കോതമംഗലം: വടാട്ടുപാറക്ക് സമീപം മീരാൻസിറ്റിയിൽ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ നിന്ന് കൂറ്റൻ രാജവെമ്പാലയെ പിടികൂടി. മീരാൻസിറ്റി സ്വദേശി സുന്ദരൻറെ വീടിനു സമീപത്തു നിന്നാണ് രാജവെമ്പാലയെ പിടികൂടിയത്
വാഴത്തോട്ടത്തിലേക്ക് ഇഴഞ്ഞു നീങ്ങുകയായിരുന്നു പാമ്പിനെയാണ് പിടികൂടിയത്. അന്തരീഷത്തിൽ തണുപ്പ് തുടങ്ങിയതോടെയാണ് പാമ്പുകൾ തണുപ്പുള്ള സ്ഥലത്തേക്ക് നീങ്ങുന്നത്.
വീട്ടുകാർ തുണ്ടം റേഞ്ച് ഓഫീസിൽ വിവരമറിയിച്ചതിനെ തുടർന്ന് പ്രമുഖ പാമ്പുപിടുത്ത വിദഗ്ദ്ധൻ മാർട്ടിൻ മേയ്ക്കമാലി സ്ഥലത്ത് എത്തി രാജവെമ്പാലയെ അതിസാഹസികമായി പിടികൂടി വനംവകുപ്പിന് കൈമാറുകയായിരുന്നു.തുടർന്ന് ഏകദേശം 16 അടി നീളം വരുന്ന പാമ്പിനെ ഉൾവനത്തിൽ തുറന്നു വിട്ടു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.