വാഷിംഗ്ടണ്‍: Ivana Trump Passed Away: മുൻ അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ ആദ്യ ഭാര്യ ഇവാന ട്രംപ് അന്തരിച്ചു. ഇവാനയ്ക്ക് 73 വയസായിരുന്നു. വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. മരണത്തിൽ അസ്വഭാവികതയില്ലെന്നും ഹൃദയാഘാതമാണ് മരണത്തിന് കാരണമെന്നുമാണ് പോലീസ് നിഗമനം.
Ivana Trump, ex-wife of former President Trump, passes away
Read @ANI Story | https://t.co/xEJI0FY4XL#IvanaTrump #DonaldTrump #IvanaTrumpDied pic.twitter.com/12h7u2VAnB
— ANI Digital (@ani_digital) July 14, 2022
ഇവാനയുടെ മരണവാർത്ത ഡൊണാൾഡ് ട്രംപ് തന്റെ സാമൂഹിക മാധ്യമമായ ട്രൂത്ത് സോഷ്യൽ വഴിയാണ് പുറത്തുവിട്ടത്. ഡോണാൾഡ് ട്രംപ് ജൂനിയർ, ഇവാൻക ട്രംപ്, എറിക് ട്രംപ് എന്നിവരുടെ അമ്മയാണ് ഇവാന ട്രംപ്. ചെക്ക് റിപ്പബ്ലിക്കിൽ ജനിച്ച ഇവാന മോഡലും സ്കീയിംഗ് താരവുമായിരുന്നു.
Also Read: പാലിനൊപ്പം ഇത് ചേർത്ത് കുടിക്കൂ.. ശരീരത്തിന് ബലഹീനത ഉണ്ടാവില്ല!
ചെക്കോസ്ലാവാക്യയിൽ ജനിച്ച ഇവാന 1970 ലാണ് യുസിലേക്ക് കുടിയേറിയത്. 1977 ലായിരുന്നു ട്രംപുമായുള്ള വിവാഹം. ശേഷം 1992 ൽ ഇവർ വിവാഹമോചിതരാകുകയും ചെയ്തു. ഇവാനയുടെ മരണത്തിൽ അതീവ ദുഃഖം ഡൊണാൾഡ് ട്രംപ് രേഖപ്പെടുത്തി.
മങ്കിപോക്സ് വിലയിരുത്താൻ കേന്ദ്ര സംഘം കേരളത്തിൽ
മങ്കിപോക്സ് (monkey pox) കേരളത്തിൽ സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾക്കായി നാലംഗ കേന്ദ്ര സംഘം(central team) ഇന്ന് കേരളത്തിലെത്തും. സംസ്ഥാനത്തെ പ്രതിരോധ പ്രവർത്തനങ്ങളിൽ ആരോഗ്യ വകുപ്പിന് വേണ്ട നിർദേശങ്ങളും സഹായങ്ങളും നൽകാനാണ് സംഘം എത്തുന്നത്. നാഷണൽ സെന്‍റർ ഫോർ ഡിസീസ് കൺട്രോളിലെ ഒരു അംഗവും, ആരോഗ്യ മന്ത്രാലയത്തിൽ നിന്നുള്ള ഉപദേഷ്ടാവും, രണ്ട് ഡോക്ടർമാരുമാണ് സംഘത്തിലുള്ളത്. സംഘത്തിൽ ഒരു മലയാളിയുമുണ്ട്. കേരളത്തിലെ സ്ഥിതി സൂക്ഷ്മ നിരീക്ഷണം നടത്തുകയാണ് സംഘം. മറ്റ് സംസ്ഥാനങ്ങൾക്കും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
കേരളത്തിൽ ആവശ്യമെങ്കിൽ കൂടുതൽ പേരെ ആശുപത്രികളിലെ നിരീക്ഷണത്തിലേക്ക് മാറ്റാൻ നടപടി എടുക്കും. പോസിറ്റിവ് ആയ കൊല്ലം സ്വദേശിക്കൊപ്പം വിമാനത്തിൽ അടുത്തു യാത്ര ചെയ്ത 11 പേർ ഉണ്ടെന്നു കണ്ടെത്തിയിരുന്നു. ഇവരോട് സ്വയം നിരീക്ഷണം പാലിക്കാനും, ലക്ഷണങ്ങൾ കണ്ടെത്തിയാൽ പരിശോധിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്.
ചികിത്സ, ഐസൊലേഷൻ, വിമാന താവളങ്ങളിൽ നിരീക്ഷണം ഉൾപ്പടെ വിശദമായ മാർഗ രേഖയും തയാറാണ്. ഇതിനിടയിൽ ലോകത്ത് നിലവിൽ പടരുന്ന മങ്കി പോക്സിൻറെ ഉറവിടം വ്യക്തമല്ലാത്തത് ആശങ്കയാകുന്നുവെന്ന് എയിംസിലെ സാംക്രമിക രോഗ വിദഗ്ധൻ ഡോ.പ്രവീൺ പ്രദീപ് പറഞ്ഞു. കോവിഡിനെ അപേക്ഷിച്ച് വ്യാപനശേഷി കുറവാണെങ്കിലും മരണനിരക്ക് മങ്കി പോക്സിന് കൂടുതലാണെന്നും എങ്കിലും നിലവിലുള്ള കോവിഡ് മുൻകരുതലുകൾ മങ്കി പോക്സിൻറെ വ്യാപനം തടയുന്നതിൽ ഫലപ്രദമാകുമെന്ന് ഡോ.പ്രവീൺ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...