഇതിന് പുറമെ, 3128 ഹൈസ്‌കൂളുകളും 2077 ഹയർ സെക്കണ്ടറി സ്‌കൂളുകളും 359 വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂളുകളും സംസ്ഥാനത്ത് ഉണ്ട്.  സർക്കാർ, എയിഡഡ് സ്‌കൂളുകളുടെ ആകെ എണ്ണം 13,964 ആണ്. അൺ എയിഡഡ് കൂടി ചേർക്കുമ്പോൾ ഇത് 15,452  ആകും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News