Kochi Water Metro: കൊച്ചി വാട്ടർ മെട്രോ പ്രധാനമന്ത്രി ഇന്ന് നാടിന് സമർപ്പിക്കും

PM To Inaugurate Kochi Water Metro Today: നാളെ മുതൽ റഗുലർ സർവീസ് ആരംഭിക്കും. കൊച്ചിയുടെയും സമീപ ദ്വീപുകളുടേയും ജലഗതാഗതം നവീകരിക്കുക എന്നതാണ് ഈ വാട്ടർ മെട്രോയിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്

Written by - Zee Malayalam News Desk | Last Updated : Apr 25, 2023, 09:53 AM IST
  • കൊച്ചി വാട്ടർ മെട്രോ പ്രധാനമന്ത്രി ഇന്ന് നാടിന് സമർപ്പിക്കും
  • തിരുവനന്തപുരത്ത് നിന്നും പ്രധാനമന്ത്രി ഉദ്ഘാടനം നിർവഹിക്കും
  • നാളെ മുതൽ റഗുലർ സർവീസ് ആരംഭിക്കും
Kochi Water Metro: കൊച്ചി വാട്ടർ മെട്രോ പ്രധാനമന്ത്രി ഇന്ന് നാടിന് സമർപ്പിക്കും

തിരുവനന്തപുരം: കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് രാജ്യത്തെ ആദ്യ വാട്ടർ മെട്രോ സർവീസായ കൊച്ചി വാട്ടർ മെട്രോ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് നാടിന് സമർപ്പിക്കും. തിരുവനന്തപുരത്ത് നിന്നും പ്രധാനമന്ത്രി ഉദ്ഘാടനം നിർവഹിക്കുന്ന വേളയിൽ കൊച്ചിയിൽ ഉദ്ഘാടന സർവീസ് നടത്തും.  11 മണിക്കാണ് ഉദ്‌ഘാടനം. ഹൈക്കോർട്ട് ടെർമിനലിൽ നിന്നും വൈപ്പിനിലേക്കാണ് ആദ്യ ബോട്ട് സർവീസ് നടത്തുക. കുറഞ്ഞ നിരക്ക് 20 രൂപയും കൂടിയ നിരക്ക് 40 രൂപയുമാണ്. 

 

Also Read: പ്രധാനമന്ത്രി ഇന്ന് അനന്തപുരിയിൽ; കേരളത്തിന്റെ ആദ്യ വന്ദേഭാരത് ഫ്ലാഗ് ഓഫ് ചെയ്യും 

ഉദ്ഘാടനശേഷം നാളെ മുതൽ റഗുലർ സർവീസ് ആരംഭിക്കും. കൊച്ചിയുടെയും സമീപ ദ്വീപുകളുടേയും ജലഗതാഗതം നവീകരിക്കുക എന്നതാണ് ഈ വാട്ടർ മെട്രോയിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. പ്രാരംഭഘട്ടത്തിൽ സർവീസ് നടത്തുക എട്ട് ബോട്ടുകളാകും.  അടിസ്ഥാന സൗകര്യങ്ങളൊരുക്കി നഗരങ്ങളിലെ ജീവിത സൗകര്യം മെച്ചപ്പെടുത്തുന്നതിനായി കേന്ദ്ര സർക്കാരിന്റെ വിവിധ പദ്ധതികളിൽ ഒന്നാണ് ഈ കൊച്ചി വാട്ടർ മെട്രോ. കേരളത്തിന്റെ സ്വപ്നപദ്ധതികളിൽ ഒന്നായ കൊച്ചി വാട്ടർ മെട്രോ കൊച്ചിയുടെ ഗതാഗതമേഖലയ്‌ക്കും വിനോദസഞ്ചാരത്തിനും പുതിയ കുതിപ്പായിരിക്കുമെന്ന പ്രതീക്ഷയുണ്ട്.   പദ്ധതിക്കായി 1136.83 കോടി രൂപയാണ് ചെലവഴിച്ചത്. പദ്ധതി പൂർത്തിയാകുന്നതോടെ പത്ത് ദ്വീപുകളിലായി 38 ടെർമിനലുകൾ ബന്ധിപ്പിച്ചുകൊണ്ട് 78 വാട്ടർ മെട്രോ ബോട്ടുകൾക്ക് സർവീസ് നടത്താൻ സാധിക്കുമെന്നാണ് റിപ്പോർട്ട്.  ഈ പദ്ധതി 2016 ൽ തുടങ്ങിയതാണ്. 

Also Read: Also Read: Traffic Rule Update: ഇരുചക്രവാഹന യാത്രികർ സൂക്ഷിക്കുക! പുതിയ നിയമമനുസരിച്ച് ഹെൽമെറ്റ് ധരിച്ചാലും പിഴ ഈടാക്കും, അറിയാം..

ഇന്ന് ഹൈക്കോടതി-വൈപ്പിൻ ടെർമിനലുകൾ, വൈറ്റില-കാക്കനാട് ടെർമിനലുകൾ എന്നിവിടങ്ങളിൽനിന്നുള്ള ആദ്യഘട്ട സർവീസാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നത്.  ഗതാഗതക്കുരുക്കിൽപ്പെടാതെ 20 മിനിറ്റിൽ താഴെ സമയം കൊണ്ട് ഹൈക്കോർട്ട് ടെർമിനലിൽ നിന്നും വൈപ്പിൻ ടെർമിനലിൽ എത്താനാകുമെന്നതാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യം വെയ്‌ക്കുന്നത്. എഎഫ്‌സി ഗേറ്റുകളും കൂടാതെ വേലിയേറ്റ വേലിയിറക്ക സമയങ്ങളിൽ ബോട്ടുമായി ഒരേ ലെവൽ നിലനിർത്താനാകുന്ന ഫ്ളോട്ടിംഗ് പോണ്ടൂണുകളും ഈ വാട്ടർ മെട്രോയുടെ പ്രത്യേകതകളാണ്. കൊച്ചിൻ ഷിപ്‌യാർഡിൽ നിർമ്മിച്ച ഇലക്ട്രിക് ഹൈബ്രിഡ് ബോട്ടുകളാണ് സർവീസിനായി ഉപയോഗിക്കുക.  

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News