Konni KSRTC Accident : കോന്നി കെഎസ്ആർടിസി അപകടം; ബസിന് ജിപിഎസ് ഇല്ല; സ്പീഡ് ഗവേർണർ വിശ്ചേദിച്ച നിലയിൽ

Konni KSRTC Bus Accident : കോന്നി പള്ളിപ്പടിയിൽ വെച്ചാണ് കെഎസ്ആർടിസി ബസ് അപകടത്തിൽ പെട്ടത്. 17 പേർക്ക് പരിക്കേറ്റു

Written by - Zee Malayalam News Desk | Last Updated : Mar 11, 2023, 06:20 PM IST
  • 17 പേർക്കാണ് പരിക്കേറ്റത്
  • മൂന്ന് പേരുടെ നില ഗുരുതരം
  • ഡ്രൈവറെ വെട്ടിപൊള്ളിച്ചാണ് പുറത്തെടുത്തത്
  • ബസ് അമിത വേഗത്തിലായിരുന്നു
Konni KSRTC Accident : കോന്നി കെഎസ്ആർടിസി അപകടം; ബസിന് ജിപിഎസ് ഇല്ല; സ്പീഡ് ഗവേർണർ വിശ്ചേദിച്ച നിലയിൽ

പത്തനംതിട്ട : കോന്നി പള്ളിപ്പടിയിൽ അപകടത്തിൽ പെട്ട കെഎസ്ആർടിസി ബസിന് ജിപിഎസ് ഇല്ല. ബസിൽ ഘടിപ്പിച്ചിരുന്ന സ്പീഡ് ഗവർണർ വിച്ഛേദിച്ച നിലയിലാണ് കണ്ടെത്തിയതെന്നും മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. അമിത വേഗത്തിലായിരുന്ന കെഎസ്ആർടിസി ബസ് കാറിനെ ഓവർടേക്ക് ചെയ്യവെ എതിർദിശയിൽ നിന്നെത്തിയ കാറുമായി കൂട്ടിയിടിച്ചാണ് അപകടത്തിൽ പെടുന്നത്. കൂട്ടിയിടിക്ക് ശേഷം ബസ് സമീപത്തെ പള്ളിയുടെ കമാനത്തിൽ ഇടിച്ച് നിൽക്കുകയായിരുന്നു. തുടർന്ന് ഇടിയുടെ അഘാതത്തിൽ പള്ളി കമാനം ബസിന്റെ മുകളിലേക്ക് പതിച്ചു.

അപകടത്തിൽ 17 പേർക്ക് പരിക്കേറ്റു. ഡ്രൈവർ ഉൾപ്പെടെ മൂന്ന് പേരുടെ നില ഗുരുതരമാണ്. ബസ് വെട്ടിപ്പൊളിച്ചാണ് ബസിൻറെ ഡ്രൈവറിനെ അടക്കം പുറത്തെടുത്തത്.  പരിക്കേറ്റവരെ പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് മാറ്റി. ഒരാളെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.ഉച്ചസമയമായതിനാൽ ബസിൽ തിരക്ക് കുറവായതിനാൽ വൻ ദുരന്തമാണ് ഒഴിവായത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News