Kerala Weather Report: സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുന്നു; 7 ജില്ലകളിൽ ഇന്ന് റെഡ് അലർട്ട്

Kerala Weather Report: തൃശ്ശൂർ, മലപ്പുറം, പാലക്കാട്, കോഴിക്കോട് ജില്ലകളിൽ ഓറഞ്ച് അലർട്ടും വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.  റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ തുടർച്ചയായ മഴയ്ക്കും ഒറ്റപ്പെട്ട അതിതീവ്ര മഴയ്ക്കും സാധ്യതയുണ്ട്. 

Written by - Zee Malayalam News Desk | Last Updated : Aug 2, 2022, 06:23 AM IST
  • സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുന്നു
  • ഇന്ന് വടക്കൻ കേരളത്തിലും മഴ കനക്കുമെന്നാണ് റിപ്പോർട്ട്
  • മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും നിർദ്ദേശമുണ്ട്
Kerala Weather Report: സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുന്നു; 7 ജില്ലകളിൽ ഇന്ന് റെഡ് അലർട്ട്

തിരുവനന്തപുരം: Kerala Weather Report: തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുന്നു. മധ്യ, തെക്കൻ കേരളത്തിനൊപ്പം ഇന്ന് വടക്കൻ കേരളത്തിലും മഴ കനക്കുമെന്നാണ് റിപ്പോർട്ട്. ഇതിന്റെ അടിസ്ഥാനത്തിൽ തിരുവനന്തപുരം മുതൽ ഇടുക്കി വരെയുള്ള 7 ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തൃശ്ശൂർ, മലപ്പുറം, പാലക്കാട്, കോഴിക്കോട് ജില്ലകളിൽ ഓറഞ്ച് അലർട്ടും വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.  റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ തുടർച്ചയായ മഴയ്ക്കും ഒറ്റപ്പെട്ട അതിതീവ്ര മഴയ്ക്കും സാധ്യതയുണ്ട്. അറബിക്കടലിൽ നിന്നുള്ള കാറ്റ് ശക്തമാകുന്നതിനാൽ തീരദേശ മേഖലകളിലും, കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ കിട്ടിയ മലയോരപ്രദേശങ്ങളിലും അതിജാഗ്രത വേണമെന്നും നിർദ്ദേശമുണ്ട്. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും നിർദ്ദേശമുണ്ട്.

Also Read: കലിതുള്ളി കാലവർഷം; മഴക്കെടുതിയിൽ സംസ്ഥാനത്ത് ആറ് മരണം; 55 വീടുകൾ ഭാഗികമായി തകർന്നു; ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി

കണ്ണൂരിൽ മലയോരത്ത് കനത്ത മഴയിൽ മൂന്നിടങ്ങളിൽ ഉരുൾപൊട്ടി രണ്ടുപേരെ കാണാതായതായും റിപ്പോർട്ടുണ്ട്. പേരാവൂർ മേലെ വെള്ളറ എസ്ടി കോളനിയിൽ വീട് തകർന്ന് ഒരാളെയും നെടുമ്പ്രഞ്ചാലിൽ ഒരു കുട്ടിയെയും കാണാതായിട്ടുണ്ട്. കണിച്ചാർ പഞ്ചായത്തിൽ ഏലപ്പീടികയിൽ ഉരുൾപൊട്ടിയ മേഖലയിൽ നിന്ന് 4 വീട്ടുകാരെ മാറ്റിപ്പാർപ്പിക്കുകയും കണ്ണവം വനത്തിൽ ഉരുൾപൊട്ടിയതിനെ തുടർന്ന് ചെക്യേരി കോളനിയിലെ 4 കുടുംബങ്ങളെയും, കേളകം പഞ്ചായത്തിലെ കണ്ടന്തോട് മണ്ണിടിച്ചിൽ ഉണ്ടായതിനെ തുടർന്ന് 2 കുടുംബങ്ങൽ;ളേയും ദുരിതാശ്വാസ ക്യാംപിലേക്ക് മാറ്റിയിട്ടുണ്ട്.  ഇതിനിടയിൽ കാഞ്ഞിരപ്പുഴ കരകവിഞ്ഞ് പേരാവൂർ തുണ്ടിയിൽ ടൗൺ പൂ‍‍‍ർണ്ണമായും വെള്ളത്തിനടിയിലായിട്ടുണ്ട്.  മലവെള്ളമിറങ്ങിയതിനാൽ നെടുമ്പോയിൽ ചുരം വഴി മാനന്തവാടിയിലേക്കുള്ള ഗതാഗതം തടസ്സപ്പെട്ടു.  ഇരിട്ടി, തലശ്ശേരി താലൂക്കുകളിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടേയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് കളക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.  തൃശ്ശൂരിലും കനത്ത മഴ തുടരുന്നുണ്ട്. രാത്രിയോടെ മഴയുടെ തീവ്രത കൂടിയതിനെ തുടർന്ന് പറമ്പിക്കുളത്ത് നിന്നും ഒഴുക്കി വിടുന്ന വെള്ളത്തിന്റെ അളവ് കൂട്ടിയിട്ടുണ്ട്. ചാലക്കുടി പുഴയിലും ജലനിരപ്പ് ഉയരുന്നുണ്ട്. ചാലക്കുടി മേലൂരിലെ എരുമപ്പാടം കോളനിയിലെ വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് 50 ലേറെ വീട്ടുകാരെ മാറ്റി പാർപ്പിച്ചു. 

Also Read: കാമുകിയുടെ തലയിൽ പേൻ നോക്കുന്ന കാമുകൻ, വീഡിയോ കണ്ടാൽ ഞെട്ടും! 

പത്തനംതിട്ടയിൽ മഴക്ക് നേരിയ ശമനം ഉണ്ടായിട്ടുണ്ട്. അർധരാത്രി മുതൽ എവിടെ കാര്യമായി മഴ പെയ്യുന്നില്ലയെന്നാണ് റിപ്പോർട്ട്. ഇന്നലെ വെള്ളം കയറിയ സീതത്തോട് മേഖലയിലെ വീടുകളിൽ നിന്നും വെള്ളം ഇറങ്ങി തുടങ്ങിയിട്ടുണ്ട്.  റാന്നിയിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയിട്ടുണ്ട്. ഇടുക്കി ലോ റേഞ്ചിലും മഴ കുറഞ്ഞിട്ടുണ്ട്.  ഇന്ന് 10 മണിക്ക് കുണ്ടള ഡാമിൻറെ 5 ഷട്ടറുകൾ 50 സെൻറീമീറ്റർ വീതം ഉയർത്തുമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്‌. ഇതിനിടയിൽ മലങ്കര ഡാമിൻറെ ഷട്ടർ ഇന്നലെ തുറന്നിരുന്നു.  മഴ രൂക്ഷമാകുന്ന സാഹചര്യത്തിൽ 8 ജില്ലകളിലെ വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് ഇന്ന് കളക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ ജില്ലകളിലെ വിദ്യാഭ്യാസസ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News