തിരുവനന്തപുരം: സിപിഐഎം സംസ്ഥാന സെക്രട്ടറി പദവി ഒഴിഞ്ഞ കോടിയേരി ബാലകൃഷ്ണൻ ഇന്ന് വിദഗ്ധ ചികിത്സയ്ക്കായി ചെന്നൈയിലേക്ക് പോകും. അപ്പോളോ ആശുപത്രിയിലാണ് കോടിയേരി വിദഗ്ധ ചികില്‍സയ്ക്കായി പോകുന്നത്. ഇന്നലെ ആശുപത്രിയിൽ നിന്നുള്ള ഡോക്ടർമാരെത്തി കോടിയേരിയെ പരിശോധിച്ചിരുന്നു.
Also Read: തൊടുപുഴ കുടയത്തൂരിൽ ഉരുൾപൊട്ടൽ: 5 പേരുള്ള വീട് ഒലിച്ചുപോയി; 2 മരണം
പാര്‍ട്ടി നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് വിദഗ്ധ ചികില്‍സയ്ക്കായി കോടിയേരി ചെന്നൈയിലേക്ക് പോകുന്നത്. അനാരോഗ്യം മൂലം നേരത്തെ തന്നെ സ്ഥാനമൊഴിയാന്‍ കോടിയേരി സന്നദ്ധത അറിയിച്ചിരുന്നുവെങ്കിലും അവധി പോരേയെന്ന് നേതൃത്വം ആവശ്യപ്പെട്ടുവെന്നും എന്നാൽ സ്ഥാനമൊഴിയാമെന്ന് കോടിയേരി അറിക്കുകയായിരുന്നുവെന്നുമാണ് റിപ്പോര്‍ട്ട്. കോടിയേരിക്ക് പകരം എം വി ഗോവിന്ദൻ മാസ്റ്ററാണ് ഇപ്പോൾ സിപിഐഎം സംസ്ഥാന സെക്രട്ടറിയായി ചുമതലയേറ്റിരിക്കുന്നത്.
Also Read: Viral Video: സ്നേഹത്തോടെ പ്രണയിനിയെ സ്കൂട്ടറിൽ കയറ്റി കാമുകൻ, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ
ചുമതല നിര്‍വഹിക്കാന്‍ കോടിയേരി ബാലകൃഷ്ണന് കഴിയാത്ത സാഹചര്യത്തില്‍ എം വി ഗോവിന്ദനെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുത്തുവെന്ന് സിപിഐഎം സംസ്ഥാന കമ്മിറ്റി പ്രസ്താവനയില്‍ അറിയിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്, പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, എം എ ബേബി എന്നിവര്‍ ഞായറാഴ്ച കോടിയേരിയെ വീട്ടിലെത്തി കണ്ടിരുന്നു. സെക്രട്ടേറിയറ്റില്‍ എടുത്ത തീരുമാനം കോടിയേരിയെ അറിയിക്കാനായിരുന്നു കൂടിക്കാഴ്ച. മികച്ച സഖാവാണ് കോടിയേരി ബാലകൃഷ്ണൻ. തൃക്കാക്കര തിരഞ്ഞെടുപ്പില്‍ ആരോഗ്യം നോക്കാതെ സജീവമായാണ് അദ്ദേഹം പ്രവര്‍ത്തിച്ചതെന്നും ഇപ്പോള്‍ അദ്ദേഹത്തിന്റെ ആരോഗ്യമാണ് പ്രധാനമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...