തിരുവനന്തപുരം: ആരോഗ്യമന്ത്രി കെ.കെ ശൈലജ രാജിവയ്ക്കില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ''ആ കട്ടില്‍ കണ്ട് ആരും പനിക്കേണ്ട, അത് നടക്കാന്‍ പോകുന്നില്ല...'' എന്നാണ് കോടിയേരി പറഞ്ഞത്. ബാലാവകാശ കമ്മീഷന്‍ നിയമനവുമായി ബന്ധപ്പെട്ട് ഹൈക്കോടതി വിമര്‍ശനം നേരിട്ട ശൈലജ ടീച്ചര്‍ക്കെതിരെ പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കിയ സാഹചര്യത്തിലാണ് കോടിയേരി ഇക്കാര്യത്തില്‍ പാര്‍ട്ടി നിലപാട് വ്യക്തമാക്കിയത്.
അതിനിടെ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് നിയമസഭയില്‍ രണ്ടാം ദിവസവും പ്രതിപക്ഷ ബഹളമുണ്ടായി. രാവിലെ ചോദ്യോത്തരവേള ആരംഭിച്ചപ്പോള്‍ പ്രതിപക്ഷാംഗങ്ങള്‍ പ്ളക്കാര്‍ഡുകളും ബാനറുകളുമായി ബഹളം ഉയര്‍ത്തുകയായിരുന്നു. ശൈലജ രാജിവയ്ക്കുക, ഇല്ലെങ്കില്‍ മന്ത്രിസഭയില്‍ നിന്ന് മുഖ്യമന്ത്രി പുറത്താക്കുക തുടങ്ങിയ മുദ്രാവാക്യങ്ങള്‍ മുഴക്കിയായിരുന്നു പ്രതിപക്ഷ പ്രതിഷേധം.