Kerala Rain Alert: സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ ആശ്വാസം; ഇന്നുമുതൽ ഗ്രീൻ അലർട്ട്

Kerala Weather Alert: സംസ്ഥാനത്ത് ഇന്നുമുതൽ ഗ്രീൻ അലർട്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഗ്രീൻ അലർട്ടുകൊണ്ട് ഉദ്ദേശിക്കുന്നത് വളരെ ചെറിയ തോതിലുള്ള മഴയാണ്

Written by - Zee Malayalam News Desk | Last Updated : Aug 6, 2024, 07:41 AM IST
  • കേരളത്തിലെ മഴ മുന്നറിയിപ്പിൽ ആശ്വാസ വാർത്ത
  • സംസ്ഥാനത്ത് ഇന്നുമുതൽ ഗ്രീൻ അലർട്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്
  • ഗ്രീൻ അലർട്ടുകൊണ്ട് ഉദ്ദേശിക്കുന്നത് വളരെ ചെറിയ തോതിലുള്ള മഴയാണ്
Kerala Rain Alert: സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ ആശ്വാസം; ഇന്നുമുതൽ ഗ്രീൻ അലർട്ട്

തിരുവനന്തപുരം: കേരളത്തിലെ മഴ മുന്നറിയിപ്പിൽ ആശ്വാസ വാർത്ത. സംസ്ഥാനത്ത് ഇന്നുമുതൽ ഗ്രീൻ അലർട്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഗ്രീൻ അലർട്ടുകൊണ്ട് ഉദ്ദേശിക്കുന്നത് വളരെ ചെറിയ തോതിലുള്ള മഴയാണ്. 

Also Read: വയനാട് ദുരന്തം നടന്നിട്ട് എട്ടാം നാൾ; ഇന്ന് സൺറൈസ് വാലി കേന്ദ്രീകരിച്ച് തിരച്ചിൽ!

അതുകൊണ്ടുതന്നെ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. വരുന്ന 3 മണിക്കൂറിൽ കേരളത്തിലെ മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും അതുപോലെ എറണാകുളം, തൃശൂർ, പാലക്കാട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. 

Also Read: ഇടവ രാശിക്കാർക്ക് പതിവിലും മികച്ച ദിനം, മേട രാശിക്കാർക്ക് ജോലിസ്ഥലത്ത് സമ്മർദ്ദം കൂടും, അറിയാം ഇന്നത്തെ രാശിഫലം!

വടക്കൻ കേരള തീരം മുതൽ തെക്കൻ ഗുജറാത്ത്‌ തീരം വരെ ന്യുനമർദ്ദ പാത്തി സ്ഥിതിചെയ്യുന്നതിനാൽ വടക്കു കിഴക്കൻ മധ്യപ്രദേശിനും തെക്കൻ ഉത്തർപ്രദേശിനും മുകളിൽ തീവ്ര ന്യുനമർദ്ദം (Depression) സ്ഥിതിചെയ്യുന്നുനിന്നും റിപ്പോർട്ടിലുണ്ട്. പച്ച അലർട്ടിനെ തുടർന്ന് കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

 

Trending News