Rino Anto Job: ഇന്ത്യൻ ഫുട്‌ബോൾ താരം റിനോ ആൻറോക്ക് സ്പോർട്സ് ക്വാട്ടയിൽ ജോലിയില്ല; നിലപാട് സംസ്ഥാന സർക്കാരിന്

സന്തോഷ് ട്രോഫി, അഖിലേന്ത്യ സർവകലാശാല മൽസരത്തിലെ ജേതാക്കൾക്ക് സ്പോട്സ് ക്വാട്ടയിൽ സർക്കാർ നിയമനം നൽകുമ്പോഴാണ് ഇന്ത്യൻതാരങ്ങൾക്ക് അവഗണന

Written by - Zee Malayalam News Desk | Last Updated : Jul 16, 2023, 04:13 PM IST
  • സന്തോഷ് ട്രോഫി, അഖിലേന്ത്യ സർവകലാശാല മൽസരത്തിലെ ജേതാക്കൾക്ക് സ്പോട്സ് ക്വാട്ടയിൽ സർക്കാർ നിയമനം നൽകിയിട്ടും പ്രശ്നം
  • സന്തോഷ് ട്രോഫി, അഖിലേന്ത്യ അന്തർ സർവകലാശാല ചാമ്പ്യൻഷിപ്പ് എന്നിവയിൽ ജേതാക്കളായവരെ കായിക നിയമനത്തിന് പരിഗണിക്കുന്നുമുണ്ട്
  • സീനിയർ തലത്തിൽ ഇന്ത്യയ്ക്കായി റിനോ 9 മത്സരങ്ങൾ കളിച്ചിട്ടുണ്ട്
Rino Anto Job: ഇന്ത്യൻ ഫുട്‌ബോൾ താരം റിനോ ആൻറോക്ക് സ്പോർട്സ് ക്വാട്ടയിൽ ജോലിയില്ല; നിലപാട് സംസ്ഥാന സർക്കാരിന്

തൃശ്ശൂർ: ഇന്ത്യൻ ഫുട്‌ബോൾ താരത്തിന് സംസ്ഥാന സർക്കാരിന്റെ അവഗണന. സ്പോട്സ് ക്വാട്ടയിലെ ജോലിക്ക് യോഗ്യതയില്ലെന്നാണ്‌ സംസ്ഥാന സർക്കാർ നിലപാട്. ഇന്ത്യൻ ഫുട്ബോൾ താരമായ റിനോ ആന്റോയാണ് സംസ്ഥാന സർക്കാരിന്റെ അവഗണന നേരിടുന്നത്. സഹതാരമായ അനസ് ഇടത്തൊടികക്കും സമാന അനുഭവമാണുള്ളത്. 2015 -  2019 വർഷത്തെ കായിക നിയമനത്തിലേയ്ക്ക് അനസും, റിനോയും,എൻ പി പ്രദീപും  അപേക്ഷ നൽകിയെങ്കിലും ഇവരുടെ അപേക്ഷ കഴിഞ്ഞ ദിവസം പൊതുഭരണ വകുപ്പ് തള്ളുകയായിരുന്നു.

സന്തോഷ് ട്രോഫി, അഖിലേന്ത്യ സർവകലാശാല മൽസരത്തിലെ ജേതാക്കൾക്ക് സ്പോട്സ് ക്വാട്ടയിൽ സർക്കാർ നിയമനം നൽകുമ്പോഴാണ്, ഇന്ത്യയെ പ്രതിനിധീകരിച്ചവരും, ഐ.എസ്.എല്ലിൽ മുൻനിര ക്ലബ്ബുകളിൽ മികവുകാട്ടിയവരുമായ റിനോയും, അനസും ഈ പ്രയാസങ്ങൾ നിരത്തുന്നത്. ലോകകപ്പ്, ലോക സർവകലാശാല ചാമ്പ്യൻഷിപ്പ്, കോമൺ വെൽത്ത് ഗെയിംസ്, ഏഷ്യൻ ഗെയിംസ് എന്നിവയിലൊക്കെ പങ്കെടുത്തവർക്കാണ് യോഗ്യത എന്നതാണ് സർക്കാർ ചട്ടം എന്നാണ് മറുപടി.

ഇവയിലൊന്നും ഇന്ത്യൻ സീനിയർ ടീം പങ്കെടുക്കുന്നുമില്ല. സന്തോഷ് ട്രോഫി, അഖിലേന്ത്യ അന്തർ സർവകലാശാല ചാമ്പ്യൻഷിപ്പ് എന്നിവയിൽ ജേതാക്കളായവരെ കായിക നിയമനത്തിന് പരിഗണിക്കുന്നുമുണ്ട്. ഇന്ത്യയിലെ ഏറ്റവും ഉയർന്ന മത്സരങ്ങളായ ഐ.എസ്.എൽ, ഐ. ലീഗ് എന്നിവയിൽ പങ്കെടുന്നവർക്ക് സന്തോഷ് ട്രോഫി പോലുള്ള മത്സരങ്ങളിൽ കളിക്കുന്നതിൽ വിലക്കുമുണ്ട്. ഇതെല്ലാം നിരത്തി ഇരുവരും കാര്യം പറഞ്ഞെങ്കിലും തീരുമാനമില്ല.

മികവു തെളിയിച്ചവരെ പരിഗണിക്കണമെന്നും, ചട്ടങ്ങളിൽ ഭേതഗതി വേണമെന്നും കാട്ടി സ്പോട്സ് കൗൺസിൽ ഭരണ സമിതി അംഗവും, രാജ്യാന്തര താരവുമായ സി.കെ. വിനീത് ഉൾപ്പെടെ കത്തു നൽകിയെങ്കിലും കായിക വകുപ്പിനും അനക്കമില്ല. കാര്യങ്ങൾ ഇങ്ങനെ ആയിരിക്കെ കേരളത്തിൽ കായിക പ്രതിഭകൾ നേരിടുന്ന സ്ഥിരം അവഗണനയിൽ തന്നെയാണ് അനസും, റിനോയും. ലോകകപ്പ് യോഗ്യത മത്സരം ഉൾപ്പെടെ സീനിയർ തലത്തിൽ ഇന്ത്യയ്ക്കായി  റിനോ 9 മത്സരങ്ങളും കളിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സംസ്ഥാന സർക്കാരിന്റെ അനാസ്ഥ മൂലം അർഹമായ ജോലി ലഭിക്കാതെപോകുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News