തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ തുലാവർഷം പ്രതീക്ഷിക്കാം. നവംബർ-2 വരെ ശക്തമായ മഴയാണ് പ്രതീക്ഷിക്കുന്നത്. ഇതിൻറ ഭാഗമായി കൊല്ലം, പത്തനംതിട്ട,ആലപ്പുഴ,കോട്ടയം,ഇടുക്കി, പാലക്കാട് ജില്ലകളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.
തിങ്കളാഴ്ച തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട,കോട്ടയം,എറണാകുളം,ഇടുക്കി ജില്ലകളിലും യെല്ലോ അലർട്ടാണ്. നവംബർ ഒന്നിന് തിരുവനന്തപുരം മുതൽ ഇടുക്കി വരെയുള്ള ജില്ലകൾക്കും യെല്ലോ അലർട്ടുണ്ട്. രണ്ടാം തീയ്യതി ഇതേ ജില്ലകൾക്ക് പുറമെ മലപ്പുറത്തും കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.
കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം
വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ (Yellow) അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നു
പുറപ്പെടുവിച്ച സമയം: 01.00 PM, 29-10-2022
IMD-KSEOC-KSDMA pic.twitter.com/VUHgcKEgmW— Kerala State Disaster Management Authority (@KeralaSDMA) October 29, 2022
കനത്ത മഴയ്‌ക്കൊപ്പം ഇടിമിന്നലും ഉണ്ടാകുമെന്ന റിപ്പോർട്ടിനെ തുടർന്ന് ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്. ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന റിപ്പോർട്ടിനെ തുടർന്ന് ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശങ്ങലും പുറപ്പെടുവിച്ചിട്ടുണ്ട്.ഇടിമിന്നലിൻറെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക.
ഈ സമയത്ത് ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. ഇടിമിന്നലുള്ള സമയത്ത് ടെലിഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കണം. എന്നാൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിന് കുഴപ്പമില്ല. അന്തരീക്ഷം മേഘാവൃതമാണെങ്കിൽ കുട്ടികൾ തുറസായ സ്ഥലത്തും, ടെറസ്സിലും കളിക്കുന്നത് ഒഴിവാക്കുക.ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...