Kerala Rain Alert: ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത, പതിനൊന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

മഴ ഒരു ഭാഗത്തുണ്ടെങ്കിലും ചൂടിനും കുറവൊന്നുമില്ല. ഇത് കൊണ്ട് തന്നെ താപനില ഉയരുന്നത് കണക്കിലെടുത്ത് ബുധനാഴ്ച പതിനൊന്ന് ജില്ലയില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

Written by - Zee Malayalam News Desk | Last Updated : Apr 17, 2024, 06:55 AM IST
  • ബുധനാഴ്ച പതിനൊന്ന് ജില്ലയില്‍ യെല്ലോ അലര്‍ട്ട്
  • വ്യാഴം,വെള്ളി ദിവസങ്ങളിൽ കോഴിക്കോട്ടും വയനാട്ടും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു
  • കടലാക്രമണത്തിനും സാധ്യതയുണ്ട്
Kerala Rain Alert: ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത, പതിനൊന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: കേരളത്തിൽ ചൂടിന് തെല്ല് ആശ്വാസമെന്ന നിലയിൽ  വേനൽ മഴയ്ക്ക് സാധ്യത. ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് സാധ്യത. ഇവിടങ്ങളിൽ കാലാവസ്ഥ നിരീക്ഷണ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബുധനാഴ്ച മധ്യ-തെക്കന്‍ കേരളത്തിലെ ജില്ലകളിൽ മഴയ്ക്ക് സാധ്യതയുണ്ട്. വ്യാഴം,വെള്ളി ദിവസങ്ങളിൽ കോഴിക്കോട്ടും വയനാട്ടും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. 

മഴ ഒരു ഭാഗത്തുണ്ടെങ്കിലും ചൂടിനും കുറവൊന്നുമില്ല. ഇത് കൊണ്ട് തന്നെ താപനില ഉയരുന്നത് കണക്കിലെടുത്ത് ബുധനാഴ്ച പതിനൊന്ന് ജില്ലയില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തൃശൂര്‍, പാലക്കാട് ജില്ലകളില്‍ 40 ഡിഗ്രിവരെ താപനില ഉയരാനാണ് സാധ്യത. അതേസമയം താപനില ഉയരുന്നതിനാല്‍ കടലിലും ചില പ്രതിഭാസങ്ങളുണ്ടായേക്കാം  കേരളതീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്.

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്തും തീരപ്രദേശത്തിന്റെ താഴ്ന്ന പ്രദേശങ്ങളിലും ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത തെക്കൻ തമിഴ്‌നാട് തീരത്തും തീരപ്രദേശത്തിന്റെ താഴ്ന്ന പ്രദേശങ്ങളിലും ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ട്.

 0.5 മുതൽ 1.5 മീറ്റർ വരെയും  ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക.

1. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. 
2. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.
3. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News