തീരദേശ പരിപാലന നിയമ ലംഘനം: കോസ്റ്റ് ഗാര്‍ഡ് അക്കാദമി നഷ്ടമാകും

പുതിയ സ്ഥലത്തിനായി മറ്റ് സംസ്ഥാനങ്ങളില്‍ ശ്രമം തുടങ്ങിയെന്ന് പ്രതിരോധമന്ത്രാലയം അറിയിച്ചു. ബിനോയ് വിശ്വം എംപിയെയാണ് പ്രതിരോധ മന്ത്രാലയം ഇക്കാര്യം അറിയിച്ചു.  

Last Updated : Aug 7, 2018, 12:45 PM IST
തീരദേശ പരിപാലന നിയമ ലംഘനം: കോസ്റ്റ് ഗാര്‍ഡ് അക്കാദമി നഷ്ടമാകും

ന്യൂഡല്‍ഹി: കേരളത്തില്‍ സ്ഥാപിക്കാന്‍ തീരുമാനിച്ച കോസ്റ്റ് ഗാര്‍ഡ് അക്കാദമി നഷ്ടമാകും. കണ്ണൂര്‍ അഴീക്കലിലാണ് അക്കാദമി വിഭാവനം ചെയ്തിരുന്നത്. തീരദേശപരിപാലന നിയമത്തിന്‍റെ ലംഘനം ചൂണ്ടിക്കാട്ടിയാണ് കേന്ദ്രസര്‍ക്കാറിന്‍റെ ഈ തീരുമാനം. 

പുതിയ സ്ഥലത്തിനായി മറ്റ് സംസ്ഥാനങ്ങളില്‍ ശ്രമം തുടങ്ങിയെന്ന് പ്രതിരോധമന്ത്രാലയം അറിയിച്ചു. ബിനോയ് വിശ്വം എംപിയെയാണ് പ്രതിരോധ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.

അതേസമയം, ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് അക്കാദമി അവിടെനിന്നു മാറ്റാനുളള നീക്കം ഉപേക്ഷിക്കണമെന്നു ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതിരോധ മന്ത്രി നിര്‍മല സീതാരാമനെ കണ്ടിരുന്നു. ഏഴിമല നാവിക അക്കാദമിക്കു സമീപത്തായി കോസ്റ്റ് ഗാര്‍ഡ് അക്കാദമിക്കു സ്ഥലം 2011ല്‍ തന്നെ കൈമാറിയിട്ടുണ്ട്. അന്നത്തെ പ്രതിരോധമന്ത്രി ഈ പദ്ധതിക്കു തറക്കല്ലിടുകയും ചെയ്തിരുന്നു.

തീരദേശ നിയന്ത്രണ വിജ്ഞാപനത്തില്‍ അടുത്ത കാലത്ത് വരുത്തിയ ഭേദഗതി പ്രകാരം ദേശീയ പ്രാധാന്യമുളള പ്രതിരോധ പദ്ധതികള്‍ക്ക് അനുമതി നല്‍കാവുന്നതാണ്. എന്നാല്‍, തീരദേശ നിയന്ത്രണ വിജ്ഞാപനം ചൂണ്ടിക്കാണിച്ചു പദ്ധതിക്ക് അനുമതി നല്‍കാന്‍ പരിസ്ഥിതി മന്ത്രാലയം തയാറായില്ല.

Trending News