കൊച്ചി ബാംഗ്ലൂർ വ്യവസായ ഇടനാഴി അടക്കം നിരവധി പദ്ധതികൾ; 6943.37 കോടി രൂപയുടെ 44 പുതിയ കിഫ്ബി പദ്ധതികൾക്ക് അനുമതി

മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് അനുമതി ഇതോടെ ആകെ 70, 762. 05 കേടി രൂപയുടെ 962 പദ്ധതികൾക്ക് കിഫ് ബി. ഇതുവരെ അംഗീകാരം നൽകിയത്.

Written by - Zee Malayalam News Desk | Last Updated : Feb 15, 2022, 03:12 PM IST
  • റാന്നി താലൂക്ക് ആശുപത്രി വികസനത്തിന് 15.60 കോടി രൂപയും മാറ്റിവെച്ചിട്ടുണ്ട്
  • ആകെ 70,762.05 കേടി രൂപയുടെ 962 പദ്ധതികൾക്കാണ് കിഫ് ബി. ഇതുവരെ അഗീകാരം നൽകിയത്
  • 9304 കോടി രൂപയാണ് ഇത് വരെ സർക്കാറിന്‍റെ സഹായമായി കിഫ്ബിക്ക് ലഭിച്ചതെന്നും മന്ത്രി
കൊച്ചി ബാംഗ്ലൂർ വ്യവസായ ഇടനാഴി അടക്കം നിരവധി പദ്ധതികൾ; 6943.37 കോടി രൂപയുടെ 44 പുതിയ കിഫ്ബി പദ്ധതികൾക്ക്  അനുമതി

തിരുവനന്തപുരം: 6943.37 കോടി രൂപയുടെ 44 പുതിയ കിഫ്ബി പദ്ധതികൾക്ക്  സ‌ർക്കാർ  ധനാനുമതി നൽകി. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് അനുമതി ഇതോടെ ആകെ 70, 762. 05 കേടി രൂപയുടെ 962 പദ്ധതികൾക്ക് കിഫ് ബി. ഇതുവരെ അംഗീകാരം നൽകിയത്.

ഇതിൽ പൊതുമരാമത്ത് വകുപ്പിൽ : 4397.88 കോടി യുടെ 28 പദ്ധതികളും, ജല വിഭവ വകുപ്പിൽ  273.52 കോടിയുടെ 4 പദ്ധതിയും, ആരോഗ്യ കുടുംബ വകുപ്പിന് കീഴിൽ 392.14 കോടിയുടെ 7 പദ്ധതിയുമാണ് ഉള്ളതെന്ന് ധനമന്ത്രി കെ എൻ ബാല ഗോപാൽ വ്യക്തമാക്കി.

കൊച്ചി ബാംഗ്ലൂർ വ്യവസായ ഇടനാഴിക്കായി സ്ഥലം ഏറ്റെടുപ്പിനായി 850 കോടിയും ആയുഷ് വകുപ്പിന് കീഴിൽ ഐആർ,ഐ, എ യുടെ രണ്ടാം ഘട്ട സ്ഥലമെറ്റെടുപ്പിനായി 114 കോടി രൂപയുടെ പദ്ധതിക്കും അനുമതി നൽകിയിട്ടുണ്ട്. 2,134.50 കോടി രൂപ ആനക്കാംപൊയിൽ - കല്ലാടി - മേപ്പാടി ടണൽ റോഡിനായി അനുവദിച്ചു.  റാന്നി താലൂക്ക് ആശുപത്രി വികസനത്തിന് 15.60 കോടി രൂപയും മാറ്റിവെച്ചിട്ടുണ്ട്.  

ആകെ 70,762.05 കേടി രൂപയുടെ 962 പദ്ധതികൾക്കാണ് കിഫ് ബി. ഇതുവരെ അഗീകാരം നൽകിയത്.  9304 കോടി രൂപയാണ് ഇത് വരെ സർക്കാറിന്‍റെ സഹായമായി കിഫ്ബിക്ക് ലഭിച്ചതെന്നും മന്ത്രി പറഞ്ഞു. അതേസമയം ജിഎസ്ടി അനുപാതം 60:40 ആക്കണമെന്ന് കേന്ദ്രത്തോട് അവശ്യപെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News