Ksrtc Accident | നേര്യമംഗലത്ത് കെ എസ് ആർ ടി സി ബസ് മറിഞ്ഞു,, ഒരു മരണം

നിരവധി പേർക്ക് പരിക്കുണ്ട്.രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു.

Written by - Zee Malayalam News Desk | Last Updated : Sep 12, 2022, 10:46 AM IST
  • നേര്യമംഗലത്തിന് സമീപം 7 മണിയോടെയാണ് സംഭവം
  • എറണാകുളത്തേക്ക് വരികയായിരുന്ന ബസ്സാണ് അപകടത്തിൽപ്പെട്ടത്.
Ksrtc Accident | നേര്യമംഗലത്ത് കെ എസ് ആർ ടി സി ബസ് മറിഞ്ഞു,, ഒരു മരണം

ഇടുക്കി: കൊച്ചി ധനുഷ്കോടി ദേശിയ പാതയിൽ കെ എസ് ആർ ടി സി ബസ് താഴ്ചയിലേക്ക്  മറിഞ്ഞു. ഒരാൾ മരിച്ചു. വാളറ കുളമാംക്കുഴി സ്വദേശി പാലയ്ക്കൽ സജീവ് ജോസഫ്  മരിച്ചത് നേര്യമംഗലത്തിന് സമീപം 7 മണിയോടെയാണ് സംഭവം. മൂന്നാർ ഭാഗത്ത് നിന്ന് എറണാകുളത്തേക്ക് വരികയായിരുന്ന ബസ്സാണ് അപകടത്തിൽപ്പെട്ടത്. നിരവധി പേർക്ക് പരിക്കുണ്ട്.രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു.

മറ്റൊരുവാഹനത്തിന് സൈഡ് കൊടുക്കുമ്പോൾ റോഡ് ഇടിഞ്ഞ് ബസ്സ് താഴേയ്ക്ക് പതിക്കുകയായിരുന്നെന്നാണ് പുറത്തുവന്നിട്ടുള്ള വിവരം.രാവിലെ 7 മണിയോടെയായിരുന്നു അപകടം.

തിങ്കളാഴ്ചയായതിനാൽ ബസ്സിൽ സാമാന്യം തിരക്കുണ്ടായിരുന്നു എന്നാണ് സൂചന.പോലീസും അഗ്നിശമന സേനവിഭാഗവും ചേർന്ന് രക്ഷപ്രവർത്തനം നടത്തി.പരിക്കേറ്റവരെ കോതമംഗലത്തെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.കോതമംഗലം ബസേലിയോസ് ആശുപത്രിയിൽ  പരിക്കേറ്റ 12 പേരെ പ്രവേശിപ്പിച്ചിട്ടുണ്ട്.കൂടുതൽപേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് സൂചന.
 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News