ഹോം എന്ന സിനിമ തഴയപ്പെട്ടതിൽ സമൂഹ മാധ്യമങ്ങളിൽ പ്രതിഷേധം

നടി രമ്യാ നമ്പീശനും കോൺഗ്രസ് നേതാവ് ടി. സിദ്ദിഖ് എംഎൽഎയും  ഹോമിനെ അനുകൂലിച്ച് പോസ്റ്റിട്ടു.  ഹോമിന്‍റെ നിർമ്മാതാവ് വിജയ് ബാബു പീഠനക്കേസിൽ കുടുങ്ങിയതികൊണ്ടാണ് ഹോമിന് അവാർഡുകൾ നിഷേധിക്കപ്പെട്ടത്. ഇടത് സർക്കാർ അനുഭാവികൾക്ക് മാത്രമാണ് ഈ വർഷത്തെ ചലച്ചിത്ര അവാർഡുകൾ നൽകിയത്- ഇങ്ങനെയുള്ള ഒട്ടനവധി വാദങ്ങൾ ഫെയ്സ് ബുക് പേജുകൾ വഴിയും ഗ്രൂപ്പുകൾ വഴിയും പ്രചരിക്കുന്നുണ്ട്.  

Written by - Zee Malayalam News Desk | Edited by - Priyan RS | Last Updated : May 28, 2022, 05:00 PM IST
  • പുരസ്കാരങ്ങൾ പ്രഖ്യാപിച്ച് നിമിഷങ്ങൾക്കുള്ളിൽ തന്നെ പ്രതിഷേധം സമൂഹ മാധ്യമങ്ങളുടെ ചുവരുകളിൽ നിറഞ്ഞു.
  • കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ഇന്ദ്രൻസിന്‍റെ ചിത്രം പങ്ക് വച്ച് ഷാഫി പറമ്പിൽ എംഎൽഎ രംഗത്തെത്തി.
  • നടി രമ്യാ നമ്പീശനും കോൺഗ്രസ് നേതാവ് ടി. സിദ്ദിഖ് എംഎൽഎയും ഹോമിനെ അനുകൂലിച്ച് പോസ്റ്റിട്ടു.
ഹോം എന്ന സിനിമ തഴയപ്പെട്ടതിൽ സമൂഹ മാധ്യമങ്ങളിൽ പ്രതിഷേധം

തിരുവനന്തപുരം: 2021 സംസ്ഥാന ചലച്ചിത്ര അവാർഡിൽ വിജയ് ബാബു നിർമ്മിച്ച ഹോം എന്ന സിനിമ തഴയപ്പെട്ടതിൽ സമൂഹ മാധ്യമങ്ങളിൽ പ്രതിഷേധം. മികച്ച ജനപ്രിയ ചിത്രം, മികച്ച നടൻ എന്നീ വിഭാഗങ്ങളിൽ ഹോം എന്ന ചിത്രത്തെ പരിഗണിക്കാത്തതാണ് വിമര്‍ശനങ്ങൾക്കിടയാക്കിയിട്ടുള്ളത്.  നിർമ്മാതാവ് വിജയ് ബാബു പീഢന കേസിൽ കുടുങ്ങിയതാണ് ഹോമിന് അർഹിച്ച അവാർഡുകൾ നിഷേധിക്കപ്പെടാൻ കാരണമെന്ന രീതിയിലാണ് സമൂഹ മാധ്യമങ്ങളിലെ ചർച്ചകൾ. 

പുരസ്കാരങ്ങൾ പ്രഖ്യാപിച്ച് നിമിഷങ്ങൾക്കുള്ളിൽ തന്നെ പ്രതിഷേധം സമൂഹ മാധ്യമങ്ങളുടെ ചുവരുകളിൽ നിറഞ്ഞു.  സാധാരണക്കാരായ നിരവധി സിനിമാ പ്രേമികളും സാമൂഹിക മാധ്യമങ്ങളില്‍ വൻ വിമർശനമാണ് ചലച്ചിത്ര അവാർഡിനെതിരെ ഉന്നയിക്കുന്നത്. റോജിൻ തോമസ്  സംവിധാനം ചെയ്ത ഹോമിന് അവാർഡ് നൽകാത്തതിലാണ് കടുത്ത വിമർശനം. കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ഇന്ദ്രൻസിന്‍റെ ചിത്രം പങ്ക് വച്ച് ഷാഫി പറമ്പിൽ എംഎൽഎ രംഗത്തെത്തി.  

Read Also: Minister Saji Cherian: ഇന്ദ്രൻസിന് തെറ്റിദ്ധാരണയുണ്ടായതാകാം, ജൂറിയോട് വിശദീകരണം ചോദിക്കില്ല, വിവാദത്തിൽ പ്രതികരിച്ച് മന്ത്രി സജി ചെറിയാൻ

നടി രമ്യാ നമ്പീശനും കോൺഗ്രസ് നേതാവ് ടി. സിദ്ദിഖ് എംഎൽഎയും  ഹോമിനെ അനുകൂലിച്ച് പോസ്റ്റിട്ടു.  ഹോമിന്‍റെ നിർമ്മാതാവ് വിജയ് ബാബു പീഠനക്കേസിൽ കുടുങ്ങിയതികൊണ്ടാണ് ഹോമിന് അവാർഡുകൾ നിഷേധിക്കപ്പെട്ടത്. ഇടത് സർക്കാർ അനുഭാവികൾക്ക് മാത്രമാണ് ഈ വർഷത്തെ ചലച്ചിത്ര അവാർഡുകൾ നൽകിയത്- ഇങ്ങനെയുള്ള ഒട്ടനവധി വാദങ്ങൾ ഫെയ്സ് ബുക് പേജുകൾ വഴിയും ഗ്രൂപ്പുകൾ വഴിയും പ്രചരിക്കുന്നുണ്ട്. 

അതേസമയം, ഹോം സിനിമയുടെ നിർമാതാവുമായി ബന്ധപ്പെട്ട വിവാദം സംസ്ഥാന സിനിമ അവാർഡ് നിർണയത്തെ സ്വാധീനിച്ചിട്ടില്ലെന്നും ജൂറി ചെയർമാൻ സയിദ് അഖ്തർ മിർസ വ്യക്തമാക്കി. ജനങ്ങൾ ഹോം എന്ന ചിത്രം ഏറ്റെടുത്തെന്നും അവാർഡ് ലഭിക്കാത്തതിൽ പ്രതിഷേധമില്ലെന്നും ചിത്രത്തിന്‍റെ സംവിധായകനായ റോജിൻ തോമസ് പ്രതികരിച്ചു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News