കൊച്ചി മെട്രോയുടെ ആദ്യഘട്ടം മാര്‍ച്ച് അവസാനത്തോടെ കമ്മീഷന്‍ ചെയ്യും: ഇ ശ്രീധരന്‍

കേരളത്തിന്‍റെ സ്വപ്ന പദ്ധതിയായ കൊച്ചി മെട്രോയുടെ ആദ്യഘട്ടം മാര്‍ച്ച് അവസാനത്തോടെ കമ്മീഷന്‍ ചെയ്യുമെന്ന് ഇ ശ്രീധരന്‍. നിര്‍മാണത്തില്‍ പൂര്‍ണ സംതൃപ്തിയുണ്ടെന്നും ശ്രീധരന്‍ പറഞ്ഞു. ആലുവ മുതല്‍ പാലാരിവട്ടം വരെയാണ് ആദ്യ ഘട്ടത്തില്‍ ട്രെയിന്‍ ഓടിക്കുക. 12 കിലോമീറ്റര്‍ ആണ് ദൂരം. 

Last Updated : Jan 23, 2017, 07:05 PM IST
കൊച്ചി മെട്രോയുടെ ആദ്യഘട്ടം മാര്‍ച്ച് അവസാനത്തോടെ കമ്മീഷന്‍ ചെയ്യും: ഇ ശ്രീധരന്‍

കൊച്ചി: കേരളത്തിന്‍റെ സ്വപ്ന പദ്ധതിയായ കൊച്ചി മെട്രോയുടെ ആദ്യഘട്ടം മാര്‍ച്ച് അവസാനത്തോടെ കമ്മീഷന്‍ ചെയ്യുമെന്ന് ഇ ശ്രീധരന്‍. നിര്‍മാണത്തില്‍ പൂര്‍ണ സംതൃപ്തിയുണ്ടെന്നും ശ്രീധരന്‍ പറഞ്ഞു. ആലുവ മുതല്‍ പാലാരിവട്ടം വരെയാണ് ആദ്യ ഘട്ടത്തില്‍ ട്രെയിന്‍ ഓടിക്കുക. 12 കിലോമീറ്റര്‍ ആണ് ദൂരം. 

കോച്ചുകളെല്ലാം നേരത്തെ എത്തിയിരുന്നു. കോച്ച് നിര്‍മാതാക്കളായ ആല്‍സ്‌റ്റോമിന്‍റെ നിര്‍മാണ യൂനിറ്റില്‍ നിന്നാണ് കോച്ചുകള്‍ എത്തിച്ചത്.മൂന്ന് കോച്ചുകള്‍ വീതമുള്ള ട്രെയിനുകളാണ് മെട്രോക്ക് സര്‍വിസ് നടത്തുന്നത്. ആകെ 25 ട്രെയിനുകളാണ് മെട്രോയ്ക്ക് സര്‍വിസ് നടത്തുക.

10 രൂപയാണ് മിനിമം യാത്രാക്കൂലി. 20 രൂപ ടിക്കറ്റിന് അഞ്ചു കിലോമീറ്റർവരെ യാത്ര ചെയ്യാം. 10 കിലോമീറ്റർ വരെയുള്ള യാത്രക്ക് 30 രൂപയുടെ ടിക്കറ്റ് വേണം. 40 രൂപയുടെ ടിക്കറ്റിൽ യാത്ര ചെയ്യാവുന്ന പരമാവധി ദൂരം 15 കിലോമീറ്ററാണ്. 50 രൂപയ്ക്ക് 20 കിലോമീറ്റർ വരെയും 60 രൂപ ടിക്കറ്റിന് 25 കിലോമീറ്ററും യാത്ര ചെയ്യാവുന്ന രീതിയിലാണ് യാത്രാ നിരക്കുകളുടെ ക്രമീകരണം.

കെ.എം.ആര്‍.എല്‍ ആവിഷ്‌കരിക്കുന്ന കൊച്ചി വണ്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ചു യാത്ര ചെയ്യുന്നവര്‍ക്ക് നിരക്കുകളില്‍ ഇളവു നല്‍കും.

Trending News