ഓഖി: സംസ്ഥാനം കേന്ദ്രത്തിന് സമര്‍പ്പിച്ചത് 7340 കോടിയുടെ സമഗ്ര പാക്കേജ്

ഓഖി ദുരിതാശ്വാസത്തിനും ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നതിനും തീരദേശ മേഖലയുടെ പുനര്‍നിര്‍മ്മാണത്തിനും 7340 കോടി രൂപയുടെ പ്രത്യേക പാക്കേജ് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തെ സമീപിച്ചു. ദുരന്തബാധിത മേഖലകള്‍ സന്ദര്‍ശിക്കാനെത്തിയ പ്രധാനമന്ത്രിക്ക് മുന്നിലാണ് സംസ്ഥാനം ആവശ്യം ഉന്നയിച്ചത്. 

Last Updated : Dec 19, 2017, 09:18 PM IST
ഓഖി: സംസ്ഥാനം കേന്ദ്രത്തിന്  സമര്‍പ്പിച്ചത് 7340 കോടിയുടെ സമഗ്ര പാക്കേജ്

തിരുവനന്തപുരം: ഓഖി ദുരിതാശ്വാസത്തിനും ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നതിനും തീരദേശ മേഖലയുടെ പുനര്‍നിര്‍മ്മാണത്തിനും 7340 കോടി രൂപയുടെ പ്രത്യേക പാക്കേജ് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തെ സമീപിച്ചു. ദുരന്തബാധിത മേഖലകള്‍ സന്ദര്‍ശിക്കാനെത്തിയ പ്രധാനമന്ത്രിക്ക് മുന്നിലാണ് സംസ്ഥാനം ആവശ്യം ഉന്നയിച്ചത്. 

ഓഖി ദുരന്തം ഉണ്ടായ ഉടനെ 1843 കോടി രൂപയുടെ സഹായം അഭ്യര്‍ത്ഥിച്ച് ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗിന് പ്രാഥമിക നിവേദനം നല്‍കിയിരുന്നു. പിന്നീട് രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുമായും മത്സ്യത്തൊഴിലാളി പ്രതിനിധികളുമായും നടത്തിയ ചര്‍ച്ചയില്‍ ഉയര്‍ന്ന നിര്‍ദേശങ്ങള്‍ കൂടി പരിഗണിച്ചാണ് ദുരിതാശ്വാസത്തിനും പുനര്‍നിര്‍മ്മാണത്തിനും സമഗ്രമായ പാക്കേജ് സംസ്ഥാന സര്‍ക്കാര്‍ തയ്യാറാക്കിയത്.

ഓഖി ബാധിത സംസ്ഥാനങ്ങള്‍ക്ക് 325 കോടിയുടെ അടിയന്തരസഹായമാണ് സന്ദര്‍ശനത്തിന് ശേഷം പ്രധാനമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്.

Trending News